Bharani festival  
Kerala

കൊടുങ്ങല്ലൂര്‍ ശ്രീകുരുംബ ഭഗവതി ക്ഷേത്രത്തില്‍ ഭരണി മഹോത്സവത്തിന് കൊടിയേറി

സമകാലിക മലയാളം ഡെസ്ക്

തൃശൂര്‍: കൊടുങ്ങല്ലൂര്‍ ശ്രീകുരുംബ ഭഗവതി ക്ഷേത്രത്തില്‍ ഭരണി മഹോത്സവത്തിന് കൊടിയേറി. മാര്‍ച്ച് 15 മുതല്‍ 22 വരെയാണ് ഭരണി ആഘോഷിക്കുന്നത്. ക്ഷേത്രത്തിലെ പാരമ്പര്യ അവകാശികളായ മലയന്‍ തട്ടാന്‍ സമുദായത്തില്‍പ്പെട്ട കാവില്‍ വീട്ടുകാര്‍ക്കാണ് കൊടിയേറ്റത്തിന്റെ ചടങ്ങുകള്‍ നടത്താന്‍ അവകാശം.

വലിയ തമ്പുരാന്‍ കുഞ്ഞുണ്ണി രാജ നല്‍കിയ രണ്ട് പവിഴ മാലകള്‍ ധരിച്ചാണ് കൊടിയേറ്റത്തിന് വാദ്യഘോഷങ്ങളുടെ അകമ്പടിയോടെ കാവില്‍ വീട്ടുകാര്‍ ക്ഷേത്രത്തിലെത്തിച്ചേര്‍ന്നത്.

ആദ്യ ചടങ്ങായ പട്ടും താലിയും സമര്‍പ്പിക്കല്‍ അവകാശിയായ മലയന്‍ തട്ടാന്‍ കുംഭ ഭരണി നാളായ ഇന്ന് നടത്തി. തുടര്‍ന്ന് മൂത്തമ്മ പുണ്യാഹം തളിച്ചു. അതിന് ശേഷം ഇടമുക്ക് മൂപ്പന്മാര്‍ കിഴക്കേ നടയിലും വടക്കേ നടയിലും നിലപാട് തറയിലും മറ്റ് ആല്‍മരങ്ങളിലും കൊടിക്കൂറകള്‍ കെട്ടി. കൊടിമരമില്ലാത്ത കൊടുങ്ങല്ലൂര്‍ ശ്രീ കുരുംബ കാവില്‍ കൊടിക്കൂറകള്‍ കെട്ടുന്നതിനെയാണ് ചെറുഭരണി കൊടിയേറ്റം എന്ന് വിശേഷിപ്പിക്കുന്നത്.

Bharani festival at the Sree Kurumba Bhagavathy Temple in Kodungallur

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വനിതാ സംവരണ ബില്‍: ചര്‍ച്ച ഇന്ന് അവസാനിക്കും, വൈകീട്ട് വോട്ടെടുപ്പ്, നിലപാടില്‍ ഉറച്ച് പ്രതിപക്ഷം

കൊടും ചൂട് തുടരുന്നു, 3 ഡിഗ്രി വരെ ഉയര്‍ന്നേക്കും; 12 ജില്ലകളില്‍ മുന്നറിയിപ്പ്

'സമ്പുഷ്ട യുറേനിയം കൈമാറാൻ ഇറാൻ സമ്മതിച്ചു'; ഇറാനുമായി സമാധാന കരാറിലേക്ക് അടുക്കുന്നുവെന്ന് ട്രംപ്

Today's Rashi Phalam April 17 | പഠനകാര്യങ്ങളിൽ നേട്ടം, തൊഴിൽ മേഖലയിൽ പുരോഗതി

ട്രിബ്യൂണല്‍ അനുവദിച്ചാല്‍ വോട്ടര്‍പട്ടികയില്‍ പേര് ഇല്ലാത്തവര്‍ക്ക് ബംഗാളില്‍ വോട്ട് ചെയ്യാം; സുപ്രീം കോടതി

SCROLL FOR NEXT