എസ്‌ഐആറിന്റെ പേരില്‍ തട്ടിപ്പ്, പേരു തിരുത്താനുള്ള വ്യാജ ലിങ്ക് തുറന്ന വയോധികന് 7.70 ലക്ഷം നഷ്ടമായി

വോട്ടര്‍പട്ടികയിലെ പേരും പിതാവിന്റെ പേരും തമ്മില്‍ പൊരുത്തക്കേടുണ്ടെന്ന് കാണിച്ചാണ് സന്ദേശം ലഭിച്ചത്
Bank fraud
എസ്‌ഐആറിന്റെ പേരില്‍ തട്ടിപ്പ്പ്രതീകാത്മക ചിത്രം
Edited By:
Updated on: 
1 min read

കൊച്ചി: എറണാകുളത്ത് എസ്‌ഐആറിന്റെ പേരില്‍ തട്ടിപ്പ്. തൃപ്പൂണിത്തുറ സ്വദേശിക്ക് ഏഴു ലക്ഷത്തി എഴുപതിനായിരം രൂപ നഷ്ടമായി. എസ്‌ഐആര്‍ രേഖകളില്‍ തെറ്റുണ്ടെന്ന് പറഞ്ഞ്, തിരുത്താനായി ലിങ്ക് അയച്ചു നല്‍കിയായിരുന്നു തട്ടിപ്പ് നടത്തിയത്.

Bank fraud
സ്വകാര്യ ബസ് പണിമുടക്ക് പിന്‍വലിച്ചു; തീരുമാനം മന്ത്രിയുമായുള്ള ചര്‍ച്ചയ്ക്ക് പിന്നാലെ

72 വയസ്സുള്ള വയോധികനാണ് തട്ടിപ്പിന് ഇരയായത്. വോട്ടര്‍പട്ടികയിലെ പേരും പിതാവിന്റെ പേരും തമ്മില്‍ പൊരുത്തക്കേടുണ്ടെന്ന് കാണിച്ചാണ് സന്ദേശം ലഭിച്ചത്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഉദ്യോഗസ്ഥനാണെന്ന് പറഞ്ഞ് ഫോണ്‍ വഴിയും ബന്ധപ്പെടുന്നു.

തുടര്‍ന്ന് പേര് തിരുത്താനായി ഇലക്ഷന്‍ കമ്മീഷന്റേതെന്ന പേരില്‍, വാട്‌സ് ആപ്പില്‍ വ്യാജ ലിങ്ക് അയച്ചു നല്‍കുന്നു. ഈ ലിങ്കില്‍ കയറിയതോടെ, ഐസിഐസിഐ ബാങ്കിലെ രണ്ട് അക്കൗണ്ടുകളിലെ പണം നഷ്ടമായെന്നാണ് വയോധികന്റെ പരാതി. തുടര്‍ന്ന് ഹില്‍പ്പാലസ് പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

Bank fraud
മദ്യപാനത്തിനിടെ തർക്കം; വീട് കയറി ആക്രമിക്കാൻ പോയ യുവാവ് വെട്ടേറ്റ് മരിച്ചു
Bank fraud
പ്രണയവുമായി ബന്ധപ്പെട്ട തർക്കം?, ഇൻസ്റ്റയിൽ സന്ദേശം അയച്ച് വിളിച്ചുവരുത്തി; പെൺകുട്ടി അടക്കം മൂന്നു പേർ കസ്റ്റഡിയിൽ
Summary

Fraud in the name of an SIR; elderly man loses ₹7.70 lakh

X

FOLLOW US

ON GOOGLE DISCOVER