Binoy Viswam, TP Dasan 
Kerala

'കണിശവും കൃത്യതയുമുള്ള നിലപാട്, സ്‌നേഹപൂര്‍ണമായ ഇടപെടല്‍'; ടിപി ദാസനെ അനുസ്മരിച്ച് ബിനോയ് വിശ്വം

ശക്തമായ രാഷ്ട്രീയ നിലപാടുകള്‍ക്കൊപ്പം എല്ലാ ജനങ്ങളോടും രാഷ്ട്രീയത്തിനപ്പുറത്തെ സ്‌നേഹവും സൗഹൃദവും കാത്തുസൂക്ഷിച്ച നേതാവായിരുന്നു

Author : സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: ശക്തമായ രാഷ്ട്രീയ നിലപാടുകള്‍ക്കൊപ്പം എല്ലാ വിഭാഗം ജനങ്ങളോടും രാഷ്ട്രീയത്തിനപ്പുറത്തെ സ്‌നേഹവും സൗഹൃദവും കാത്തുസൂക്ഷിച്ച നേതാവായിരുന്നു ടി പി ദാസനെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. കണിശവും കൃത്യതയാര്‍ന്നതുമായ നിലപാടായിരുന്നു അദ്ദേഹത്തിന്റേതെന്നും സിപിഐ സംസ്ഥാന സെക്രട്ടറി അനുസ്മരിച്ചു.

സ്‌നേഹപൂര്‍ണമായ ഇടപെടലിലൂടെ അദ്ദേഹം ഏവരുടെയും മനസ് ടിപി ദാസന്‍ കവര്‍ന്നു. ജനപ്രതിനിധി, സഹകാരി, പൊതുപ്രവര്‍ത്തകന്‍, കായിക സംഘാടകന്‍ തുടങ്ങി വിവിധ മേഖലകളില്‍ വ്യക്തി മുദ്ര പതിപ്പിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. ടി പി ദാസന്റെ വിയോഗത്തില്‍ കുടുംബത്തിന്റെയും സഖാക്കളുടെയും ദുഖത്തില്‍ പങ്കുചേരുന്നുവെന്നും ബിനോയ് വിശ്വം പറഞ്ഞു.

കോഴിക്കോട് മുൻ മേയറും ജില്ലയിലെ മുതിർന്ന സിപിഎം നേതാവുമായ ടി പി ദാസൻ വെള്ളിയാഴ്ച രാത്രി 11.30-ഓടെയാണ് അന്തരിച്ചത്. കോഴിക്കോട്ടെ സഹകരണ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. നിലവിൽ സി.പി.എം. കോഴിക്കോട്‌ ടൗൺ ഏരിയാകമ്മിറ്റി അംഗമാണ്‌. ദീർഘകാലം ജില്ലാ സെക്രട്ടേറിയറ്റ് അംഗമായിരുന്നു. കെഎസ്‌എഫിലൂടെയാണ് ടിപി ദാസൻ രാഷ്ട്രീയപ്രവർത്തനം ആരംഭിക്കുന്നത്.

CPI State Secretary Binoy Viswam remembers TP Dasan

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'സര്‍ക്കാരിനോട് നശീകരണ ബുദ്ധിയോടെയുള്ള സമീപനമില്ല, പുരോഗതിക്ക് ഉതകുന്ന പദ്ധതികളെ പിന്തുണയ്ക്കും'

നിക്ഷേപകര്‍ക്ക് വന്‍ പലിശ വാഗ്ദാനം ചെയ്തുകൊണ്ടുള്ള കൊള്ള; കടത്തനാട് സൊസൈറ്റി നിക്ഷേപത്തട്ടിപ്പില്‍ ശക്തമായ നടപടി വേണമെന്ന് സിപിഐ

പ്രവാസികള്‍ക്ക് ആശ്വാസം; നാളെ മുതല്‍ കുവൈത്ത് വിമാനത്താവളം സാധാരണനിലയിലേക്ക്

സദാനന്ദൻ എം പി യുടെ മകളുടെ വിവാഹ സൽക്കാരത്തിന് ഉപരാഷ്ട്രപതിയും; സിപി രാധാകൃഷ്ണനും ആർലേക്കറും മട്ടന്നൂരിൽ

നിരാശപ്പെടുത്തി ബാറ്റര്‍മാര്‍, 155ല്‍ ഒതുങ്ങി ഗുജറാത്ത്; റോയല്‍ ചലഞ്ചേഴ്‌സിന് കുറഞ്ഞ വിജയലക്ഷ്യം

SCROLL FOR NEXT