കൊച്ചി: ജനപ്രതിനിധികളില്‍ നിന്ന് ഒരിക്കലും ഉണ്ടാകാന്‍ പാടില്ലാത്തതാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ ഭാഗത്തുനിന്നുണ്ടായതെന്ന് എഴുത്തുകാരന്‍ ബെന്യാമിന്‍. ഒരുപുരുഷന്‍ ഒരിക്കലും ഒരു സ്ത്രീയോട് ചെയ്യാന്‍ പാടില്ലാത്തതാണ് അയാള്‍ ചെയ്തത്. 'നിന്നെ കൊല്ലാന്‍ നിമിഷം മതി എന്നുപറയുന്ന തരത്തിലേക്കുള്ള അദ്ദേഹത്തിന്റെ സംസാരം ഏതെങ്കിലും അധികാരത്തിന്റെ ഭാഗമായാണോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ഇങ്ങനെയൊരാള്‍ ആ സ്ഥാനത്ത് ഇരിക്കാന്‍ യോഗ്യനല്ലെന്നും ബെന്യാമിന്‍ പറഞ്ഞു.
കേരളത്തില്‍ മുമ്പുണ്ടാവാത്ത വിധത്തിലുള്ള ആരോപണമാണ് ഉയര്‍ന്നിരിക്കുന്നത്. സ്ത്രീകളോട് ഒരു പൊതുപ്രവര്‍ത്തകന്‍ എങ്ങനെ പെരുമാറണം എന്നത് രാഹുല്‍ പഠിക്കണമെന്നും ബെന്യമിന്‍ വിമര്‍ശിച്ചു. താന്‍ ഇനിയും ജനപ്രതിനിധി ആയിരിക്കാന്‍ യോഗ്യനാണോ എന്നത് രാഹുല്‍ തീരുമാനിക്കണം. ഒരു സ്ത്രീയെ കൊല്ലാന്‍ ഒരു മിനിറ്റ് മതി എന്നാണ് പറയുന്നത്. അങ്ങനെ ഒരാള്‍ക്ക് എങ്ങനെ പൊതുപ്രവര്‍ത്തകനായി ഇരിക്കാന്‍ കഴിയുമെന്നും അദ്ദേഹം ചോദിച്ചു. കോണ്‍ഗ്രസ് നടപടിയെ വിമര്‍ശിക്കുന്നില്ല. കോണ്‍ഗ്രസ് ഇത്രയെങ്കിലും ചെയ്തതില്‍ അവരെ അഭിനന്ദിക്കുന്നു. പക്ഷേ അത് കണ്ണില്‍ പൊടിയിടാന്‍ ഉള്ള നടപടി ആകരുതെന്നും ബെന്യമിന്‍ കൂട്ടിച്ചേര്‍ത്തു.
Benyamin also criticized Rahul Mamkootathil, saying he should learn how a public servant should behave with women
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates