Landslide, Thankachan 
Kerala

കനത്ത മഴയില്‍ മണ്ണിടിഞ്ഞു; മണ്‍കൂനയിലേക്ക് ഇടിച്ചു കയറി ബൈക്ക് യാത്രികന്‍ മരിച്ചു

പാറപ്പള്ളിയില്‍ വീട്ടില്‍ തങ്കച്ചനാണ് മരിച്ചത്

Author : സമകാലിക മലയാളം ഡെസ്ക്

തൊടുപുഴ: ഇടുക്കിയില്‍ ദുരിതം വിതച്ച പേമാരിപ്പെയ്ത്തില്‍ ഒരു മരണം. വെള്ളാരം കുന്നില്‍ കനത്ത  മഴയില്‍ റോഡിലേക്ക് പതിച്ച മണ്‍കൂനയില്‍ ഇടിച്ചു കയറി ബൈക്ക് യാത്രികന്‍ മരിച്ചു. പാറപ്പള്ളിയില്‍ വീട്ടില്‍ തങ്കച്ചനാണ് മരിച്ചത്.

കുമളി ആനവിലാസം റോഡില്‍ പുത്തന്‍കട ഭാഗത്താണ് അപകടം. ഇന്നലെ രാത്രി 12 മണിയോടെയാണ് അപകടം ഉണ്ടായത്. കട അടച്ചശേഷം വീട്ടിലേക്ക് പോകുമ്പോഴായിരുന്നു അത്യാഹിതം സംഭവിച്ചത്.

പ്രദേശത്ത് ഇന്നലെ രാത്രി ഏഴു മണി മുതല്‍ കന്ന മഴയായിരുന്നു. മഴയില്‍ റോഡിലേക്ക് കല്ലും മണ്ണും പതിച്ച് കിടന്നിരുന്നു. ഇതറിയാതെ മണ്‍കൂനയിലേക്ക് ഇടിച്ചു കയറി റോഡില്‍ തലയിടിച്ചു വീണാണ് മരണം സംഭവിച്ചത്. മൃതദേഹം കട്ടപ്പന സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റി.

One person died in a bike accident due to heavy rains in Idukki.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളത്തില്‍ യുഡിഎഫ് ; എക്സിറ്റ് പോൾ ഫലം

ബംഗാളില്‍ മമത 'ഔട്ട്'; ബിജെപിക്ക് അട്ടിമറി ജയം; എക്‌സിറ്റ് പോള്‍ ഫലം

യുകെയും കാനഡയുമല്ല, ഇന്ത്യൻ വിദ്യാർഥികൾക്ക് പ്രിയം ദക്ഷിണ കൊറിയ; എന്താണ് കാരണമെന്നറിയേണ്ടേ?

ഇന്ത്യ വെന്തുരുകും: 2046 വരെ അധിക 'അതീവ ഉഷ്ണ ദിവസങ്ങള്‍' ; മുന്നറിയിപ്പുമായി പഠനം

പൊന്നാനിയിലെ യുവതിയുടെ മരണം കൊലപാതകം; ഭര്‍ത്താവ് കസ്റ്റഡിയില്‍

SCROLL FOR NEXT