ബാണാസുര സാഗര്‍ എക്‌സ്
Kerala

ശക്തമായ മഴ: ബാണാസുര സാഗര്‍ ഡാമിന്റെ ഷട്ടറുകള്‍ തുറക്കും, ജാഗ്രത നിര്‍ദേശം

ഡാമിന്റെ ബഹിര്‍ഗമന പാതയിലും സമീപ പ്രദേശങ്ങളിലും താമസിക്കുന്നവര്‍ ജാഗ്രത പാലിക്കാന്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

Author : സമകാലിക മലയാളം ഡെസ്ക്

വയനാട്: ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ ജലനലരപ്പ് ഉയര്‍ന്നതിനാല്‍ ബാണാസുര സാഗര്‍ ഡാമിന്റെ ഷട്ടറുകള്‍ തുറക്കും. വൃഷ്ടി പ്രദേശത്ത് മഴ തുടരുന്നതിനാലും ഡാമിലെ ജലനിരപ്പ് 773.50 മീറ്ററില്‍ എത്തിയാല്‍ ഷട്ടറുകള്‍ തുറക്കുമെന്ന് ജില്ല ദുരന്ത നിവാരണ അതോറിറ്റി ചെയര്‍പേഴ്‌സണ്‍ കൂടിയായ ജില്ല കലക്ടര്‍ ആര്‍.ഡി. മേഘശ്രീ അറിയിച്ചു. നിലവില്‍ ഡാമിലെ ജലനിരപ്പ് 772.50 മീറ്ററാണ്.

ഡാമിന്റെ ബഹിര്‍ഗമന പാതയിലും സമീപ പ്രദേശങ്ങളിലും താമസിക്കുന്നവര്‍ ജാഗ്രത പാലിക്കാന്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

അടിയന്തര സാഹചര്യമുണ്ടായാല്‍ താഴ്ന്ന പ്രദേശങ്ങളില്‍ താമസിക്കുന്നവരെ മാറ്റിപ്പാര്‍പ്പിക്കാന്‍ ബന്ധപ്പെട്ട തദ്ദേശ സ്ഥാപനങ്ങളിലെ സെക്രട്ടറിമാര്‍, വില്ലേജ് ഓഫിസര്‍മാര്‍ ജാഗ്രത പുലര്‍ത്തണമെന്നും അറിയിപ്പുണ്ട്

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മമത ബാനര്‍ജിക്ക് കനത്ത തിരിച്ചടി; തൃണമൂല്‍ കോണ്‍ഗ്രസ് പാര്‍ട്ടി ചിഹ്നവും പേരും മരവിപ്പിച്ചു

വെറും '94'ല്‍ ചുരുട്ടിക്കെട്ടി, വമ്പന്‍ ജയം; പരമ്പര തൂത്തുവാരി ഇന്ത്യ!

വീണ്ടും ജീവനെടുത്ത് കാട്ടാന; അതിഥി തൊഴിലാളി കൊല്ലപ്പെട്ടു

വിവാഹ വിരുന്നില്‍ ഒരു വിഭവം മാത്രം, കടകള്‍ നേരത്തെ അടയ്ക്കണം, വാഹനങ്ങള്‍ വാങ്ങേണ്ട; പാകിസ്ഥാനില്‍ കടുത്ത നിയന്ത്രണം

ഒറ്റ സെഞ്ച്വറി, '3 റെക്കോര്‍ഡ്'; അഭിഷേക് ശര്‍മ '30 പന്ത് 100 റണ്‍സ്'!