Ben Johnson in Watermetro x/kochi metro rail
Kerala

'വിസ്മയിപ്പിക്കുന്ന യാത്രാനുഭവം'; അത്‌ലറ്റിക്‌സിലെ ലോക വിസ്മയം ബെന്‍ജോണ്‍സണ്‍ വാട്ടര്‍ മെട്രോയില്‍

ഒരു മണിക്കൂറോളം യാത്ര ചെയ്ത് കായല്‍ കാഴ്ചകള്‍ ആസ്വദിച്ച അദ്ദേഹം കൊച്ചിയിലെത്തിയതില്‍ വലിയ സന്തോഷം പ്രകടിപ്പിച്ചു

സമകാലിക മലയാളം ഡെസ്ക്

കൊച്ചി : അത്‌ലറ്റിക്‌സിലെ ലോക വിസ്മയമായ ബെന്‍ജോണ്‍സണ്‍ കൊച്ചി വാട്ടര്‍ മെട്രോയിലെത്തി. കേരള സന്ദര്‍ശനത്തിനെത്തിയ അദ്ദേഹം വാട്ടര്‍ മെട്രോ യാത്ര ആസ്വദിക്കാനായാണ് കൊച്ചിയിലെത്തിയത്. ഹൈക്കോര്‍ട്ട് ടെര്‍മിനലില്‍ നിന്നും ഫോര്‍ട്ട് കൊച്ചി റൂട്ടില്‍ ഒരു മണിക്കൂറോളം യാത്ര ചെയ്ത് കായല്‍ കാഴ്ചകള്‍ ആസ്വദിച്ച അദ്ദേഹം കൊച്ചിയിലെത്തിയതില്‍ വലിയ സന്തോഷം പ്രകടിപ്പിച്ചു. തികച്ചും വിസ്മയകരം എന്നാണ് വാട്ടര്‍ മെട്രോയിലെ യാത്രയെ ബെന്‍ ജോണ്‍സണ്‍ വിശേഷിപ്പിച്ചത്.

ചൊവ്വാഴ്ച വൈകിട്ട് 3.50 ന് വാട്ടര്‍ മെട്രോയിലെത്തിയ ബെന്‍ജോണ്‍സണെ കൊച്ചി മെട്രോ മാനേജിംഗ് ഡയറക്ടര്‍ ലോക്‌നാഥ് ബെഹ്‌റ സ്വീകരിച്ചു. വാട്ടര്‍ മെട്രോയുടെ പ്രവര്‍ത്തനങ്ങള്‍ ബെന്‍ ജോണ്‍സണിന് വിശദീകരിച്ചു കൊടുത്തു. തുടര്‍ന്ന് ഫോര്‍ട്ട് കൊച്ചി, മട്ടാഞ്ചേരി റൂട്ടുകളില്‍ സഞ്ചരിച്ച് കായല്‍ കാഴച്കളും ചരിത്ര പൈതൃകങ്ങളും കണ്ടു മടങ്ങി.

വള്ളത്തില്‍ നിന്നാരംഭിച്ച് മെട്രോയില്‍ എത്തി നില്‍ക്കുന്ന കൊച്ചിയുടെ ഗതാഗത ചരിത്രം വിശദീകരിക്കുന്ന വഞ്ചി ടു മെട്രോ എന്ന കോഫിടേബിള്‍ ബുക്ക് ലോക് നാഥ് ബെഹ്‌റ ബെന്‍ ജോണ്‍സണ് സമ്മാനിച്ചു. സന്ദര്‍ശകര്‍ക്കുള്ള ബുക്കില്‍ വിസ്മയിപ്പിക്കുന്ന യാത്രാനുഭവം എന്നാണ് ബെന്‍ ജോണ്‍സണ്‍ കുറിച്ചത്. കാര്‍ട്ടൂണിസ്റ്റ് സുധീര്‍ നാഥ്, ആദിത്യ രവീ ഡിസി, വാട്ടര്‍ മെട്രോ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ സാജന്‍ പി ജോണ്‍, ഫഌറ്റ് മാനേജര്‍ (ഓപ്പറേഷന്‍സ്) പ്രദീപ് കാര്‍ത്തികേയന്‍, കെഎംആര്‍എല്‍ ചീഫ് ജനറല്‍ മാനേജര്‍ ഷാജി ജനാര്‍ദനന്‍, സീനിയര്‍ ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ (പബ്ലിക് റിലേഷന്‍സ് ആന്‍ഡ് സോഷ്യല്‍ മീഡിയ) കെ കെ ജയകുമാര്‍, മാനേജര്‍ ജയശങ്കര്‍ തുടങ്ങിയവര്‍ യാത്രയില്‍ ബെന്‍ ജോണ്‍സണെ അനുഗമിച്ചു.

Ben Johnson, the world wonder in athletics, at Watermetro

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാർ വിമാന അപകടത്തില്‍ മരിച്ചു

സുനിത വില്യംസിന് കയറാവുന്ന മിശ്കാല്‍ പള്ളിയില്‍ നാട്ടിലെ സ്ത്രീകള്‍ക്കും കയറിക്കൂടേ?; സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച

ഒറ്റയടിക്ക് 2360 രൂപ വര്‍ധിച്ചു, സ്വര്‍ണവില 1,20,000 കടന്നു; പുതിയ ഉയരം

'ഇത് വെറുമൊരു ബഹുമതി മാത്രമല്ല, ഓർമപ്പെടുത്തലാണ്'; രാഷ്ട്രപതിയുടെ വിരുന്നിൽ പങ്കെടുത്ത് ഉണ്ണി മുകുന്ദൻ

അത്ര ശുദ്ധമല്ല ഇടപെടല്‍, തുഷാറിനെ ചര്‍ച്ചയ്ക്ക് നിയോഗിച്ചത് തരികിട; വെളളാപ്പള്ളിയുടെ പത്മഭൂഷണില്‍ സംശയം ഉന്നയിച്ച് എൻഎസ്എസ്

SCROLL FOR NEXT