എൻ അജയ് bike accident 
Kerala

ബൈക്ക് നിയന്ത്രണം വിട്ട് കടയുടെ ഭിത്തിയിലും പോസ്റ്റിലും ഇടിച്ചു; യുവാവിന് ദാരുണാന്ത്യം

അപകടം ഞായർ പുലർച്ചെ

സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: നിയന്ത്രണം വിട്ട ബൈക്ക് കടയുടെ ഭിത്തിയിൽ ഇടിച്ച് യുവാവ് മരിച്ചു. കൊയിലാണ്ടിയിലാണ് അപകടം. ബൈക്ക് യാത്രക്കാരനായ നാനോത്ത് മീത്തൽ സുനിലിന്റെ മകൻ എൻ അജയ് (22) ആണ് മരിച്ചത്. അപകടത്തിൽ അജയ്ക്കൊപ്പം ബൈക്കിൽ ഒപ്പമുണ്ടായിരുന്ന പന്തലായനി കാട്ടുവയൽ താഴത്ത് കെടി ആദർശിനു (25) ​ഗുരുതരമായി പരിക്കേറ്റു.

ഞായർ പുലർച്ചെയാണ് അപകടമുണ്ടായത്. ഇരുവരും ബപ്പങ്ങാട് അണ്ടർ പാസേജ് വഴി ടൗണിലേക്ക് യാത്ര ചെയ്യുന്നതിനിടെ ബൈക്ക് നിയന്ത്രണം വിട്ട് സമീപത്തെ കടയുടെ ഭിത്തിയിലും പോസ്റ്റിലും ഇടിക്കുകയായിരുന്നു. മൃതദേഹം പോസ്റ്റുമോർട്ടം നടപടികൾക്കായി കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

ഗുരുതരമായി പരിക്കേറ്റ ആദർശ് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. മരിച്ച അജയ് താമരശ്ശേരി ഇൻഡസ് മോട്ടോഴ്സിൽ ഇലക്ട്രീഷ്യനായി ജോലി ചെയ്യുകയായിരുന്നു. മാതാവ്: നിഷ. സഹോദരി: ആർഷ.

bike accident: young man died after his bike went out of control and crashed into the wall of a shop

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'പാറയും അരുവിയും ഉള്ളിടത്ത് വിശ്രമിച്ചു', താന്‍ ആരോഗ്യവതിയെന്ന് ശരണ്യ

കളി 'പന്തിന്റെ' വഴിയില്‍! നായക മികവില്‍ ലഖ്‌നൗ ആദ്യ ജയം സ്വന്തമാക്കി

'റിയാന്‍ ടീമിന്റെ ബഹുമാനം അതിവേഗം നേടി, ക്രിയാത്മകമായ ഇടപെടുന്ന ക്യാപ്റ്റന്‍'

'റാലിക്ക് വരുന്നവര്‍ക്ക് സാരി തരാം'; വാഗ്ദാനവുമായി ബിജെപി വനിതാ നേതാവ്

'എന്നെ നന്നാക്കാന്‍ സഹായിക്കണം, ഉള്ളില്‍ നല്ല ഭയമുണ്ട്; നന്ദി പറയുന്ന കൂടെ ഞാന്‍ കരഞ്ഞുപോയി...'

SCROLL FOR NEXT