കോഴിക്കോട് യുവതിയെ കടിച്ച പാമ്പ് 
Kerala

ഷൂ ഇടുന്നതിനിടെ മൂര്‍ഖന്‍ പാമ്പിന്റെ കടിയേറ്റു; യുവതി കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍

എരഞ്ഞിപ്പാലത്ത് ഷൂ ഇടുന്നതിനിടെ പാമ്പ് കടിയേറ്റു

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Dhanoj AM

കോഴിക്കോട്: എരഞ്ഞിപ്പാലത്ത് ഷൂ ഇടുന്നതിനിടെ പാമ്പ് കടിയേറ്റു. എരഞ്ഞിപ്പാലം സ്വദേശി അനഘയ്ക്കാണ് പാമ്പ് കടിയേറ്റത്. യുവതിയെ കോഴിക്കോട് മെഡിക്കല്‍ കോളജിലെത്തിച്ച് പ്രാഥമിക ചികിത്സ നല്‍കി.

ഇന്ന് രാവിലെയാണ് സംഭവം. ജോലിക്ക് പോകാനായി ധൃതിയില്‍ വീട്ടില്‍ നിന്ന് ഇറങ്ങുമ്പോഴാണ് സംഭവം നടന്നത്. ജോലിക്ക് പോകേണ്ട ധൃതിയില്‍ ഷൂവിനകം ശ്രദ്ധിച്ചില്ല. ഷൂ ഇട്ടതിന് ശേഷമാണ് ഷൂവിനുള്ളില്‍ പാമ്പ് ഉണ്ടെന്ന് തിരിച്ചറിഞ്ഞത്. ഉടന്‍ തന്നെ കാലില്‍ നിന്ന് ഷൂ ഊരിമാറ്റുകയായിരുന്നു. അതിന് മുന്‍പ് തന്നെ പാമ്പ് കടിയേറ്റിരുന്നു.

ഉടന്‍ തന്നെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ എത്തിക്കുകയായിരുന്നു. ഉടന്‍ തന്നെ പ്രാഥമിക ചികിത്സ നല്‍കി. ഗുരുതരമായ സാഹചര്യമില്ലെന്നും ആശങ്കപ്പെടാന്‍ ഒന്നും ഇല്ലെന്നുമാണ് ആശുപത്രി അധികൃതര്‍ പറയുന്നത്. ഉടന്‍ തന്നെ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ എത്തി പാമ്പിനെ പിടികൂടി. മൂര്‍ഖന്‍ പാമ്പ് ആണ് എന്നാണ് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നത്.

Bitten by cobra on shoe; Woman undergoing treatment at Kozhikode Medical College

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സിഎംആര്‍എല്‍- എക്‌സാലോജിക് കേസ്: വീണ ഇന്ന് ഇഡിക്ക് മുന്നില്‍; ചോദ്യാവലിയുമായി അന്വേഷണ സംഘം

വീണ ഇഡിക്ക് മുന്നില്‍, ടെലഗ്രാം പ്ലേ സ്റ്റോറില്‍ നിന്ന് നീക്കി, എംബാപ്പെയുടെ മികവില്‍ ഫ്രാന്‍സിന് വിജയത്തുടക്കം; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍

'ഇന്ത്യക്കാര്‍ക്കും ജീവന്‍ നഷ്ടമായി'; ട്രംപ് വേദിയിലിരിക്കെ ആശങ്ക പങ്കുവച്ച് മോദി

പ്ലേസ്റ്റോറില്‍ നിന്ന് ടെലഗ്രാം ആപ്പ് നീക്കി ഗൂഗിള്‍; ആപ്പിളിനും ആപ്പ് നീക്കാന്‍ കേന്ദ്ര നിര്‍ദേശം

ഐപിഎസ് തലപ്പത്ത് വീണ്ടും മാറ്റം; പുട്ട വിമലാദിത്യ ഉത്തരമേഖലാ ഐജി; കെ കാര്‍ത്തിക് കണ്ണൂര്‍ റേഞ്ച് ഡിഐജി

SCROLL FOR NEXT