ബെവ്കോ ഔട്ട്ലെറ്റ്, ടിവി ദൃശ്യം 
Kerala

പണം ചെലവിട്ടത് ഓണ്‍ലൈന്‍ റമ്മിയില്‍; അരവിന്ദിന്റെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചു; ബെവ്കോയില്‍ നിന്ന് പണം തട്ടിയതില്‍ നിര്‍ണായക കണ്ടെത്തല്‍

അരവിന്ദ് തട്ടിയെടുത്ത ലക്ഷങ്ങങ്ങളില്‍ ഭൂരിഭാഗവും പോയത് ഓണ്‍ലൈന്‍ റമ്മി കളിക്കെന്ന് പൊലീസ് കണ്ടെത്തി.

Author : സമകാലിക മലയാളം ഡെസ്ക്

പത്തനംതിട്ട: കൂടല്‍ ബെവ്കോ ഔട്ട്ലെറ്റിലെ ജീവനക്കാരന്‍ 81.6 ലക്ഷം രൂപ തട്ടിയ സംഭവത്തില്‍ നിര്‍ണായക കണ്ടെത്തലുമായി പൊലീസ്. പ്രതിയായ അരവിന്ദ് തട്ടിയെടുത്ത ലക്ഷങ്ങങ്ങളില്‍ ഭൂരിഭാഗവും പോയത് ഓണ്‍ലൈന്‍ റമ്മി കളിക്കെന്ന് പൊലീസ് കണ്ടെത്തി. അരവിന്ദിന്റെ രണ്ട് ബാങ്ക് അക്കൗണ്ടുകള്‍ പൊലീസ് മരവിപ്പിച്ചു. ഇനി അക്കൗണ്ടുകളില്‍ ബാക്കിയുളളത് 22.5 ലക്ഷം മാത്രമാണെന്നും പൊലീസ് പറഞ്ഞു.

യശ്വന്ത്പൂര്‍ സ്വദേശികളായ രണ്ട് പേരുടെ അക്കൗണ്ടുകളിലേക്കാണ് പണം അയച്ചിരിക്കുന്നത്. കേസെടുത്തതിന് പിന്നാലെ ഒളിവില്‍ പോയ പ്രതി അരവിന്ദിനെ കാണ്ടെത്താന്‍ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. ചില്ലറ വില്‍പനശാല മാനേജറുടെ പരാതിയില്‍ കൊല്ലം ശൂരനാട് സ്വദേശി അരവിന്ദിനെ പ്രതിയാക്കി കൂടല്‍ പൊലീസ് കേസ് എടുക്കുകയായിരുന്നു. 

2023 ജൂണ്‍ മുതല്‍ ആറ് മാസം കൊണ്ടാണ് ഇയാള്‍ ഇത്രയും വലിയ തുക തട്ടിയെടുത്തത്. ബേങ്കില്‍ അടക്കാന്‍ കൊടുത്തയച്ച പണമാണ് തിരിമറി നടത്തിയത്.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരെ വിശ്വസിക്കൂ'; തൃണമൂലിന് തിരിച്ചടി; ഹര്‍ജി സുപ്രീം കോടതി തള്ളി

ഷൂസ് എത്ര പഴയതായാലും പുത്തൻ പോലെ സൂക്ഷിക്കാം,ഈ ടിപ്സ് മതി‌

'ഉയ്യോ ഇത് എസ്തര്‍ അല്ലേ, മഞ്ജു വാര്യര്‍ ആണല്ലേ'; മറുപടി നല്‍കി യുവതാരം

കുസാറ്റ് വിദ്യാര്‍ഥിനി ജീവനൊടുക്കിയ നിലയില്‍; ഒരാഴ്ചക്കിടെ രണ്ടാമത്തെ സംഭവം

'യുവാക്കളും വിദ്യാർഥികളും കണ്ടിരിക്കേണ്ട ചിത്രം'; 'പേട്രിയറ്റ്' ഒരു പാഠപുസ്തകമാണെന്ന് മന്ത്രി വി ശിവൻകുട്ടി

SCROLL FOR NEXT