Thirumala Anil  
Kerala

തിരുവനന്തപുരത്ത് ബിജെപി കൗണ്‍സിലര്‍ തൂങ്ങി മരിച്ച നിലയില്‍; പാര്‍ട്ടി നേതൃത്വത്തിനെതിരെ കുറിപ്പ്

അനില്‍ ഭരണ സമിത അംഗമായി വലിയ ശാല ഫാം സൊസൈറ്റിയുമായി ബന്ധപ്പെട്ട സാമ്പത്തിക പ്രതിസന്ധിയില്‍ പാര്‍ട്ടി പിന്തുണച്ചില്ലെന്നാണ് കുറിപ്പിലെ പരാമര്‍ശം എന്നാണ് വിവരം

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭയിലെ ബിജെപി കൗണ്‍സിലര്‍ മരിച്ച നിലയില്‍. തിരുമല വാര്‍ഡ് കൗണ്‍സിലറും ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറിയുമായ തിരുമല അനില്‍ ആണ് മരിച്ചത്. കൗണ്‍സിലര്‍ ഓഫീസിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ ആയിരുന്നു അനിലിനെ കണ്ടെത്തിയത്. തിരുവനന്തപുരം നഗരത്തിലെ ബിജെപിയുടെ പ്രമുഖ നേതാവ് കൂടിയാണ് അനില്‍

മൃതദേഹത്തിന് സമീപത്ത് നിന്നും കണ്ടെത്തിയ ആത്മഹത്യ കുറിപ്പില്‍ ബിജെപി നേതൃത്വത്തിന് ഏതിരെ പരാമര്‍ശം ഉണ്ടെന്നാണ് വിവരം. അനില്‍ ഭരണ സമിത അംഗമായി വലിയ ശാല ഫാം സൊസൈറ്റിയുമായി ബന്ധപ്പെട്ട സാമ്പത്തിക പ്രതിസന്ധിയില്‍ പാര്‍ട്ടി പിന്തുണച്ചില്ലെന്നാണ് കുറിപ്പിലെ പരാമര്‍ശം എന്നാണ് വിവരം. സൊസൈറ്റിയില്‍ പ്രശ്‌നമുണ്ടാപ്പോള്‍ ഒറ്റപ്പെടുത്തി. താനും കുടുംബവും സൊസൈറ്റിയില്‍ നിന്ന് പണവും എടുത്തിട്ടില്ല. ആറ് കോടിയോളം രൂപയൂടെ വായ്പാ ബാധ്യത സൊസൈറ്റിയുമായി ബന്ധപ്പെട്ട് ഉണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

സൊസൈറ്റിയില്‍ നിക്ഷേപം സ്വീകരിച്ചതുമായി ബന്ധപ്പെട്ട് ചില പ്രശ്‌നങ്ങളുടെ പേരില്‍ കഴിഞ്ഞ ദിവസം അനിലിനെ തമ്പാനൂര്‍ പൊലീസ് വിളിപ്പിച്ചിരുന്നു. ഇതിന്റെ മാനസിക വിഷമാണ് മരണത്തിലേക്ക് നയിച്ചത് എന്നാണ് പ്രാഥമിക വിലയിരുത്തല്‍. എന്നാല്‍ കഴിഞ്ഞ ദിവസങ്ങളിലും പാര്‍ട്ടി യോഗങ്ങളില്‍ ഉള്‍പ്പെടെ സജീവമായിരുന്നു അനില്‍ എന്നും സൊസൈറ്റിയുമായി ബന്ധപ്പെട്ട് പരിഹരിക്കാവുന്ന പ്രശ്‌നങ്ങള്‍ മാത്രമാണ് ഉണ്ടായിരുന്നത് എന്നുമാണ് ബിജെപി ജില്ലാ നേതൃത്വത്തിന്റെ പ്രതികരണം.

BJP councilor in Thiruvananthapuram Municipality found dead. Tirumala Ward Councilor and BJP District General Secretary Tirumala Anil has died.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ബിജെപി കൗണ്‍സിലറുടെ ആത്മഹത്യ: വായ്പ തിരിച്ചടയ്ക്കാത്തവരില്‍ സംസ്ഥാന ഭാരവാഹികള്‍ വരെ, നേതൃത്വത്തെ വെട്ടിലാക്കി എം എസ് കുമാര്‍

JEE Main 2026: രജിസ്ട്രേഷൻ ആരംഭിച്ചു, അവസാന തീയതി അറിയാം

സ്ട്രോബെറി സൂപ്പറാണ്

സ്ത്രീകളെയും കുട്ടികളെയും നിരത്തിനിര്‍ത്തി വെടിവച്ചുകൊന്നു, സുഡാനില്‍ കൂട്ടക്കൊല, ആഭ്യന്തര കലാപം രൂക്ഷം

ആന്ധ്ര ക്ഷേത്രത്തില്‍ ദുരന്തം; തിക്കിലും തിരക്കിലും 9 മരണം, നിരവധിപ്പേര്‍ക്ക് പരിക്ക്

SCROLL FOR NEXT