മെസി- ലമീന്‍ യമാല്‍ പോരാട്ടം നടക്കില്ല! ഫൈനലിസിമ റദ്ദാക്കി

പശ്ചിമേഷ്യയിലെ അശാന്തിയാണ് അര്‍ജന്റീന- സ്‌പെയിന്‍ പോരാട്ടം ഉപേക്ഷിക്കുന്നതിലേക്ക് നയിച്ചത്
Lionel Messi and Lamine Yamal
ലയണൽ മെസിയും ലമീൻ യമാലും Finalissima x
Updated on
1 min read

ന്യോന്‍: ആരാധകര്‍ കാത്തിരുന്ന ലോക ചാംപ്യന്‍മാരും കോപ്പ അമേരിക്ക കിരീട ജേതാക്കളുമായ അര്‍ജന്റീനയും യൂറോ ചാംപ്യന്‍മാരും മുന്‍ ലോക ചാംപ്യന്‍മാരുമായ സ്‌പെയിനും തമ്മിലുള്ള ഫൈനലിസിമ പോരാട്ടം യുവേഫ റദ്ദാക്കി. 2022ലെ ലോകകപ്പ് ഫൈനല്‍ നടന്ന ഖത്തറിലെ ലുസൈല്‍ സ്റ്റേഡിയത്തില്‍ ഈ മാസം 27നു നടത്താനായിരുന്നു തീരുമാനം. എന്നാല്‍ ഇറാന്‍- ഇസ്രയേല്‍- അമേരിക്ക സംഘര്‍ഷം പശ്ചിമേഷ്യയെ അശാന്തമാക്കി നിര്‍ത്തുന്ന സാഹചര്യത്തിലാണ് പോരാട്ടം റദ്ദാക്കിയത്.

ഗള്‍ഫ് രാജ്യങ്ങളിലേക്കും ഇറാന്‍ ആക്രമണം നടത്തിയതിന്റെ പശ്ചാത്തലത്തില്‍ മത്സരം ഏഷ്യയ്ക്കു പുറത്തു വച്ചു നടത്താനുള്ള ശ്രമങ്ങള്‍ യൂറോപ്യന്‍ ഫുട്ബോള്‍ ഗവേണിങ് ബോഡിയായ യുവേഫയും ലാറ്റിനമേരിക്കന്‍ അധികൃതരായ കോണ്‍മെബോളും നടത്തിയിരുന്നു. എന്നാല്‍ അതിനുള്ള സാധ്യതകളും ഇല്ലെന്നു വ്യക്തമായതോടെയാണ് മത്സരം പൂര്‍ണമായി റദ്ദാക്കിയത്.

യുദ്ധം തുടരുന്ന സാഹചര്യമാണ് അനിശ്ചിതത്വത്തിനു കാരണമായത്. മിഡില്‍ ഈസ്റ്റിലെ സുരക്ഷ സംബന്ധിച്ച പുതിയ ആശങ്കകള്‍ മത്സരത്തെ ചോദ്യ ചിഹ്നത്തിലാക്കി. ഖത്തര്‍ ഫുട്ബോള്‍ അസോസിയേഷന്‍ രാജ്യത്തു നടക്കുന്ന എല്ലാ മത്സരങ്ങളും നേരത്തെ തന്നെ നിര്‍ത്തിവച്ചിരുന്നു.

Lionel Messi and Lamine Yamal
വേദിയിലേക്ക് നടക്കുമ്പോൾ ചിരിച്ചു; തിരികെ വന്ന് കെഎൽ രാഹുലിനെ കെട്ടിപ്പിടിച്ച് സഞ്ജു! (വിഡിയോ)

പോരാട്ടം നടത്തുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ യുവേഫയും കോണ്‍മെബോളും തുടരുന്നുണ്ടായിരുന്നു. ഖത്തറില്‍ നിന്നു വേദി മാറ്റുന്നതുള്‍പ്പെടെയുള്ള കാര്യങ്ങളാണ് ഇരു ബോഡികളും തമ്മില്‍ പ്രധാനമായും ചര്‍ച്ച ചെയ്തത്. എന്നാല്‍ ഇരു കൂട്ടര്‍ക്ക് സ്വീകാര്യമായ മറ്റൊരു വേദി കണ്ടെത്തുന്നതില്‍ പരാജയപ്പെട്ടു.

ആരാധകരെ സംബന്ധിച്ചാണ് വലിയ നിരാശ വന്നത്. അവര്‍ കാത്തിരുന്ന ഇതിഹാസ താരം ലയണല്‍ മെസിയും യുവ വിസ്മയം ലമീന്‍ യമാലും തമ്മിലുള്ള നേര്‍ക്കുനേര്‍ പോരാട്ടം കാണാനുള്ള കാത്തിരിപ്പിലായിരുന്നു അവര്‍. എന്നാല്‍ പോരാട്ടം റദ്ദാക്കിയതോടെ സൂപ്പര്‍ താരങ്ങളുടെ പ്രകടനവും അവര്‍ക്ക് നഷ്ടമായി.

Lionel Messi and Lamine Yamal
'ഇന്ത്യയെ ജയിപ്പിക്കാന്‍ സഞ്ജുവിന് 6 ഓവര്‍ മതി, ടോപ് ഓര്‍ഡറില്‍ ഇറക്കുന്നതിന്റെ കാരണം മറ്റൊന്ന്'
Summary

The 2026 Finalissima between Spain vs Argentina has been cancelled due to escalating tensions in the Middle East

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com