ചേറ്റൂര്‍ ശങ്കരന്‍ നായരുടെ 91-ാം ചരമവാര്‍ഷിക ദിനത്തില്‍ കോണ്‍ഗ്രസും ബിജെപിയും സംഘടിപ്പിച്ച ചടങ്ങുകള്‍  Special Arrangement
Kerala

ചേറ്റൂരിനായി പിടിവലി; ബിജെപി ഓര്‍ത്തത് സിനിമ കണ്ടപ്പോഴെന്ന് വി കെ ശ്രീകണ്ഠന്‍ എം പി

ചേറ്റൂര്‍ ചരമ വാര്‍ഷിക ദിനമായ ഏപ്രില്‍ 24ന് പാലക്കാട് ഡിസിസിയില്‍ മാത്രം ഒതുങ്ങി നിന്നിരുന്ന ചടങ്ങാണ് ഇത്തവണ കോണ്‍ഗ്രസിന് പുറമെ ബിജെപിയും ഏറ്റെടുത്തത്

സമകാലിക മലയാളം ഡെസ്ക്

പാലക്കാട്: അസാധാരണ രാഷ്ട്രീയ വടംവലിക്ക് സാക്ഷ്യമായി ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസിന്റെ ഒരേയൊരു മലയാളി പ്രസിഡന്റ് സര്‍ ചേറ്റൂര്‍ ശങ്കരന്‍ നായരുടെ 91-ാം ചരമവാര്‍ഷികം. ചേറ്റൂര്‍ ചരമ വാര്‍ഷിക ദിനമായ ഏപ്രില്‍ 24ന് പാലക്കാട് ഡിസിസിയില്‍ മാത്രം ഒതുങ്ങി നിന്നിരുന്ന ചടങ്ങാണ് ഇത്തവണ കോണ്‍ഗ്രസിന് പുറമെ ബിജെപിയും ഏറ്റെടുത്തത്. ചരമ ദിനത്തിന് മുന്നോടിയായി ചേറ്റൂരിന്റെ സ്മൃതി കുടീരത്തില്‍ കോണ്‍ഗ്രസും ബിജെപിയും തങ്ങളുടെ പതാകകള്‍ കൊണ്ട് അലങ്കരിക്കുകയും ചെയ്തിരുന്നു.

കോണ്‍ഗ്രസ് അവഗണിച്ച നേതാവാണ് ചേറ്റൂര്‍ എന്നാരോപിച്ചാണ് ഓര്‍മ്മദിനം സ്മൃതിദിനമായി ആചരിക്കാന്‍ ബിജെപി തീരുമാനിച്ചത്. ഇതോടെ ചരമദിനം സംസ്ഥാന തലത്തില്‍ ആചരിച്ച് കോണ്‍ഗ്രസും രംഗത്തെത്തി. മങ്കരയിലെ ചേറ്റൂരിന്റെ സ്മൃതി കൂടിരത്തില്‍ കോണ്‍ഗ്രസും ബിജെപിയും പുഷ്പാര്‍ച്ചന നടത്തി. ബിജെപി ദേശീയ നിര്‍വാഹക സമതി അംഗം പികെ കൃഷ്ണ ദാസിന്റെ നേതൃത്വത്തില്‍ ബിജെപി പ്രവ‍ത്തരാണ് ആദ്യം പുഷ്പാ‍ച്ചന നടത്തിയത്. ഇതിന് ശേഷം ബിജെപി മങ്കരയില്‍ സംഘടിപ്പിച്ച അനുസ്മരണ സമ്മേളനത്തില്‍ ചേറ്റൂരിന്റെ കുടുംബാംഗങ്ങളും പങ്കെടുത്തു.

ചേറ്റൂര്‍ അനുസ്മരണം പൊതുചടങ്ങായി സംഘടിപ്പിച്ച ബിജെപിയുടെ പൊതുസമ്മേളനം ദേശീയ നിര്‍വാഹക സമിതി അംഗം പി കെ കൃഷ്ണദാസ് ഉദ്ഘാടനം ചെയ്തു. ഇന്ത്യക്ക് വേണ്ടി പോരാടിയത് നെഹ്‌റു കുടുംബക്കാര്‍ മാത്രം എന്ന് ചരിത്രത്തില്‍ ഉള്‍പ്പെടുത്താന്‍ വേണ്ടിയും, മാപ്പിളലഹളയുടെ യഥാര്‍ത്ഥ വശം ചരിത്രത്തില്‍ രേഖപ്പെടുത്തിയതും അതുമൂലം മുസ്ലീം ലീഗിനെ വെറുപ്പിക്കണ്ട എന്ന തീരുമാനം കൊണ്ടുമാണ് കോണ്‍ഗ്രസ്സുകാര്‍, ചേറ്റൂരിനെ മനപ്പൂര്‍വ്വം അവഗണിക്കുന്നത് എന്നും കൃഷ്ണദാസ് ആരോപിച്ചു.

പിന്നാലെയാണ് കോണ്‍ഗ്രസ് നേതാക്കളുടെ നേതൃത്വത്തില്‍ നേതാക്കള്‍ ചേറ്റൂരിന്റെ സ്മൃതി കുടീരത്തില്‍ എത്തിയത്. ഡിസിസി അധ്യക്ഷന്‍ എ തങ്കപ്പന്റെ നേതൃത്വത്തിലായിരുന്നു കോണ്‍ഗ്രസിന്റെ ചടങ്ങുകള്‍. പാലക്കാട് കേന്ദ്രീകരിച്ച് എല്ലാവര്‍ഷവും ചേറ്റൂര്‍ അനുസ്മരണം നടക്കാറുണ്ട് എന്നും ബിജെപികാര്‍ക്ക് ചേറ്റൂരിനെ അനുസ്മരിക്കാന്‍ ഒരു സിനിമ കാണേണ്ടി വന്നു ചടങ്ങില്‍ പാലക്കാട് എംപി വികെ ശ്രീകണ്ഠന്‍ പറഞ്ഞു. ചേറ്റൂര്‍ ശങ്കരന്‍ നായരെ അനുസ്മരിച്ചും അദ്ദേഹത്തിന് സ്മാരകം നിര്‍മിക്കുന്നതിനും വേണ്ടി കോണ്‍ഗ്രസ് സ്വീകരിച്ച നടപടികളും വി കെ ശ്രീകണ്ഠന്‍ വിശദീകരിച്ചു.

ഹരിയാനയിലെ പ്രസംഗത്തില്‍ അടുത്തിടെ ജാലിയന്‍വാലാബാഗ് കൂട്ടക്കൊലയില്‍ ബ്രിട്ടിഷുകാര്‍ക്കെതിരെ ശബ്ദമുയര്‍ത്തിയ ചേറ്റൂരിനെ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുസ്മരിച്ചിരുന്നു. കേരളത്തില്‍ നിന്നുള്ള വ്യക്തിയാണ് പഞ്ചാബില്‍ നടന്ന കൂട്ടക്കൊലയ്‌ക്കെതിരെ പോരാടിയതെന്നും ശങ്കരന്‍നായരുടെ സംഭാവനകളെക്കുറിച്ചു പഠിക്കണമെന്നുമായിരുന്നു പ്രധാനമന്ത്രിയുടെ വാക്കുകള്‍. മോദിയുടെ പ്രസംഗത്തിന് പിന്നാലെ കഴിഞ്ഞദിവസം കേന്ദ്രമന്ത്രി സുരേഷ് ഗോപി ചേറ്റൂര്‍ ശങ്കരന്‍ നായരുടെ കുടുംബങ്ങളെ പാലക്കാടും ഒറ്റപ്പാലത്തും എത്തി സന്ദര്‍ശിച്ചിരുന്നു. ഇതോടെയാണ് അനുസ്മരണത്തിന് കോണ്‍ഗ്രസ് ബിജെപി രാഷ്ട്രീയ മാനം കൈവന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ശബരിമലയും ഭരണ വിരുദ്ധ വികാരവും തിരിച്ചടിയായോ?; തെരഞ്ഞെടുപ്പ് തോല്‍വി വിലയിരുത്താന്‍ ഇന്ന് എല്‍ഡിഎഫ് യോഗം

പെൺകുട്ടിയോട് അശ്ലീലം പറഞ്ഞു; യുവാവിന്റെ തല ഇരുമ്പ് ചങ്ങല കൊണ്ട് അടിച്ചു പൊട്ടിച്ചു

എസ്‌ഐആര്‍: അഞ്ച് സംസ്ഥാനങ്ങളിലെ കരട് വോട്ടര്‍ പട്ടിക ഇന്ന് പ്രസിദ്ധീകരിക്കും; ബംഗാളില്‍ 58 ലക്ഷം പേര്‍ പുറത്തെന്ന് സൂചന

ഒന്നിച്ചിരുന്ന് മദ്യപിച്ച് കൂട്ടായി; കൊച്ചിയിൽ യുഎസ് പൗരനെ ബന്ദിയാക്കി മർദ്ദിച്ച് പണവും സ്വർണവും കവർന്നു; 2 പേർ പിടിയിൽ

കടുവയ്ക്കായി തിരച്ചിൽ തുടരുന്നു; വയനാട് 2 പഞ്ചായത്തുകളിലെ ഈ വാർഡുകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

SCROLL FOR NEXT