ഫയല്‍ ചിത്രം 
Kerala

ബാറുകളും ഹോട്ടലുകളും രാത്രി 7.30വരെ; 9.30വരെ പാഴ്‌സല്‍ നല്‍കാം

ഹോട്ടലുകലും റസ്റ്ററന്റുകളും 7.30 വരെ മാത്രമേ പ്രവര്‍ത്തിക്കാന്‍ പാടുള്ളു

സമകാലിക മലയാളം ഡെസ്ക്



തിരുവനന്തപുരം: ഇന്നുമുതല്‍ സംസ്ഥാനത്ത് ബാറുകളുടെ പ്രവര്‍ത്തന സമയം രാത്രി 7.30വരെ മാത്രമാക്കി  സര്‍ക്കാര്‍ ഉത്തരവിറക്കി. ഹോട്ടലുകലും റസ്റ്ററന്റുകളും 7.30 വരെ മാത്രമേ പ്രവര്‍ത്തിക്കാന്‍ പാടുള്ളു. ഹോട്ടലുകളില്‍ 9.30വരെ പാഴ്‌സലുകള്‍ നല്‍കാം. ഇന്നുമുതല്‍ നടപ്പാക്കുന്ന നൈറ്റ് കര്‍ഫ്യു സംബന്ധിച്ചുള്ള ഉത്തരിലാണ് ഈ നിര്‍ദേശങ്ങളുള്ളത്. 

സംസ്ഥാനത്ത് തത്ക്കാലം വാരാന്ത്യ ലോക്ക്ഡൗണ്‍ നടപ്പിലാക്കില്ല. സ്ഥിതി പരിശോധിച്ച ശേഷം മാത്രം അക്കാര്യത്തില്‍ അന്തിമ തീരമാനമെടുക്കുകയുള്ളുവെന്ന് കോവിഡ് കോര്‍കമ്മറ്റി യോഗം തീരുമാനിച്ചു. ടെസ്റ്റ് പോസിറ്റിവിറ്റി ഉയര്‍ന്ന പഞ്ചായത്തുകളില്‍ എല്ലാ വീടുകളിലും പരിശോധന നടത്താനും തീരുമാനമായിട്ടുണ്ട്.

രാത്രി കര്‍ഫ്യൂ ശക്തമാക്കുന്നതോടൊപ്പം പകല്‍ സമയങ്ങളില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടുമാത്രമെ പൊതുഇടങ്ങളില്‍ ഇറങ്ങുകയുള്ളുവെന്ന് ഉറപ്പാക്കുക. അതിന് ശേഷം കാര്യങ്ങള്‍ പരിശോധിച്ച ശേഷം മതി വാരാന്ത്യ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തുന്നത് എന്നതാണ് ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലെ തീരുമാനം. കോവിഡ് വ്യാപനം തീവ്രമായ എറണാകുളം, കോഴിക്കോട് ജില്ലകളില്‍ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തണമെന്ന് കലക്ടര്‍മാര്‍ നിര്‍ദേശിച്ചെങ്കിലും നിലവിലെ നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിച്ചാല്‍ ഏറെക്കുറെ സ്ഥിതി നിയന്ത്രണവിധേയമാകുമെന്നാണ് യോഗത്തിലെ വിലയിരുത്തല്‍.

ആശുപത്രികളിലുള്ള സൗകര്യങ്ങളെ കുറിച്ച് കോര്‍കമ്മറ്റിവിശദമായി വിലയിരുത്തി. വെന്റിലേറ്റര്‍ സൗകര്യങ്ങളുംതൃപ്തികരമാണെന്നാണ് വിലയിരുത്തല്‍. രോഗം വ്യാപനം കൂടിയാല്‍ സ്വകാര്യമേഖലയിലുള്ള ആശുപത്രികളോട് അതിനാവശ്യമായ നടപടികള്‍ സ്വീകരിക്കാനുള്ള നിര്‍ദേശം നല്‍കും. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് മൂന്ന് ശതമാനമായി കുറയ്ക്കുകയാണ് ലക്ഷ്യം. വരുംദിവസങ്ങളില്‍ പരിശോധനകള്‍ കൂടുതല്‍ ശക്തമാക്കും. വൈറസിന്റെ ജനിതകമാറ്റത്തെപ്പറ്റി പഠിക്കാനും ഇന്നത്തെ യോഗത്തില്‍ തീരുമാനമായി

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പത്രിക സമര്‍പ്പിക്കാനൊരുങ്ങി കെ സുധാകരനും അടൂര്‍ പ്രകാശും; വാശിക്കു മുന്നില്‍ ഹൈക്കമാന്‍ഡ് വഴങ്ങുന്നു?

എല്ലാം ഫ്രിഡ്ജിലേക്കോ? ഒഴിവാക്കേണ്ട സാധനങ്ങൾ അറിയാം

'ഗ്ലൂട്ടൺ ഇൻടോളറൻസ്', ​ഗോതമ്പു ഒഴിവാക്കിയതോടെ തടി കുറഞ്ഞു

'ഞാൻ നോക്കുമ്പോൾ മകൻ ആരോടോ സംസാരിക്കുന്നു, കുറച്ചു നേരത്തേക്ക് ഞെട്ടിപ്പോയി'; പ്രേതമുണ്ടോ എന്ന് ചോദിച്ചാൽ

'സുരക്ഷിതനാണോ നിങ്ങള്‍? ട്രംപ് അയച്ചതാണ് എന്നെ'; ജീവനോടെയുണ്ടെന്ന് നെതന്യാഹു- വിഡിയോ

SCROLL FOR NEXT