നവ്യഹരിദാസ് 
Kerala

സിറ്റിങ് സീറ്റ് നിലനിര്‍ത്താന്‍ നവ്യ ഹരിദാസ്; കോഴിക്കോട് കോര്‍പ്പറേഷനില്‍ ആദ്യഘട്ട സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് ബിജെപി

രണ്ട് വട്ടം കൗണ്‍സിലറായ നവ്യ വയനാട് ലോക്‌സഭാ മണ്ഡലത്തില്‍ പ്രിയങ്കയ്‌ക്കെതിരെ മത്സരിച്ചിരുന്നു.

സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: കോഴിക്കോട് കോര്‍പറേഷനിലെ ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ച് ബിജെപി. മുന്‍ സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനാണ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചത്. 41 സ്ഥാനാര്‍ഥികളെയാണ് ആദ്യഘട്ടത്തില്‍ പ്രഖ്യാപിച്ചത്. കാരപ്പറമ്പില്‍ മഹിളാ മോര്‍ച്ച സംസ്ഥാന അധ്യക്ഷ നവ്യ ഹരിദാസ് സ്ഥാനാര്‍ഥിയാകും. രണ്ട് വട്ടം കൗണ്‍സിലറായ നവ്യ വയനാട് ലോക്‌സഭാ മണ്ഡലത്തില്‍ പ്രിയങ്കയ്‌ക്കെതിരെ മത്സരിച്ചിരുന്നു.

മേയര്‍ സ്ഥാനാര്‍ഥിയെ തീരുമാനിച്ചിട്ടില്ല എന്ന് കെ സുരേന്ദ്രന്‍ മാധ്യമങ്ങളോട് പറഞ്ഞു. രണ്ടാംഘട്ട പട്ടിക ഉടന്‍ പ്രഖ്യാപിക്കും. ഘടകകക്ഷിളുമായി ചര്‍ച്ച നടത്തിയ ശേഷമായിക്കും മറ്റിടങ്ങളിലെ സ്ഥാനാര്‍ഥി പ്രഖ്യാപനമെന്നും സുരേന്ദ്രന്‍ പറഞ്ഞു.

75 മണ്ഡലങ്ങളില്‍ എല്‍ഡിഎഫ് 49, യുഡിഎഫ് 14, ബിജെപി ഏഴ്, സ്വതന്ത്രര്‍ 5 എന്നിങ്ങനെയാണ് കക്ഷിനില. കോഴിക്കോട് നഗരസഭയിലെ ആദ്യഘട്ട യുഡിഎഫ് സ്ഥാനാര്‍ഥികളെ നേരത്തെ പ്രഖ്യാപിച്ചിരുന്നു.

BJP announced the first phase of candidates for Kozhikode Corporation

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ബിഹാറില്‍ വീണ്ടും എന്‍ഡിഎ; ഭൂരിപക്ഷം പ്രവചിച്ച് എക്‌സിറ്റ് പോള്‍

'ഓരോ കുടുംബത്തിനും ഒപ്പമുണ്ടാകും'; ഡല്‍ഹി സ്‌ഫോടനത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് പത്തലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു

വൈറലാവാന്‍ ട്രെയിനില്‍ കുളിക്കുന്ന റീല്‍; യുവാവിനെതിരെ കേസെടുത്ത് റെയില്‍വേ- വിഡിയോ

ബിഹാര്‍ വീണ്ടും എന്‍ഡിഎയ്‌ക്കൊപ്പമെന്ന് എക്‌സിറ്റ്‌പോള്‍; ഒടുവില്‍ വാസു അറസ്റ്റില്‍; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

എന്‍ വാസു ജയിലിലേക്ക്; 24 വരെ റിമാന്‍ഡ് ചെയ്തു

SCROLL FOR NEXT