തോമസ് പ്രഥമന്‍ കാതോലിക്ക ബാവ 
Kerala

ശ്രേഷ്ഠ ഇടയന് വിട ചൊല്ലാൻ നാട്; തോമസ് പ്രഥമൻ ബാവയുടെ സംസ്കാരം ഇന്ന്

സംസ്ഥാന സർക്കാരിന്റെ ഔദ്യോ​ഗിക ബഹുമതികളോടെയാണ് സംസ്കാരം.

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: യാക്കോബായ സുറിയാനി സഭ അധ്യക്ഷൻ ബസേലിയോസ് തോമസ് പ്രഥമൻ ബാവയുടെ സംസ്കാരം ഇന്ന്. കാൽ നൂറ്റാണ്ട് തന്റെ കർമ മണ്ഡലമായിരുന്ന പുത്തൻകുരിശ് പാത്രിയാർക്കാ സെന്ററിലെ മാർ അത്തനേഷ്യസ് കത്തീഡ്രലിനോട് ചേർന്നാണ് ബാവയ്ക്ക് അന്ത്യ വിശ്രമമൊരുക്കുന്നത്.

കൊ​ച്ചി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി‍‍യി​ൽ ​നി​ന്ന്​ വെ​ള്ളി​യാ​ഴ്ച പു​ല​ർ​ച്ചെ കോ​ത​മം​ഗ​ലം ചെ​റി​യ പ​ള്ളി​യി​ലെ​ത്തി​ച്ച ഭൗ​തി​ക ശ​രീ​ര​ത്തി​ൽ ആ​യി​ര​ങ്ങ​ളാ​ണ് അ​ന്ത്യാ​ഞ്ജ​ലി അ​ർ​പ്പി​ച്ച​ത്. തു​ട​ർ​ന്ന് വൈ​കിട്ട്​ കോ​ത​മം​ഗ​ല​ത്തു​ നി​ന്ന് നൂ​റു​ക​ണ​ക്കി​ന് വാ​ഹ​ന​ങ്ങ​ളു​ടെ അ​ക​മ്പ​ടി​യോ​ടെ വി​ലാ​പ​യാ​ത്ര​യാ​യി സ​ഭാ ആ​സ്ഥാ​ന​മാ​യ പു​ത്ത​ൻ​കു​രി​ശി​ലെ​ത്തി​ച്ചു. പ​തി​റ്റാ​ണ്ടു​ക​ളോ​ളം ത​ങ്ങ​ളെ ന​യി​ച്ച വ​ലി​യ ഇ​ട​യ​നെ ഒ​രു നോ​ക്കു​കാ​ണാ​നും ആ​ദ​രാ​ഞ്ജ​ലി​യ​ർ​പ്പി​ക്കാ​നും വ​ഴി​യി​ലു​ട​നീ​ളം വി​ശ്വാ​സി​ക​ള​ട​ക്കം ആ​യി​ര​ങ്ങ​ളാ​ണ് കാ​ത്തു​നി​ന്ന​ത്.

ഇന്ന് വൈകുന്നേരം മൂന്ന് മണിയോടെയാണ് സംസ്കാര ചടങ്ങുകൾ ആരംഭിക്കുക. സംസ്ഥാന സർക്കാരിന്റെ ഔദ്യോ​ഗിക ബഹുമതികളോടെയാണ് സംസ്കാരം. സംസ്കാര ച​ട​ങ്ങു​ക​ൾ​ക്ക് മു​ന്നോ​ടി​യാ​യി ശ​നി​യാ​ഴ്ച രാ​വി​ലെ എ​ട്ടി​ന്​ പാ​ത്രി​യാ​ർ​ക്കാ സെന്റർ ക​ത്തീ​ഡ്ര​ലി​ൽ കു​ർ​ബാ​ന ന​ട​ക്കും. ഇ​തി​ന് ശേ​ഷം മു​ഖ്യ​മ​ന്ത്രി പി​ണ​റാ‍യി വി​ജ​യ​ൻ, ഗ​വ​ർ​ണ​ർ ആ​രി​ഫ് മു​ഹ​മ്മ​ദ് ​ഖാൻ അ​ട​ക്ക​മു​ള്ള​വ​രും രാ​ഷ്ട്രീ​യ -​ സാ​മൂ​ഹി​ക രം​ഗ​ത്തെ പ്ര​മു​ഖ​രും വി​ശ്വാ​സി​ക​ളും അ​ന്തി​മോ​പ​ചാ​ര​മ​ർ​പ്പി​ക്കും.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

29 ആവശ്യങ്ങള്‍ നിരത്തി കേരളം, കേന്ദ്ര ബജറ്റ് നാളെ

ഇന്ത്യ - യുഎസ് വ്യാപാര കരാര്‍: അടിയന്തരമായി പരിഹരിക്കപ്പെടേണ്ട ഒന്നുമില്ല, ചര്‍ച്ചകള്‍ അവസാനിപ്പിക്കാമെന്ന് കേന്ദ്ര മന്ത്രി

സഞ്ജുവിനെ കാത്ത് ആരാധകര്‍, കാര്യവട്ടത്ത് ഇന്ന് കുട്ടിക്രിക്കറ്റിന്റെ ആവേശം

കടല്‍ക്ഷോഭം ഇനി സവിശേഷ ദുരന്തം, ഉത്തരവിറക്കി സര്‍ക്കാര്‍

തിരുവനന്തപുരത്ത് എസ്‌ഐക്ക് മര്‍ദനം; സിപിഓയും സഹോദരനുമടക്കം മൂന്ന് പേര്‍ പിടിയില്‍

SCROLL FOR NEXT