ബിജു 
Kerala

പുഴയിൽ കുളിക്കാനിറങ്ങി; നീന്തുന്നതിനിടെ മുങ്ങിത്താണു; കൊച്ചിയിൽ യുവാവിന് ദാരുണാന്ത്യം

പുഴയിൽ കുളിക്കാനിറങ്ങി; നീന്തുന്നതിനിടെ മുങ്ങിത്താണു; കൊച്ചിയിൽ യുവാവിന് ദാരുണാന്ത്യം

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: പുഴയിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു. ഏലൂർ മഞ്ഞുമ്മൽ പണിക്കകടവ് കാച്ചാനി കോടത്ത് പരേതനായ രവിയുടെ മകൻ കെആർ ബിജു (46) ആണ് മരിച്ചത്. ബിജു പുഴ നീന്തി കടക്കുന്നതിനിടെയാണ് മുങ്ങി മരിച്ചത്.    

വൈകീട്ട് നാല് മണിയോടെയാണ് ബിജു പുഴയിലിറങ്ങിയത്. തുടർന്ന് എതിർ ദിശയിലേക്ക് നീന്തുന്നതിനിടെ മുങ്ങി താഴുകയായിരുന്നു. സംഭവം ശ്രദ്ധയിൽപ്പെട്ട പ്രദേശവാസികൾ ഉടനെ പുഴയിൽ ഇറങ്ങിയെങ്കിലും രക്ഷിക്കാൻ സാധിച്ചില്ല.

മൃതദേഹം മഞ്ഞുമ്മൽ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ. ഭാര്യ- സുനിത. മക്കൾ - ദേവിക, അജിൽ. മാതാവ് ഉഷ.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഖമേനിയുടെ മരണത്തിന് പ്രതികാരം ചെയ്യും; കടുപ്പിച്ച് ഇറാന്‍

തീരുമാനം തിരുത്തി, തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് ആര്‍ ശ്രീലേഖ; പോക്‌സോ കേസില്‍ ഹൈക്കോടതിയെ സമീപിക്കും

യുഎസ്എസ് എബ്രഹാം ലിങ്കണ്‍ ആക്രമിച്ചതായി ഇറാന്‍; രണ്ട് സൈനികരുടെ മരണം സ്ഥിരീകരിച്ച് അമേരിക്ക

ഇന്ത്യ-യുഎഇ വിമാന സർവീസുകൾ നിർത്തിവെക്കൽ നീട്ടി, ഗൾഫ് ബുക്കിങ് തടസ്സപ്പെട്ടവർക്ക് സൗജന്യ റീഷെഡ്യൂളിങ്, റീഫണ്ട് എന്നിവ പ്രഖ്യാപിച്ച് വിമാനക്കമ്പനികൾ

അതീവ ജാഗ്രതയില്‍ യുഎഇ: വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി, ജീവനക്കാര്‍ക്ക് വര്‍ക്ക് ഫ്രം ഹോം

SCROLL FOR NEXT