ബിന്ദു കൃഷ്ണ/ഫെയ്‌സ്ബുക്ക് 
Kerala

ബിന്ദു കൃഷ്ണയ്ക്ക് സീറ്റില്ല; കൊല്ലത്ത് കോണ്‍ഗ്രസില്‍ കൂട്ടരാജി

സ്ഥാനാര്‍ത്ഥി നിര്‍ണയത്തെ ചൊല്ലി കൊല്ലത്ത് കോണ്‍ഗ്രസില്‍ പൊട്ടിത്തെറി

സമകാലിക മലയാളം ഡെസ്ക്

കൊല്ലം: സ്ഥാനാര്‍ത്ഥി നിര്‍ണയത്തെ ചൊല്ലി കൊല്ലത്ത് കോണ്‍ഗ്രസില്‍ പൊട്ടിത്തെറി. ഡിസിസി പ്രസിഡന്റ് ബിന്ദു കൃഷ്ണയ്ക്ക് സീറ്റ് നിഷേധിച്ചതില്‍ പ്രതിഷേധിച്ച് ഡിസിസിയില്‍ കൂട്ട രാജി. രണ്ടു ബ്ലോക്ക് പ്രസിഡന്റുമരും മണ്ഡലം പ്രസിഡന്റുമാരും രാജിവച്ചു. 

നേരത്തെ, പി സി വിഷ്ണുനാഥിന് എതിരെ മണ്ഡലത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പോസ്റ്റര്‍ പതിച്ചിരുന്നു. കോണ്‍ഗ്രസിന്റെ കോട്ടയായിരുന്ന ചെങ്ങന്നൂരില്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ അടിവേരു മാന്തിയ പി സി വിഷ്ണുനാഥ് എന്ന ദേശാടനക്കിളിയെ കൊല്ലത്ത് കെട്ടിയിറിക്കരുത് എന്നായിരുന്നു പോസ്റ്റര്‍. 

എന്നാല്‍ പ്രശ്‌നങ്ങള്‍ ഒന്നുമില്ലെന്നും മുന്നണിയുടെ ഐക്യം തകര്‍ക്കാനാണ് പോസ്റ്റര്‍ പ്രചാരണം എന്നുമായിരുന്നു ഡിസിസി പ്രസിഡന്റ് ബിന്ദു കൃഷ്ണയുടെ പ്രതികരണം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഇന്ത്യയുടെ ഭൂപടത്തില്‍ കേരളവുമുണ്ടെന്ന വസ്തുത ധനമന്ത്രി വിസ്മരിച്ചു'; ബജറ്റിനെതിരെ മുഖ്യമന്ത്രി

ലോര്‍ഡ് ലേവര്‍ അരീനയിലെ 'ജെന്‍ സി ചരിത്രം'! ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ 'എപ്പിക്ക് കാര്‍ലോസ്'

എസ്എസ്എല്‍സി പരീക്ഷ മാര്‍ച്ച് അഞ്ചിന്; ഫലപ്രഖ്യാപനം മെയ് എട്ടിന്

ബയോ ഫാർമ മേഖലയിൽ 10,000 കോടി, ആരോഗ്യ വിദ്യാഭ്യാസ തൊഴിൽ മേഖലകൾക്ക് ഊന്നൽ, ഓറഞ്ച് ഇക്കോണമിയിൽ ശ്രദ്ധ; ബജറ്റിൽ ഉന്നത വിദ്യാഭാസത്തിലെ പ്രധാന പ്രഖ്യാപനങ്ങൾ

പ്രമേഹരോ​ഗിക്കൾക്കായി ആന്‍റി-ഇൻഫ്ലമേറ്ററി മുഴുവൻ ധാന്യങ്ങൾ

SCROLL FOR NEXT