Bike accident 
Kerala

സിനിമാനടന്റെ കാര്‍ ഇടിച്ച് ബൈക്ക് യാത്രക്കാര്‍ക്ക് ഗുരുതര പരിക്ക്; വാഹനം നിര്‍ത്താതെ പോയി

ബൈക്ക് യാത്രക്കാരായ നിവേദിത് കൃഷ്ണ, സൂരജ് എന്നിവര്‍ക്കാണ് പരിക്കേറ്റത്

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: സിനിമാ നടന്റെ കാര്‍ ഇടിച്ച് രണ്ടു ബൈക്ക് യാത്രക്കാര്‍ക്ക് സാരമായ പരിക്കേറ്റു. തിരുവനന്തപുരം വഴുതയ്ക്കാട് വെച്ചാണ് അപകടം ഉണ്ടായത്. ബൈക്ക് യാത്രക്കാരായ നിവേദിത് കൃഷ്ണ, സൂരജ് എന്നിവര്‍ക്കാണ് പരിക്കേറ്റത്.

ഇന്നലെ രാത്രി 10 മണിയോടെയായിരുന്നു അപകടം. നടന്‍ മണിയന്‍പിള്ള രാജുവിന്റെ കാറാണ് അപകടമുണ്ടാക്കിയത്. അപകടത്തില്‍പ്പെട്ട ബൈക്ക് യാത്രക്കാര്‍ക്ക് സാരമായി പരിക്കേറ്റു. നിവേദിന്റെ കാല്‍ ഒടിഞ്ഞു. സൂരജിന്റെ നട്ടെല്ലിനും സാരമായ പരിക്കുണ്ട്. ഇരുവരും സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.

അപകടം ഉണ്ടാക്കിയ വാഹനം നിര്‍ത്താതെ പോയി. സുധീര്‍ കുമാര്‍ രാജുവിന്റെ പേരിലാണ് കാറിന്റെ രജിസ്‌ട്രേഷന്‍. വാഹനം ഓടിച്ചിരുന്നത് നടന്‍ തന്നെയാണെന്നാണ് സൂചന. സുബ്രഹ്മണ്യം ഹാളില്‍ ഒരു ചടങ്ങില്‍ പങ്കെടുത്ത ശേഷം നടന്‍ വീട്ടിലേക്ക് മടങ്ങും വഴിയായിരുന്നു അപകടമുണ്ടായത് എന്നാണ് റിപ്പോര്‍ട്ട്. സംഭവത്തില്‍ പൊലീസ് അന്വേഷണം തുടങ്ങി.

Two bikers were seriously injured after being hit by a film actor's car.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

യുഡിഎഫ് തെരഞ്ഞെടുപ്പ് ചൂടിലേക്ക്, വി ഡി സതീശന്‍ നയിക്കുന്ന പുതുയുഗയാത്ര ഇന്ന് മുതല്‍

വയനാട്ടില്‍ കാറിന് തീപിടിച്ച് ഒരാള്‍ മരിച്ചു; ഭാര്യയും മൂന്നു കുട്ടികളും പൊള്ളലേറ്റ് ചികിത്സയില്‍

വാഹനം സ്വന്തമാക്കാൻ യോഗം, മക്കളുടെ കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ വേണം

'ഇന്ത്യക്കെതിരെ കളിക്കണം, ഇല്ലെങ്കില്‍ കിട്ടും എട്ടിന്റെ പണി'! പാകിസ്ഥാനെ ആശങ്ക അറിയിച്ച് ശ്രീലങ്ക ക്രിക്കറ്റ്

സ്മൃതിയും ആര്‍സിബിയും 'തൂക്കി'! വീണ്ടും വനിതാ പ്രീമിയര്‍ ലീഗ് കിരീടത്തില്‍ മുത്തം

SCROLL FOR NEXT