സിഐടിയു പതാക, മര്‍ദനത്തിന്റെ ദൃശ്യം 
Kerala

'പ്രേമനന്‍ വനിതാ ജീവനക്കാരോട് മോശമായി പെരുമാറി; തള്ളി മാറ്റുക മാത്രമായിരുന്നു', കാട്ടാക്കട മര്‍ദനത്തെ ന്യായീകരിച്ച് സിഐടിയു

കാട്ടാക്കടയില്‍ ഗൃഹനാഥനേയും മകളേയും മര്‍ദിച്ച കെഎസ്ആര്‍ടിസി ജീവനക്കാരെ ന്യായീകരിച്ച് സിഐടിയു

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: കാട്ടാക്കടയില്‍ ഗൃഹനാഥനേയും മകളേയും മര്‍ദിച്ച കെഎസ്ആര്‍ടിസി ജീവനക്കാരെ ന്യായീകരിച്ച് സിഐടിയു. ജീവനക്കാര്‍ തെറ്റ് ചെയ്തിട്ടില്ലെന്ന് സിഐടിയു നേതാവ് സി കെ ഹരികൃഷ്ണന്‍ പറഞ്ഞു. നടന്നത് ദൗര്‍ഭാഗ്യകരമായ സംഭവമാണെങ്കിലും ജീവനക്കാര്‍ പ്രേമനനെ മര്‍ദിച്ചിട്ടില്ലെന്നും സികെ ഹരികൃഷ്ണന്‍ അവകാശപ്പെട്ടു.

പ്രേമനനെ തള്ളിമാറ്റുക മാത്രമാണ് ചെയ്ത്. എന്നാല്‍ അതുപോലും ഉണ്ടാകാന്‍ പാടില്ലായിരുന്നു. വനിതാ ജീവനക്കാരോട് പ്രേമനന്‍ അപമര്യാദയായി സംസാരിച്ചെന്നും ഹരികൃഷ്ണന്‍ ആരോപിച്ചു. ജീവനക്കാര്‍ക്കെതിരെ കെഎസ്ആര്‍ടിസി എടുത്ത നടപടി ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, സംഭവത്തില്‍ ഒരു ജീവനക്കാരനെക്കൂടി കെഎസ്ആര്‍ടിസി സസ്‌പെന്റ് ചെയ്തു. കാട്ടാക്കട യൂണിറ്റിലെ മെക്കാനിക് എസ് അജികുമാറിനെയാണ് സസ്പെന്റ് ചെയ്തത്. വിജിലന്‍സ് വിഭാഗം നടത്തിയ അന്വേഷണത്തില്‍ ഗുരുതരമായ അച്ചടക്ക ലംഘനം നടത്തിയതായി കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് നടപടി.

സെപ്റ്റംബര്‍ 20നായിരുന്നു വിവാദത്തിന് ആസ്പദമായ സംഭവം നടന്നത്. വിദ്യാര്‍ത്ഥിനിക്ക് കണ്‍സെഷന്‍ നിഷേധിച്ചതു ചോദ്യം ചെയ്ത പ്രേമനനെ മകളുടെ മുന്നില്‍ വെച്ച് മര്‍ദിച്ചു എന്നാണ് കേസ്. മര്‍ദനത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. വിഷയത്തില്‍ നേരത്തെ നാല് ജീവനക്കാരെ കെഎസ്ആര്‍ടിസി സസ്പെന്റ് ചെയ്തിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ആര് ഭരിക്കും?, ഫലമറിയാന്‍ മണിക്കൂറുകള്‍ മാത്രം; ആദ്യം എണ്ണുക തപാല്‍ വോട്ടുകള്‍

കളിച്ചുകൊണ്ടിരിക്കുമ്പോൾ സൂര്യാതപമേറ്റു; ആലപ്പുഴയിൽ എട്ടു വയസുകാരൻ ആശുപത്രിയിൽ

വിവാഹേതര ബന്ധം എതിർത്തു, ഭാര്യയെ പേപ്പര്‍ കട്ടറിന് കഴുത്തറുത്ത് കൊന്നു; വാവിട്ട് നിലവിളിച്ച് 'ഓവര്‍ ആക്ടിങ്'; ഒടുവില്‍ ട്വിസ്റ്റ്

ഹജ്ജ് തീര്‍ഥാടനം; അധിക ടിക്കറ്റ് നിരക്കായ 10,000 രൂപ കേന്ദ്രം ഏറ്റെടുക്കണം, പ്രധാനമന്ത്രിക്ക് കത്തയച്ച് ലീഗ്

അധികം മെനക്കെടാതെ കുടവയറു കുറയ്ക്കാൻ ഇ‍ഞ്ചി കൊണ്ടൊരു സിംപിൾ മാജിക്

SCROLL FOR NEXT