ലസിത 
Kerala

'തോല്‍ക്കുമെന്ന് ഉറപ്പായിരുന്നു', ഫലം വന്നതിന് പിന്നാലെ പോസ്റ്റിട്ട് ലസിത പാലക്കല്‍

സമകാലിക മലയാളം ഡെസ്ക്

കണ്ണൂര്‍: തലശ്ശേരി നഗരസഭയിലെ കുട്ടിമാക്കൂല്‍ വാര്‍ഡില്‍ ബിജെപി സ്ഥാനാര്‍ഥിയും സോഷ്യല്‍ മീഡിയ പോരാളിയുമായ ലസിതപാലക്കല്‍ തോറ്റു. എല്‍ഡിഎഫ് സ്ഥാനാര്‍ഥിക്ക് പിന്നില്‍ രണ്ടാം സ്ഥാനത്ത് എത്താന്‍ മാത്രമേ ലസിതയ്ക്ക് കഴിഞ്ഞുള്ളൂ.

തോറ്റതിന് പിന്നാലെ ഫെയ്‌സ്ബുക്കില്‍ കുറിപ്പുമായി ലസിത പാലക്കല്‍' രംഗത്തെത്തി.'സത്യം തോറ്റു, മിഥ്യ വിജയിച്ചു' എന്ന് പറഞ്ഞുകൊണ്ടാണ് കുറിപ്പിന്റെ തുടക്കം. കുട്ടിമാക്കൂല്‍ എന്ന സ്ഥലത്ത് നില്‍ക്കുമ്പോള്‍ തന്നെ തോല്‍ക്കുമെന്ന് തനിക്ക് ഉറപ്പുണ്ടായിരുന്നുവെന്നും അവര്‍ കുറിച്ചു. സിപിഎം കോട്ടയില്‍ തന്നെ മത്സരിക്കാന്‍ വാശിയായിരുന്നുവെന്നും ലസിത കൂട്ടിച്ചേര്‍ത്തു.

'ലസിതയുടെ ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം

സത്യം തോറ്റു.. മിഥ്യ വിജയിച്ചു...എങ്കിലും സത്യം വിജയിക്കുന്ന വരെ പോരാട്ടം തുടരുംവോട്ട് ചെയ്ത എല്ലാവര്‍ക്കും ഹൃദയം നിറഞ്ഞ നന്ദി.. തോല്‍വിയില്‍ മനംമടുത്തു ഒരിക്കലും വീട്ടില്‍ ഇരിക്കില്ല..ഇനിയും പോരാട്ടം തുടരുക തന്നെ ചെയ്യും. കുട്ടിമാക്കൂല്‍ എന്ന സ്ഥലത്ത് നില്‍ക്കുമ്പോള്‍ തന്നെ ഞാന്‍ തോല്‍ക്കും എന്ന് എനിക്ക് ഉറപ്പുണ്ടായിരുന്നു സിപിഎം കോട്ടയില്‍ തന്നെ മത്സരിക്കാന്‍ വാശിയായിരുന്നു രണ്ടാമത് എത്തി താങ്ക്യൂ കുട്ടിമാക്കൂല്‍

BJP candidate and social media warrior Lasitha Palakkal lost in Kuttimakul ward

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കരുത്തുകാട്ടി യുഡിഎഫ്, എല്‍ഡിഎഫിന് ആശ്വസിക്കാവുന്നത് ജില്ലാ പഞ്ചായത്തുകളില്‍ മാത്രം

377 എടുത്തു, വെറും 61ന് ഓൾ ഔട്ടാക്കി! അണ്ടർ 19 വനിതാ ഏകദിനത്തിൽ റെക്കോർഡ് ജയവുമായി കേരളം

തെരഞ്ഞെടുപ്പ് ആഹ്ലാദപ്രകടനത്തിനിടെ പടക്കം പൊട്ടിത്തെറിച്ചു; യുവാവിന് ദാരുണാന്ത്യം

മാധ്യമ പ്രവർത്തകൻ ജി വിനോദ് അന്തരിച്ചു

വിജയ് മർച്ചൻ്റ് ട്രോഫി; കേരളത്തിനെതിരെ മുംബൈയ്ക്ക് ലീഡ്

SCROLL FOR NEXT