Binoy Viswam 
Kerala

വെള്ളാപ്പള്ളിയില്‍ നിന്ന് മൂന്ന് ലക്ഷം വാങ്ങി, പണം വാങ്ങിയെങ്കില്‍ വാങ്ങിയെന്നു തന്നെ പറയും: ബിനോയ് വിശ്വം

കാശ് മേടിച്ച് മുങ്ങുന്ന പാര്‍ട്ടിയല്ല സിപിഐ. മേടിച്ചാല്‍ മേടിച്ചെന്ന് പറയും. തെരഞ്ഞെടുപ്പുകാലത്തും സമ്മേളനകാലത്തും സിപിഐ ഫണ്ട് പിരിക്കാറുണ്ട്. അതിന് കൃത്യമായ കണക്കുമുണ്ട്.

സമകാലിക മലയാളം ഡെസ്ക്

തൊടുപുഴ: ലോക്സഭാ തെരഞ്ഞെടുപ്പ് സമയത്ത് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ കാണാന്‍ പോയിരുന്നുവെന്നും അദ്ദേഹം തന്ന പണത്തിന് കണക്കുണ്ടെന്നും സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. വെള്ളാപ്പള്ളി നടേശന്‍ മൂന്നു ലക്ഷം രൂപ തന്നു. വഴിവിട്ട സഹായം ചെയ്യില്ലെന്ന് പറഞ്ഞാണ് പണം വാങ്ങിയത്. പണം വാങ്ങിയെങ്കില്‍ വാങ്ങിയെന്ന് തന്നെ പറയുമെന്നും ബിനോയ് വിശ്വം വ്യക്തമാക്കി. ഇടുക്കി സിപിഐ ജില്ലാ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

'ആലപ്പുഴയിലെ വ്യവസായ പ്രമുഖന്‍ എന്നനിലയിലാണ് വെള്ളാപ്പള്ളിയുടെ അടുത്ത് ഫണ്ട് പിരിക്കാന്‍ പോയത്. അദ്ദേഹത്തോട് രാഷ്ട്രീയവും പറഞ്ഞു. അതിനിടയില്‍ വിരോധം ഇല്ലെങ്കില്‍ ചെറിയ സംഭാവനയും വേണമെന്ന് പറഞ്ഞു. 'എത്രയാ വേണ്ടത്' എന്ന് അദ്ദേഹം ചോദിച്ചു. ഇത്രവേണമെന്ന് പറഞ്ഞില്ല. വഴിവിട്ട സഹായം പ്രതീക്ഷിക്കണ്ടയെന്നും പറഞ്ഞു. ആകാവുന്നതുപോലെ ഒരു സംഖ്യയെന്ന് പറഞ്ഞു. 'ഒന്നാണോ' എന്ന് അദ്ദേഹം ചോദിച്ചു. ഒന്നെങ്കില്‍ ഒന്ന് എന്ന് ഞങ്ങള്‍ പറഞ്ഞു. ഒരുവിലപേശലിനും പോയില്ല. അദ്ദേഹം ചിരിച്ചുകൊണ്ട് അകത്തേക്ക് പോയി തിരിച്ചുവന്നു. ഒരുപേപ്പര്‍ പൊതി തന്ന് എത്രയുണ്ടെന്ന് അറിയാമോയെന്ന് ചോദിച്ചു. ഒന്നുമല്ല, രണ്ടുമല്ല മൂന്ന് ലക്ഷമുണ്ടെന്ന് പറഞ്ഞു. സന്തോഷത്തോടെ ഞങ്ങള്‍ മേടിച്ചു. സിപിഐക്കാര്‍ വന്ന് കാശ് വാങ്ങി എന്ന് കഴിഞ്ഞ ദിവസം അദ്ദേഹം പറഞ്ഞതായി വാര്‍ത്തകള്‍ കണ്ടു. കാശ് മേടിച്ച് മുങ്ങുന്ന പാര്‍ട്ടിയല്ല സിപിഐ. മേടിച്ചാല്‍ മേടിച്ചെന്ന് പറയും. തെരഞ്ഞെടുപ്പുകാലത്തും സമ്മേളനകാലത്തും സിപിഐ ഫണ്ട് പിരിക്കാറുണ്ട്. അതിന് കൃത്യമായ കണക്കുമുണ്ട്. അതാരും വിഴുങ്ങില്ല. അതിന് പകരമായി തോന്നിവാസം ചെയ്യാറുമില്ല. ഇതാണ് സിപിഐയുടെ ഫണ്ട് പിരിവ്'- ബിനോയ് വിശ്വം പറഞ്ഞു.

തെരഞ്ഞെടുപ്പ് ഒരു പോരാട്ടമാണ്. തദ്ദേശ തെരഞ്ഞെടുപ്പില്‍ ജയിക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ വിജയത്തെക്കാള്‍ പരാജയം ഉണ്ടായി. ജയിക്കുമ്പോള്‍ ജനങ്ങളെ വെറുപ്പിക്കരുത്, ശിരസ് കുനിച്ചു പിടിക്കണം. പരാജയപ്പെടുമ്പോള്‍ അയ്യോ എന്ന് നെഞ്ചത്തടിച്ച് പറഞ്ഞ് മാളത്തില്‍ പോയി ഒളിക്കാന്‍ പോകുന്നില്ല. തിരുത്തല്‍ വേണ്ടിടത്ത് അത് ചെയ്യും. അടുത്ത പോരാട്ടം ഇതിനേക്കാള്‍ വലുതാണ്. നല്ല തിരിച്ചറിവോടെ പ്രവര്‍ത്തിക്കണം. തിരുത്തല്‍ വരുത്തേണ്ടിടത്ത് അത് ചെയ്യണം.

കമ്യൂണിസ്റ്റുകാര്‍ ജനങ്ങളെ ഭയപ്പെടേണ്ടവരാണ്. അല്ലാതെ ജനത്തെ ഭയപ്പെടുത്തേണ്ടവരല്ല. എസ്‌ഐആര്‍ പരമാവധി പേര്‍ക്ക് വോട്ട് നിഷേധിക്കാനാണ് ലക്ഷ്യമിടുന്നത്. ബിജെപിക്ക് ഉറപ്പില്ലാത്ത വോട്ടുകള്‍ ഒഴിവാക്കുകയാണ് ചെയ്യുന്നത്. വി ഡി സതീശനെതിരായ പുനര്‍ജനി കേസ് അന്വേഷണത്തില്‍ പ്രതിപക്ഷത്തിന് അങ്കലാപ്പുണ്ട്. വി ഡി സതീശനെ ഇതുവരെയും പിന്തുണയ്ക്കാത്തവരും ഇപ്പോള്‍ അദ്ദേഹത്തിനൊപ്പം എത്തി. പേടിയുള്ളവര്‍ എല്ലാവരും ഒപ്പം നിന്നോളൂ എന്ന് പറഞ്ഞ പുരാണ കഥാപാത്രമാണ് ഇപ്പോള്‍ വിഡി സതീശന്‍. എല്‍ ഡി എഫിന് തെരഞ്ഞെടുപ്പ് സ്റ്റണ്ടിന്റെ ആവശ്യമില്ല. വെള്ളാപ്പള്ളിയുമായി തര്‍ക്കത്തിന് ഇല്ലെന്ന് വ്യക്തമാക്കിയ ബിനോയ് വിശ്വം സിപിഐ നേതാക്കള്‍ ഒറ്റയ്ക്ക് പോയി ആരില്‍ നിന്നും പാര്‍ട്ടി ഫണ്ടിലേക്ക് പണം വാങ്ങാന്‍ പാടില്ലെന്നും പറഞ്ഞു.

Binoy Viswam says he received Rs 3 lakh in funds from Vellappally

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ദിലീപിനെതിരായ തെളിവുകള്‍ പക്ഷപാതത്തോടെ തള്ളി, സാക്ഷികളെ അവിശ്വസിച്ചത് ബോധപൂര്‍വ്വം; വിചാരണ കോടതി ഇരട്ടത്താപ്പ് കാണിച്ചു, നിയമോപദേശം

ക്ലിയർ സ്കിന്നിന് കൊക്കോ പൗഡർ

റിവേഴ്‌സിട്ട് സ്വര്‍ണവില; ഒരു ലക്ഷത്തിന് മുകളില്‍ തന്നെ

'നല്ലൊരു പിതാവിന് ഉണ്ടായ ഒരാളും എന്നെ മോശം പറയില്ല, ആളും തരവും നോക്കി കളിക്കണം'; സ്നേഹക്കെതിരെ വീണ്ടും സത്യഭാമ

17കാരിയായ ഷൂട്ടിങ് താരത്തെ ലൈംഗികമായി പീഡിപ്പിച്ചു; ദേശീയ ഷൂട്ടിങ് പരിശീലകനെതിരെ പോക്‌സോ കേസ്

SCROLL FOR NEXT