അപകടത്തിൽപ്പെട്ട കാർ 
Kerala

ഇടിയുടെ ആഘാതത്തിൽ സീറ്റ് തുറന്നു; റോഡിലേക്ക് തെറിച്ചുവീണ രണ്ടര വയസുകാരന്റെ മുകളിലേക്ക് കാർ മറിഞ്ഞു; ​ദാരുണാന്ത്യം

നെടുമങ്ങാട് പുതുകുളങ്ങരയിൽ വച്ച് ഇന്നലെ രാത്രിയാണ് അപകടമുണ്ടായത്

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: നിയന്ത്രണം വിട്ട് കാർ മറിഞ്ഞ് രണ്ടര വയസുകാരൻ മരിച്ചു. പറണ്ടോട് സ്വദേശികളായ വിഷ്ണുവിന്റെയും കരിസ്മയുടെ മകന്‍ ഋതിക് ആണ് മരിച്ചത്. നെടുമങ്ങാട് പുതുകുളങ്ങരയിൽ വച്ച് ഇന്നലെ രാത്രിയാണ് അപകടമുണ്ടായത്.

നെടുമങ്ങാട് നിന്നു ആര്യനാട് – പറണ്ടോട് പോകുന്ന വഴിയിൽ പുതുകുളങ്ങര പാലത്തിന് സമീപത്തുവച്ചാണ് അപകടം സംഭവിച്ചത്. നിയന്ത്രണം തെറ്റി വന്ന കാർ പാലത്തിന് സമീപത്തെ കുറ്റിയിൽ ഇടിച്ചാണ് മറിഞ്ഞത്. ഇടിയുടെ ആഘാതത്തിൽ ഡോർ തുറന്ന്, പിൻവശത്തെ സീറ്റിലായിരുന്ന കുഞ്ഞ് തെറി‍ച്ച് പുറത്തേക്ക് വീഴുകയായിരുന്നു. കുട്ടിയുടെ മുകളിലേക്കു കാർ മറിയുകയായിരുന്നു.

സംഭവസ്ഥലത്തു വച്ച് തന്നെ ഋതിക് മരിച്ചു. രണ്ട് കുട്ടികൾ ഉൾപ്പെടെ 7 പേരാണ് കാറിൽ ഉണ്ടായിരുന്നത്. ഋതിക്കിന്റെ മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പരുക്കേറ്റവരെ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സിപിഎമ്മിൽ അസാധാരണ നടപടി: സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന് പാർട്ടി ശാസന

സിപിഎമ്മിൽ സമഗ്ര അഴിച്ചുപണി: പി. ജയരാജനും എംബി രാജേഷും വി ശിവൻകുട്ടിയും സംസ്ഥാന സെക്രട്ടേറിയറ്റിൽ; തോമസ് ഐസക്കിനെയും ടിപി രാമകൃഷ്ണനെയും ഒഴിവാക്കി

'804 റേറ്റിങ് പോയിന്റുകൾ'! ആദ്യ ഇന്ത്യൻ താരം, ചരിത്ര നേട്ടത്തിൽ സ്പിന്നർ ശ്രീ ചരണി

ഒരു കോടിയുടെ ഭാഗ്യശാലി ആര്?; സ്ത്രീ ശക്തി ലോട്ടറി ഫലം പ്രഖ്യാപിച്ചു|Sthree Sakthi SS 537 lottery result

ICAR-CMFRI: യങ് പ്രൊഫഷണൽ തസ്തിക, മറൈൻ സയൻസ് ബിരുദക്കാർക്ക് അവസരം !