ബാലഗോകുലം സംഘടിപ്പിച്ച പരിപാടിയില്‍ കോഴിക്കോട് മേയര്‍ സംസാരിക്കുന്നു 
Kerala

'ശോഭായാത്രയില്‍ ഉണ്ണിക്കണ്ണനെ എടുത്തുനില്‍ക്കുന്ന പന്ന്യന്‍ രവീന്ദ്രന്റെ ചിത്രം എല്ലാ പത്രങ്ങളും പ്രസിദ്ധീകരിച്ചതാണ്'

കക്ഷിരാഷ്ട്രീയത്തിനും വര്‍ഗ - വര്‍ണവ്യത്യാസത്തിനും അതീതമായി പ്രവര്‍ത്തിക്കുന്ന സംഘടനയാണ് ബാലഗോകുലം 

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: ബാലഗോകുലത്തിന് രാഷ്ട്രീയമില്ലെന്ന് സംഘടനാ കാര്യദര്‍ശി പികെ വിജയരാഘവന്‍. കക്ഷിരാഷ്ട്രീയത്തിനും വര്‍ഗ - വര്‍ണവ്യത്യാസത്തിനും അതീതമായി പ്രവര്‍ത്തിക്കുന്ന സംഘടനയാണ് ബാലഗോകുലമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. 

വിവിധ കാലങ്ങളില്‍ മന്ത്രിമാരുള്‍പ്പടെ ബാലഗോകുലം പരിപാടിയില്‍ പങ്കെടുത്തിട്ടുണ്ട്. പന്ന്യന്‍ രവീന്ദ്രന്‍, ടിഎം ജേക്കബ് എന്നിങ്ങനെ നിരവധി പേര്‍ എത്തിയിട്ടുണ്ട്്. എറണാകുളത്ത് നടന്ന ശോഭായാത്രയില്‍ ഉണ്ണിക്കണ്ണനെ എടുത്തുനില്‍ക്കുന്ന പന്ന്യന്‍ രവീന്ദ്രന്റെ ചിത്രം കേരളത്തിലെ പ്രധാനപത്രങ്ങളെല്ലാം പ്രസിദ്ധികരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കോഴിക്കോട് സംഘടിപ്പിച്ച പരിപാടിയില്‍ കോഴിക്കോട് മേയര്‍ ബീന ഫിലിപ്പ് പങ്കെടുത്തതില്‍ തെറ്റില്ലെന്നും ഇനിയും ഇത്തരം ആളുകളെ വിളിക്കുമെന്നും അദ്ദേഹം പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്ടസ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എതിര്‍പ്പുകള്‍ തള്ളി; വിഡി സതീശന്റെയും രാജീവ് ചന്ദ്രശേഖറിന്റെയും പത്രിക സ്വീകരിച്ചു

'പടം കാണുന്നവനെ ഭ ഭ എന്ന് ആട്ടിയാല്‍ എങ്ങനെ പടം ഓടും ? ഇതൊക്കെ എന്തോന്നാ'; വിമർശനവുമായി നടൻ ബാലചന്ദ്ര മേനോൻ

റീ ഫണ്ട് ഇനി എളുപ്പം, ടിക്കറ്റ് ക്യാന്‍സല്‍ ചെയ്യുന്നതില്‍ മാറ്റങ്ങള്‍ പ്രഖ്യാപിച്ച് റെയില്‍വേ

പരിക്ക് വില്ലൻ, പകരക്കാരെ കണ്ടെത്താൻ ക്ലബ്ബുകളുടെ നെട്ടോട്ടം; കൊല്‍ക്കത്തയിലും ഹൈദരാബാദിലും പുതിയ താരങ്ങളെത്തി

മദ്യത്തിനൊപ്പം ചിക്കനും ബീഫും? 'പണി' പിന്നാലെ വരുന്നുണ്ട്

SCROLL FOR NEXT