പ്രതീകാത്മക ചിത്രം 
Kerala

മതില്‍ ചാടിക്കടന്ന് യുവതിയുടെ വീടിന് മുന്നിലെത്തി ; പെട്രോള്‍ ഒഴിച്ച് തീകൊളുത്തി, യുവാവ് മരിച്ചു

റസല്‍പുരത്തെ ബിവറേജ് ഗോഡൗണിലെ ചുമട്ടുതൊഴിലാളിയാണ് രാജേഷ്

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം : യുവതിയുടെ വീടിന് മുന്നില്‍ പെട്രോളൊഴിച്ച് തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവ് മരിച്ചു. റസല്‍പുരം അനി നിവാസില്‍ രാജേഷ് (32) ആണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെ ഏഴരയോടെയായിരുന്നു സംഭവം. 

റസല്‍പുരത്തെ ബിവറേജ് ഗോഡൗണിലെ ചുമട്ടുതൊഴിലാളിയാണ് രാജേഷ്. ഇവിടുത്തെ ജീവനക്കാരിയായ യുവതി താമസിക്കുന്ന വീടിന്റെ മതില്‍ ചാടി അകത്തുകടന്നാണ് പെട്രോള്‍ ഒഴിച്ച് തീ കൊളുത്തിയത്. 

സാമ്പത്തിക ഇടപാടാണ് ആത്മഹത്യാശ്രമത്തിന് പിന്നിലെന്ന് ഇയാള്‍ പൊലീസിന് മൊഴി നല്‍കിയിരുന്നു. ഇയാളെ തടയാന്‍ ശ്രമിച്ച യുവതിക്കും സാരമായി പൊള്ളലേറ്റിരുന്നു. കൃഷ്ണപ്രിയയാണ് രാജേഷിന്റെ ഭാര്യ. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'വീടുകയറി വസ്തുത വിരുദ്ധമായ കാര്യങ്ങള്‍ പറയുന്നു, എല്‍ഡിഎഫിനെതിരെ ഗീബല്‍സീയന്‍ നുണപ്രചാരണം'

പോസ്റ്റര്‍ അടിച്ചത് പാര്‍ട്ടി പോസിറ്റീവായി പറഞ്ഞതു കൊണ്ട്, സീറ്റില്ലെങ്കിലും പ്രശ്‌നമില്ല; ദീപ്തി മേരി വര്‍ഗീസ്

ലൊക്കേഷന്‍ സ്‌കെച്ച് അനുവദിക്കുന്നതിന് കൈക്കൂലി; വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് പിടിയില്‍

ഇനി കൂടെയുള്ളവര്‍ക്ക് ഒപ്പം ഇരുന്ന് യാത്ര ചെയ്യാം, വിമാനങ്ങളിലെ 60 ശതമാനം സീറ്റുകള്‍ക്ക് അധിക നിരക്ക് ഈടാക്കരുത്; കേന്ദ്ര നിര്‍ദേശം

മൂന്നു രാത്രിയും രണ്ടു പകലും; ഗോവ യാത്രയുമായി കെഎസ്ആര്‍ടിസി

SCROLL FOR NEXT