ഫയല്‍ ചിത്രം 
Kerala

ബംഗളൂരു ഇന്റര്‍സിറ്റി എക്‌സ്പ്രസ് വെള്ളിയാഴ്ച മുതല്‍ ; ആലപ്പി- കണ്ണൂര്‍  10 മുതലും സര്‍വീസ് ആരംഭിക്കും

തിരുവനന്തപുരം-നിസാമുദ്ദീന്‍ വീക്ക്‌ലി സ്‌പെഷല്‍ ട്രെയിന്‍ ശനിയാഴ്ചകളില്‍ തിരുവനന്തപുരത്തു നിന്ന് സര്‍വീസ് നടത്തും

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി : എറണാകുളം - ബംഗളൂരു ഇന്റര്‍സിറ്റി എക്‌സ്പ്രസ് ട്രെയിന്‍ ഈ മാസം എട്ടു മുതല്‍ സര്‍വീസ് ആരംഭിക്കും. രാവിലെ 9.10 ന് എറണാകുളത്ത് നിന്നും പുറപ്പെടുന്ന ട്രെയിന്‍ രാത്രി 7.18 ന് ബംഗളൂരുവില്‍ എത്തും. 

ബംഗളൂരു- എറണാകുളം ഇന്റര്‍സിറ്റി ഒമ്പതാം തീയതി മുതല്‍ സര്‍വീസ് തുടങ്ങും. രാവിലെ 6.22 ന് ബംഗളൂരുവില്‍ നിന്നും പുറപ്പെട്ട് വൈകീട്ട് 4.55 ന് എറണാകുളത്തെത്തും. 

ആലപ്പി- കണ്ണൂര്‍ എക്‌സ്പ്രസ് 10 മുതലും മടക്ക ട്രെയിന്‍ 11 മുതലും സര്‍വീസ് ആരംഭിക്കും. തിരുവനന്തപുരം-നിസാമുദ്ദീന്‍ വീക്ക്‌ലി സ്‌പെഷല്‍ ട്രെയിന്‍ ശനിയാഴ്ചകളില്‍ തിരുവനന്തപുരത്തു നിന്ന് സര്‍വീസ് നടത്തും. 

മടക്ക ട്രെയിന്‍ 11 മുതല്‍ തിങ്കളാഴ്ചകളില്‍ നിസാമുദ്ദീനില്‍ നിന്നും പുറപ്പെടും. കൊങ്കണ്‍ വഴിയാണ് സര്‍വീസ്. തിരുച്ചിറപ്പള്ളി-പാലക്കാട് ടൗണ്‍ എക്‌സ്പ്രസ് 6നും മടക്ക ട്രെയിന്‍ 7 മുലും ആരംഭിക്കും. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ലോകം ചുട്ടുപൊള്ളുന്നു, ഭൂമിയുടെ വലിയൊരു ഭാഗം ചുവപ്പ് നിറത്തില്‍; 1950ന് ശേഷം ആദ്യം, 'സൂപ്പര്‍ ഡ്യൂപ്പര്‍ എല്‍നിനോ', ആശങ്ക

അക്കൗണ്ടന്റ് ഉൾപ്പെടെ വിവിധ ഒഴിവുകൾ; ജില്ലാ ശിശു സംരക്ഷണ യൂണിറ്റിൽ അവസരം

​Jantar Mantar Protest: രാഹുലിൻറെ നേതൃത്വത്തിൽ പ്രതിപക്ഷ എംപിമാർ രാജ്ഘട്ടിൽ

റിവര്‍ ഇന്‍ഡി ഇനി ഫ്‌ളിപ്കാര്‍ട്ടിലൂടെയും വാങ്ങാം; അറിയേണ്ടതെല്ലാം

പെനാൽറ്റി വിളിച്ചത് മാത്രമേ റഫറിക്ക് ഓർമയുള്ളു... അടിയോടടി! (വിഡിയോ)