നിക്ഷേപകര്‍ക്ക് വന്‍ പലിശ വാഗ്ദാനം ചെയ്തുകൊണ്ടുള്ള കൊള്ള; കടത്തനാട് സൊസൈറ്റി നിക്ഷേപത്തട്ടിപ്പില്‍ ശക്തമായ നടപടി വേണമെന്ന് സിപിഐ

സൊസൈറ്റി മുന്‍ പ്രസിഡന്റ് സുധീര്‍ കുമാറിനെ ഉടന്‍ അറസ്റ്റ് ചെയ്യണം
CPI
CPI ഫയല്‍
Updated on
1 min read

കോഴിക്കോട്: കോണ്‍ഗ്രസ് നിയന്ത്രണത്തിലുള്ള കടത്തനാട് ലേബര്‍ കോണ്‍ട്രാക്ട് കോപ്പറേറ്റീവ് സൊസൈറ്റിയിലെ നിക്ഷേപത്തട്ടിപ്പ് സംബന്ധിച്ച് ശക്തമായ അന്വേഷണം വേണമെന്ന് സിപിഐ ജില്ലാ സെക്രട്ടറി അഡ്വ. പി ഗവാസ് ആവശ്യപ്പെട്ടു. സൊസൈറ്റിയില്‍ നിക്ഷേപിച്ച തുക തിരികെ കിട്ടാത്തതില്‍ മനം നൊന്താണ് ഇബ്രാഹിം കുട്ടി ഹാജി സൊസൈറ്റിയുടെ മുന്‍ പ്രസിഡന്റും ഡിസിസി സെക്രട്ടറിയുമായ വടകര പഴങ്കാവിലെ ടി വി സുധീര്‍ കുമാറിന്റെ വീട്ടിലെത്തി തീ കൊളുത്തി ആത്മഹത്യ ചെയ്തത്.

CPI
സദാനന്ദൻ എം പി യുടെ മകളുടെ വിവാഹ സൽക്കാരത്തിന് ഉപരാഷ്ട്രപതിയും; സിപി രാധാകൃഷ്ണനും ആർലേക്കറും മട്ടന്നൂരിൽ

പണം തിരികെ ലഭിച്ചില്ലെങ്കില്‍ ആത്മഹത്യ ചെയ്യുമെന്ന് പലവട്ടം പറഞ്ഞിട്ടുപോലും തുക തിരിച്ചു നല്‍കാന്‍ സൊസൈറ്റി അധികൃതര്‍ തയ്യാറായില്ല എന്നത് വേദനാജനകമാണെന്ന് ഗവാസ് പറഞ്ഞു. വിഷയത്തില്‍ ശക്തമായ നടപടി സ്വീകരിക്കണം. സൊസൈറ്റി മുന്‍ പ്രസിഡന്റ് സുധീര്‍ കുമാറിനെ ഉടന്‍ അറസ്റ്റ് ചെയ്യണം. കടത്തനാട് സൊസൈറ്റിയെ കോണ്‍ഗ്രസ് നേതൃത്വം കയ്യൊഴിഞ്ഞുവെങ്കിലും ഉത്തരവാദിത്തത്തില്‍ നിന്ന് പാര്‍ട്ടിക്ക് ഒഴിഞ്ഞുമാറാനാവില്ലെന്നും ഗവാസ് കൂട്ടിച്ചേര്‍ത്തു.

യുഡിഎഫ് നേതൃത്വത്തില്‍ വടകര ആസ്ഥാനമാക്കിയാണ് സൊസൈറ്റി രൂപീകരിച്ചത്. ഉദ്ഘാടന പരിപാടിയിലും നിക്ഷേപ സമാഹരണ പരിപാടിയിലും പ്രമുഖ കോണ്‍ഗ്രസ് മുസ്ലീം ലീഗ് നേതാക്കള്‍ പങ്കെടുത്തിരുന്നു. സൊസൈറ്റിയുടെ ഭരണസമിതി അംഗങ്ങളെല്ലാം ഇപ്പോഴും കോണ്‍ഗ്രസ് നേതാക്കളാണെന്നിരിക്കെ സുധീര്‍കുമാറിനെ പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തതായി പ്രഖ്യാപിച്ച് രക്ഷപ്പെടാനുള്ള ഡി സി സി പ്രസിഡന്റിന്റെ ശ്രമം വിജയിക്കില്ല. കോണ്‍ഗ്രസിന്റെ പ്രമുഖരെ അണിനിരത്തി നിക്ഷേപകര്‍ക്ക് വലിയ പലിശയും മറ്റ് വാഗ്ദാനങ്ങളും നല്‍കി വലിയ കൊള്ളയാണ് യഥാര്‍ത്ഥത്തില്‍ സൊസൈറ്റിയുടെ നേതൃത്വത്തില്‍ നടന്നത്.

CPI
സ്കൂളുകൾ‌ തുറക്കുന്നു; ടിപ്പർ വാഹനങ്ങൾക്ക് നിയന്ത്രണം, സമയക്രമം ഇങ്ങനെ...

നിരവധി പേര്‍ക്ക് ലക്ഷക്കണക്കിന് രൂപ നഷ്ടപ്പെട്ടതായാണ് വിവരം. സൊസൈറ്റിയില്‍ 2.16 കോടിയുടെ വെട്ടിപ്പ് നടത്തിയതായി സഹകരണ ഓഡിറ്റ് ജോ. ഡയരക്ടര്‍ നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. ഇബ്രാഹിംകുട്ടി ഹാജിയുടെ മരണത്തിന് ഉത്തരവാദികളായ ഒരാളും രക്ഷപ്പെടാന്‍ പാടില്ലെന്നും ഗവാസ് പറഞ്ഞു. ഇബ്രാഹിം കുട്ടി ഹാജിയുടെ തിരുവള്ളൂരിലെ വസതിയില്‍ എത്തിയ പി ഗവാസ് കുടുംബാംഗങ്ങളെ സന്ദര്‍ശിച്ചു. ജില്ലാ എക്‌സി. അംഗം ആര്‍ സത്യന്‍, ചന്ദ്രന്‍ പുതുക്കുടി, തോടന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ എം ടി രാജന്‍, എല്‍ വി ബാബു, സമീറ മിഷാല്‍, കെ സുരേഷ് എന്നിവരും ഒപ്പം ഉണ്ടായിരുന്നു.

Summary

CPI demands strong action against Kadathanad Society investment scam

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com