മോഷണ ദൃശ്യങ്ങൾ സിസിടിവിയിൽ, വിരളടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും സ്ഥലം പരിശോധിക്കുന്നു Bakery robbery  
Kerala

അർധരാത്രി ബേക്കറിയിൽ മുഖംമൂടിയിട്ട കള്ളൻമാർ; ചോക്ലേറ്റ് വാരി പോക്കറ്റിലിട്ടു; 21,000 രൂപയും ഫോണും അടിച്ചുമാറ്റി (വിഡിയോ)

ബേക്കലിൽ മോഷണം പെരുകുന്നു

Author : സമകാലിക മലയാളം ഡെസ്ക്
Edited By : രഞ്ജിത്ത് കാർത്തിക

കാസർകോട്: പാലക്കുന്ന് ടൗണിലെ ഐഡീൽ ബേക്കറിൽ മോഷണം. 21,000 രൂപയും 15,000 രൂപ വിലയുള്ള ഒരു മൊബൈൽ ഫോണും നഷ്ടപ്പെട്ടു. കളനാട് അയ്യങ്കോലിലെ കെഎ അഹമ്മദ് റിയാസിൻ്റേതാണ് ബേക്കറി. ചൊവ്വാഴ്ച രാവിലെ കട തുറക്കാനെത്തിയപ്പോഴാണ് സംഭവം ശ്രദ്ധയിൽപ്പെട്ടത്. രണ്ട് പേർ മുഖംമൂടി ധരിച്ച് മോഷണം നടത്തുന്ന ദൃശ്യം ബേക്കറിയിലെ സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്. ബേക്കൽ പൊലീസും ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി. ടൗണിൻ്റെ മധ്യഭാഗത്തുള്ള ബേക്കറി കടയാണ് കുത്തി തുറന്നത്.

മൂന്നാഴ്ചക്കിടെ പള്ളിക്കര, ഉദുമ ഭാഗങ്ങളിൽ മൂന്നിലധികം മോഷണവും തട്ടിപ്പും നടന്നതായി നാട്ടുകാർ പറയുന്നു. പൂച്ചക്കാട്ടെ ഒരു വീട്ടിൽ നിന്നു 45 പവൻ സ്വർണാഭരണം കവർന്ന കേസിലെ പ്രതിയെ തൊണ്ടിമുതലടക്കം ആഴ്ചക്കകം പിടികൂടി.

കഴിഞ്ഞയാഴ്ച ഉദുമയിലെ ഒരു ജ്വല്ലറിയിലുണ്ടായ തട്ടിപ്പ് കേസ് പ്രതിയേയും ബേക്കൽ പൊലീസിന് വേഗത്തിൽ പിടികൂടാനായി. ഇയാൾ മാസങ്ങളോളം കാസർകോട് താമസിച്ച് പ്ലാൻ ചെയ്താണ് ജ്വല്ലറിയിൽ തട്ടിപ്പ് നടത്തിയത്. മോഷണം പെരുകുന്നത് ജനങ്ങളിൽ ആശങ്കയുണ്ടാക്കുന്നു.

Bakery robbery kasaragod

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

National Film Awards 2026 Live: ദേശീയ ചലച്ചിത്ര പുരസ്കാരങ്ങള്‍ പ്രഖ്യാപിക്കുന്നു

പ്ലേറ്റ്ലെറ്റ് കൗണ്ട് കുറഞ്ഞോ? ഏതൊക്കെ ഭക്ഷണം കഴിക്കണം

'മനോഹര കാലം സമ്മാനിച്ച മാന്ത്രികൻ, മെസിയെ പരമാവധി ആസ്വദിക്കു'

ഓണത്തിന് ചിരിയുത്സവം തീർക്കാൻ നിവിനും മമിതയും; 'ബത്‌ലഹേം കുടുംബ യൂണിറ്റ്' റിലീസ് തീയതി പുറത്ത്

മൂന്നാറിൽ വിനോദസഞ്ചാരികളുടെ ജീവൻമരണക്കളി; പള്ളിവാസലിന് കാറിൽ അപകടയാത്ര