അതിരപ്പിള്ളി വെള്ളച്ചാട്ടം, ഫയല്‍ ചിത്രം 
Kerala

കനത്തമഴ: ചാലക്കുടി ടൂറിസം കേന്ദ്രങ്ങളില്‍ വിലക്ക്

നാളെ മുതല്‍ മറ്റൊരു അറിയിപ്പുണ്ടാവുന്നത് വരെ ഈ കേന്ദ്രങ്ങളില്‍ സന്ദര്‍ശകര്‍ക്ക് പ്രവേശനം ഉണ്ടായിരിക്കില്ലെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു

Author : സമകാലിക മലയാളം ഡെസ്ക്

തൃശൂര്‍: ജില്ലയില്‍ വ്യാഴാഴ്ച ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചതിനാലും ചാലക്കുടി മേഖലയില്‍ ശക്തമായ മഴ തുടരുന്നതിനാലും ചാലക്കുടി താലൂക്കിലെ അതിരപ്പിള്ളി, വാഴച്ചാല്‍, മലക്കപ്പാറ തുടങ്ങിയ ടൂറിസം കേന്ദ്രങ്ങളില്‍ സന്ദര്‍ശകര്‍ക്ക് താല്‍ക്കാലിക വിലക്ക്. നാളെ മുതല്‍ മറ്റൊരു അറിയിപ്പുണ്ടാവുന്നത് വരെ ഈ കേന്ദ്രങ്ങളില്‍ സന്ദര്‍ശകര്‍ക്ക് പ്രവേശനം ഉണ്ടായിരിക്കില്ലെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.

ജില്ലയിലെ മലയോര മേഖലയിലേക്ക് വൈകീട്ട് ഏഴ് മണി മുതല്‍ രാവിലെ ഏഴ് മണി വരെയുള്ള രാത്രിയാത്രയും നിരോധിച്ചിട്ടുണ്ട്. വ്യാഴാഴ്ച തൃശൂരിന് പുറമേ കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലാണ് തീവ്രമഴ പ്രവചിക്കുന്നത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോഴിക്കോട് സ്‌ട്രോങ് റൂം വിവാദം; ചട്ടലംഘനമില്ല, വരണാധികാരികളുടെ ഭാഗത്തുനിന്ന് വീഴ്ച ഉണ്ടായിട്ടില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍

മാധ്യമ പ്രവർത്തകൻ ഉണ്ണി എസ് നായർ അന്തരിച്ചു

200-ലധികം സീറ്റുകൾ പാർട്ടി നേടും, എക്സിറ്റ് പോൾ പ്രവചനങ്ങൾ തള്ളി മമത

ഇറാൻ- യുഎസ് യുദ്ധം വീണ്ടും? സായുധ സേനയുടെ മുന്നറിയിപ്പ്

സ്ഫോടക വസ്തു നിർവീര്യമാക്കുന്നതിനിടെ അപകടം, മൂന്ന് ജവാന്മാർക്ക് വീരമൃത്യു

SCROLL FOR NEXT