മാർ ജോസഫ് പൗവത്തിൽ 
Kerala

മാർ പൗവത്തിലിന്റെ സം​​​​സ്‌​​​​കാ​​​​രം ബു​​​​ധ​​​​നാ​​​​ഴ്ച 10മണിക്ക്; പൊതുദർശനം ചങ്ങനാശേരി മെത്രാപ്പോലീത്തൻ പള്ളിയിൽ 

ചൊ​​​​വ്വാ​​​​ഴ്ച 9:30ന് ചങ്ങനാശേരി മെത്രാപ്പോലീത്തൻ പള്ളിയിലേക്ക് വിലാപയാത്ര ആരംഭിക്കും. പള്ളിയിൽ ഒരുദിവസം നീണ്ടുനിൽക്കുന്ന പൊതുദർശനം

Author : സമകാലിക മലയാളം ഡെസ്ക്

കോട്ടയം: ചങ്ങനാശേരി അതിരൂപത മുൻ ആർച്ച്ബിഷപ്പ് മാർ ജോസഫ് പൗവത്തിലിന്റെ സം​​​​സ്‌​​​​കാ​​​​രം ബു​​​​ധ​​​​നാ​​​​ഴ്ച. സീ​​​​റോ മ​​​​ല​​​​ബാ​​​​ർ സ​​​​ഭാ മേ​​​​ജ​​​​ർ ആ​​​​ർച്ച്ബി​​​​ഷ​​​​പ് ക​​​​ർദി​​​​നാ​​​​ൾ ജോ​​​​ർജ് ആ​​​​ല​​​​ഞ്ചേ​​​​രി​​​​യു​​​​ടെ മു​​​​ഖ്യ​​​​കാ​​​​ർമി​​​​ക​​​​ത്വ​​​​ത്തി​​​​ൽ രാ​​​​വി​​​​ലെ 10മണിക്കാണ് സം​​​​സ്‌​​​​കാ​​​​ര​​​​ച​​​​ട​​​​ങ്ങു​​​​ക​​​​ൾ. കു​​​​ർബാ​​​​ന, ന​​​​ഗ​​​​രി​​​​കാ​​​​ണി​​​​ക്ക​​​​ൽ, തു​​​​ട​​​​ർന്നാണ് ക​​​​ബ​​​​റ​​​​ട​​​​ക്കം. ച​​​​ങ്ങ​​​​നാ​​​​ശേ​​​​രി സെ​​​​ൻറ് മേ​​​​രീ​​​​സ് മെ​​​​ത്രാ​​​​പ്പോ​​​​ലീ​​​​ത്ത​​​​ൻ പ​​​​ള്ളി​​​​യി​​​​ലാണ് സംസ്കാരം. 

ചൊ​​​​വ്വാ​​​​ഴ്ച രാ​​​​വി​​​​ലെ ആറ് മണിക്ക് ചെ​​​​ത്തി​​​​പ്പു​​​​ഴ സെ​​​​ൻറ് തോ​​​​മ​​​​സ് ആ​​​​ശു​​​​പ​​​​ത്രി​​​​യി​​​​ൽ നിന്ന് പ​​​​വ്വ​​​​ത്തി​​​​ലി​​​​ൻറെ ഭൗ​​​​തി​​​​ക​​​​ശ​​​​രീ​​​​രം അ​​​​തി​​​​രൂ​​​​പ​​​​താ​​​​ ഭ​​​​വ​​​​ന​​​​ത്തി​​​​ൽ എ​​​​ത്തി​​​​ക്കും. സം​​​​സ്‌​​​​കാ​​​​ര ശു​​​​ശ്രൂ​​​​ഷ​​​​യു​​​​ടെ ഒ​​​​ന്നാം ഭാ​​​​ഗം ചൊ​​​​വ്വാ​​​​ഴ്ച രാവിലെ ഏഴ് മണിക്ക് തുടങ്ങും. 9:30ന് ചങ്ങനാശേരി മെത്രാപ്പോലീത്തൻ പള്ളിയിലേക്ക് വിലാപയാത്ര ആരംഭിക്കും. പള്ളിയിൽ ഒരുദിവസം നീണ്ടുനിൽക്കുന്ന പൊതുദർശനം. ബുധനാഴ്ച രാവിലെ 9:30ന് സംസ്‌കാര ശുശ്രൂഷയുടെ രണ്ടാം ഭാഗം ആരംഭിക്കും.

വാ​​​​ർധ​​​​ക്യ​​​​സ​​​​ഹ​​​​ജ​​​​മാ​​​​യ അ​​​​സു​​​​ഖ​​​​ങ്ങ​​​​ളെത്തുട​​​​ർന്നു ചി​​​​കി​​​​ത്സ​​​​യി​​​​ലി​​​​രി​​​​ക്കെ ഇ​​​​ന്ന​​​​ലെ ഉ​​​​ച്ച​​​​യ്ക്ക് ചെ​​​​ത്തി​​​​പ്പു​​​​ഴ സെ​​​​ൻറ് തോ​​​​മ​​​​സ് ആ​​​​ശു​​​​പ​​​​ത്രി​​​​യി​​​​ലാ​​​​യി​​​​രു​​​​ന്നു പ​​​​വ്വ​​​​ത്തിലിന്റെ വിയോ​ഗം. അ​​​​തി​​​​രൂ​​​​പ​​​​ത ആ​​​​സ്ഥാ​​​​ന​​​​ത്ത് വി​​​​ശ്ര​​​​മ​​​​ത്തി​​​​ലാ​​​​യി​​​​രു​​​​ന്ന അദ്ദേഹത്തെ ആ​​​​രോ​​​​ഗ്യ​​​​നി​​​​ല വ​​​​ഷ​​​​ളാ​​​​യ​​​​തി​​​​നെത്തുട​​​​ർന്നു വെ​​​​ള്ളി​​​​യാ​​​​ഴ്ച​​​​യാ​​​​ണ് ആ​​​​ശു​​​​പ​​​​ത്രി​​​​യി​​​​ലെ തീ​​​​വ്ര​​​​പ​​​​രി​​​​ച​​​​ര​​​​ണ വി​​​​ഭാ​​​​ഗ​​​​ത്തി​​​​ലേ​​​​ക്കു മാ​​​​റ്റി​​​​യ​​​​ത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; കണ്‍ട്രോള്‍ റും തുറന്നു

കൊച്ചി മെട്രോയില്‍ പ്രതിദിനം 1.01 ലക്ഷം യാത്രക്കാര്‍; നഷ്ടം കുറഞ്ഞു; പ്രവര്‍ത്തന ലാഭം കൂടി

'എനിക്ക് നഷ്ടപ്പെട്ടത് അനുജൻ മാത്രമല്ല, എന്റെ വലംകൈ ആണ്'; കലാഭവൻ നവാസ് വിടപറഞ്ഞിട്ട് ഒരു വർഷം, കുറിപ്പുമായി നിയാസ്

മഴ ശക്തം: എച്ച്ഡിസി പരീക്ഷ മാറ്റി, പുതിയ തീയതി പിന്നീട്; 9 ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

സംസ്ഥാനത്ത് അതിതീവ്ര മഴ; പലയിടത്തും ഉരുള്‍പൊട്ടല്‍; എട്ട് ജില്ലകളില്‍ അവധി; റെഡ് അലര്‍ട്ട്; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍