അസ്തിവാരക്കുഴിയിലെ വെള്ളത്തില്‍ വീണ് അഞ്ച് വയസുകാരി മരിച്ചു

നോച്ചുപ്പുള്ളി സ്‌കൂളിലെ യുകെജി വിദ്യാര്‍ഥിനിയാണ്
anusree
അനുശ്രീ
Updated on: 
1 min read

പാലക്കാട്: വീടിനു മുന്നില്‍ എടുത്ത അസ്തിവാരക്കുഴിയിലെ വെള്ളത്തില്‍ വീണ് അഞ്ചുവയസുകാരി മരിച്ചു. മുണ്ടൂര്‍ പാലക്കീഴ് സ്വദേശിയും ബ്രാഞ്ച് കമ്മിറ്റി അംഗവുമായ ജഗദീഷിന്റെ മകള്‍ അനുശ്രീ ആണ് മരിച്ചത്. നോച്ചുപ്പുള്ളി സ്‌കൂളിലെ യുകെജി വിദ്യാര്‍ഥിനിയാണ്.

ശനിയാഴ്ച വൈകുന്നേരത്തോടെയാണ് സംഭവം. വീടിനു മുന്നില്‍ പുതിയ വീടിന്റെ നിര്‍മാണത്തിനായി എടുത്ത അസ്തിവാരക്കുഴിയില്‍ മഴവെള്ളം നിറഞ്ഞു കിടക്കുകയായിരുന്നു. കളിക്കുന്നതിനിടെ കുട്ടി അബദ്ധത്തില്‍ കുഴിയില്‍ വീഴുകയായിരുന്നു എന്നാണ് പ്രാഥമിക നിഗമനം. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

anusree
ചേർത്തല താലൂക്ക് ഓഫീസിൽ സീലിംഗ് അടർന്നു വീണു; ജീവനക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു
anusree
പട്ടാമ്പിയിൽ കളിക്കുന്നതിനിടെ കുളത്തിൽ വീണ് രണ്ട് കുട്ടികൾ മുങ്ങിമരിച്ചു
Summary

5-Year-Old Girl Drowns in Foundation Pit at Palakkad Mandoor

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER