അപകടത്തിൽ മരിച്ച യുവാക്കൾ 
Kerala

അടൂർ ബൈപ്പാസിൽ ടൂറിസ്റ്റ് ബസിലേക്ക് ബൈക്ക് ഇടിച്ചു കയറി; 2 യുവാക്കൾക്ക് ​ദാരുണാന്ത്യം

മിത്രപുരത്ത് ഇന്നലെ രാത്രി 12.15ഓടെയാണ് അപകടം

Author : സമകാലിക മലയാളം ഡെസ്ക്

പത്തനംതിട്ട: അടൂർ ബൈപ്പാസിൽ ബൈക്കും ബസും കൂട്ടിയിടിച്ച് രണ്ട് യുവാക്കൾ മരിച്ചു. മിത്രപുരത്ത് ഇന്നലെ അർധ രാത്രി 12.15 ഓടെയാണ് അപകടം. അടൂർ അമ്മകണ്ടകര അമൽ (20), നിശാന്ത് (23) എന്നിവരാണ് മരിച്ചത്. അടൂരിൽ നിന്നു പന്തളത്തേക്ക് പോയ ടൂറിസ്റ്റ് ബസുമായിട്ടാണ് ബൈക്ക് കൂട്ടിയിടിച്ചത്.

ബൈക്ക് ബസിലേക്ക് ഇടിച്ചു കയറുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. സിസിടിവി ദൃശ്യങ്ങൾ അടക്കം പരിശോധിച്ചാൽ മാത്രമേ അപകടത്തിന്റെ യഥാർഥ കാരണം അറിയാൻ സാധിക്കു എന്നും പൊലീസ് വ്യക്തമാക്കി.

സൂപ്പർമാർക്കറ്റിലെ ജീവനക്കാരാണ് മരിച്ച യുവാക്കൾ. അപകടത്തിൽ ഇവർ തത്ക്ഷണം മരിച്ചുവെന്നും പൊലീസ് വ്യക്തമാക്കി. അന്വേഷണം തുടരുകയാണെന്നും പൊലീസ് കൂട്ടിച്ചേർത്തു. മൃത​ദേഹം അടൂർ ജനറൽ ആശുപത്രിയിലേക്ക് മാറ്റി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

തുടരെ അര്‍ധ സെഞ്ച്വറി, കത്തും ഫോം തുടര്‍ന്ന് ഋതുരാജ്; രണ്ടാം 'എല്‍ ക്ലാസിക്കോ'യിലും മുംബൈ വീണു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

SCROLL FOR NEXT