Bindhu, Shobha Surendran screen grab
Kerala

'ശോഭാ സുരേന്ദ്രന് തീവ്രവാദം ബന്ധം; ഒപ്പമുണ്ടായിരുന്ന ഫോട്ടോ ഗ്രാഫര്‍ ജസ്റ്റിന്റെ മരണം അന്വേഷിക്കണം; എല്ലാ സംസ്ഥാന നേതൃത്വത്തിന് അറിയാം'

തന്റെ പരാതി സംസ്ഥാന നേതൃത്വം കണ്ടില്ലെന്ന് നടിക്കുകയാണെന്നും ശോഭയെ നേതൃത്വത്തിന് ഭയമാണെന്നും ബിന്ദു പറഞ്ഞു

Author : സമകാലിക മലയാളം ഡെസ്ക്

ആലപ്പുഴ: ശോഭാ സുരേന്ദ്രനും സംസ്ഥാന ബിജെപി നേതൃത്വത്തിനുമെതിരെ രൂക്ഷവിമര്‍ശനവുമായി ബിജെപിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കപ്പെട്ട ബിന്ദു വിനയകുമാര്‍. തന്റെ പരാതി സംസ്ഥാന നേതൃത്വം കണ്ടില്ലെന്ന് നടിക്കുകയാണെന്നും ശോഭയെ നേതൃത്വത്തിന് ഭയമാണെന്നും ബിന്ദു പറഞ്ഞു. ശോഭയ്‌ക്കൊപ്പം നടന്ന ഫോട്ടോ ഗ്രാഫര്‍ ജസ്റ്റിന്റെ മരണം അന്വേഷിക്കണം. ശോഭാ സുരേന്ദ്രന് തീവ്രവാദ ബന്ധമുണ്ടെന്നും അന്വേഷിച്ചാല്‍ ഇക്കാര്യം വ്യക്തമാകുമെന്നും ബിന്ദു പറഞ്ഞു.

'ഈ മാസം തന്നെ ശോഭയ്‌ക്കെതിരായി രാജീവ് ചന്ദ്രശേഖറിന് മൂന്ന് പരാതികള്‍ അയച്ചിട്ടുണ്ട്. എസ് സുരേഷിനും സംസ്ഥാന വൈസ് പ്രസിഡന്റ്‌ സോമനും പരാതി അയച്ചിട്ടുണ്ട്. ഇതിന്റെ പേരില്‍ യാതൊരു വിധ അന്വേഷണവും നടപടിയും ഉണ്ടായിട്ടില്ല. അസഭ്യവും അനാവശ്യവും പറഞ്ഞ ശോഭാ സുരേന്ദ്രനെതിരെ നടപടിയെടുക്കാന്‍ സംസ്ഥാന നേതൃത്വം ഭയക്കുന്നു. ശോഭയുടെ തീവ്രവാദ ബന്ധം നേതൃത്വത്തിന് അറിയാം. ശോഭയോടൊപ്പം സമരപ്പന്തലില്‍ ഉണ്ടായിരുന്ന ഫോട്ടോ ഗ്രാഫര്‍ക്ക് എന്ത് സംഭവിച്ചു. അദ്ദേഹത്തിന്റെ ദൂരൂഹമരണം അന്വേഷിക്കണം'.

വോട്ടിന് പണം കൊടുക്കുന്നത് ശോഭയുടെ സ്ഥിരം പ്രവണതയാണ്. താന്‍ മറ്റൊരു പാര്‍ട്ടിയില്‍ പോകില്ലെന്നും ബിജെപിക്കാരായി തുടരുമെന്നും ബിന്ദു വിനയകുമാര്‍ പറഞ്ഞു. ശോഭാ സുരേന്ദ്രന്റെ ഓഡിയോ സന്ദേശമടക്കം പുറത്തുവിട്ട് പരാതി നല്‍കിയ ബിന്ദു വിനയകുമാറിനെ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തിരുന്നു. ആലപ്പുഴ നോര്‍ത്ത് ജില്ലാ വൈസ് പ്രസിഡന്റായ ബിന്ദുവിനെതിരെ, തുടര്‍ച്ചയായ അച്ചടക്ക ലംഘനങ്ങളുടെ പേരിലാണ് നടപടിയെന്നാണു വിശദീകരണം. ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറാണ് നടപടിയെടുത്തതെന്നു സംസ്ഥാന ജനറല്‍ സെക്രട്ടറി എസ് സുരേഷ് അറിയിച്ചു. ശോഭയുടെ ഓഡിയോ പുറത്തുവിട്ടതിനൊപ്പം ഗുരുതര ആരോപണങ്ങളും ഉന്നയിച്ചാണു ബിന്ദു പൊലീസില്‍ പരാതി നല്‍കിയത്.

Bindu vinayakumar against shobha surendran

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തിരുവനന്തപുരത്ത് അമ്യൂസ്‌മെന്റ് പാര്‍ക്കിലെ ആകാശത്തൊട്ടില്‍ പൊട്ടിവീണു; നിരവധിപേര്‍ക്ക് പരിക്ക്

ഒരു കോടിയുടെ ഭാഗ്യശാലി ആര്?; കാരുണ്യ പ്ലസ് ലോട്ടറി ഫലം പ്രഖ്യാപിച്ചു|Karunya Plus KN 625 lottery result

ട്വിഷ ശര്‍മയുടെ ദുരൂഹമരണം; മുന്‍ ജില്ല ജഡ്ജി അറസ്റ്റ് ചെയ്ത് സിബിഐ; മരുമകളെ പീഡിപ്പിച്ചു

ശ്വാസമെടുക്കാൻ പോലുമാകില്ല, 4 മിനിറ്റിൽ മരണം ഉറപ്പ്; പർവ്വതാരോഹകരെ വിറപ്പിക്കുന്ന 'ഡെത്ത് സോൺ'

100ലധികം അശ്ലീല ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍, 'ഉറക്കം നഷ്ടപ്പെട്ട്' അമ്മയും മകളും; പുരോഹിതന്‍ പിടിയില്‍

SCROLL FOR NEXT