മോദിയെ ഹാരാര്‍പ്പണം ചെയ്യുന്നു  
Kerala

മോദിയെ സ്വീകരിക്കാന്‍ നടപ്പാത തടസ്സപ്പെടുത്തി ഫ്‌ലെക്‌സ് ബോര്‍ഡുകള്‍; ബിജെപി ജില്ലാ പ്രസിഡന്റിനെതിരെ കേസ്

തിരുവനന്തപുരം നഗരസഭാ സെക്രട്ടറിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: പ്രധാനമന്ത്രിയെ സ്വീകരിക്കാന്‍ നടപ്പാത തടസ്സപ്പെടുത്തി ഫ്‌ലെക്‌സ് ബോര്‍ഡ് വച്ചതിന് ബിജെപി തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് കരമന ജയനെതിരെ പൊലീസ് കേസ് എടുത്തു. പാളയം മുതല്‍ പുളിമൂട് ജങ്ഷന്‍ വരെ പൊതുജനങ്ങളുടെ വഴി തടസ്സപ്പെടുത്തിയതിനാണ് കേസ് എടുത്തിരിക്കുന്നത്. തിരുവനന്തപുരം നഗരസഭാ സെക്രട്ടറിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.

അനുമതിയില്ലാതെ ഫ്‌ലെകസ് ബോര്‍ഡുകള്‍ സ്ഥാപിച്ചതിനെതിരെ ബിജെപി ഭരിക്കുന്ന തിരുവന്തപുരം കോര്‍പ്പറേഷന്‍ ബിജെപി സിറ്റി ജില്ലാ കമ്മിറ്റിക്ക് പിഴയിട്ടിരുന്നു. പൊതുസ്ഥലത്ത് ഫ്‌ലെക്‌സ് ബോര്‍ഡുകള്‍ സ്ഥാപിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് ഹൈക്കോടതിയുടെ നിര്‍ദേശം ഉണ്ട്. പൊതുജനങ്ങളുടെ വഴി തടസ്സപ്പെടുത്തിയതിനാണ് ബിജെപി ജില്ലാ പ്രസിഡന്റ് കരമന ജയനെതിരെ പൊലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

അനധികൃതമായി സ്ഥാപിച്ച ബോര്‍ഡുകളും മറ്റും നീക്കണമെന്നാവശ്യപ്പെട്ടിട്ടും പാലിക്കാത്തതിനെ തുടര്‍ന്ന് തിരുവനന്തപുരം നഗരസഭ സിറ്റി ജില്ലാ പ്രസിഡന്റിന് ഇരുപത് ലക്ഷം രൂപ പിഴയിട്ടിരുന്നു. ബുധന്‍, വ്യാഴം ദിവസങ്ങളിലായാണു പ്രധാനമന്ത്രിയുടെയും ബിജെപി നേതാക്കളുടെയും ചിത്രങ്ങള്‍ അടങ്ങിയ ബോര്‍ഡുകളും ബാനറുകളും പ്രത്യക്ഷപ്പെട്ടത്. നടപ്പാതകളിലും ഡിവൈഡറുകളിലും ബോര്‍ഡുകള്‍ സ്ഥാപിച്ചതിനെതിരെ വ്യാപക പരാതിയുയര്‍ന്നു. തുടര്‍ന്ന് ഇവ 2 മണിക്കൂറിനുള്ളില്‍ നീക്കണമെന്നാവശ്യപ്പെട്ട് വ്യാഴാഴ്ച വൈകിട്ട് ബിജെപി സിറ്റി ജില്ലാ പ്രസിഡന്റിന് കോര്‍പറേഷന്‍ കത്ത് നല്‍കി. എന്നാല്‍ നടപ്പാതയ്ക്കു കുറുകെ സ്ഥാപിച്ച ബോര്‍ഡുകള്‍ മാറ്റിയതൊഴിച്ചാല്‍ കാര്യമായ ഇടപെടല്‍ പാര്‍ട്ടിയുടെ ഭാഗത്തു നിന്നുണ്ടായില്ല. തുടര്‍ന്ന്, വിമാനത്താവളം മുതല്‍ പുത്തരിക്കണ്ടം വരെയുള്ള റോഡില്‍ സ്ഥാപിച്ച ബോര്‍ഡുകളുടെയും മറ്റും കണക്കെടുത്തു. തുടര്‍ന്നാണ് കോര്‍പറേഷന്‍ സെക്രട്ടറി പിഴ നോട്ടിസ് നല്‍കിയത്.

BJP District President Booked After Flex Boards for PM’s Reception Obstruct Pedestrian Paths

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കേരള'യെ 'കേരളം' ആക്കിയത് എന്‍ഡിഎ സര്‍ക്കാര്‍; മലയാളം പറഞ്ഞ് മോദി ധീവരസഭ വേദിയില്‍

'തുടരണോ ഈ കോഴിമന്ത്രി?'; ഗണേഷ് കുമാറിനെതിരെ ബസുകളില്‍ പോസ്റ്റര്‍ ഒട്ടിച്ച് യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം, സംഘര്‍ഷം

'വിളിക്കുമെന്ന് പറഞ്ഞതിന് അജു ദേഷ്യപ്പെടുമോ എന്ന് പേടിച്ചു'; വര്‍ഷങ്ങള്‍ക്ക് ശേഷം ലിഫ്റ്റില്‍ വച്ച് കണ്ടപ്പോള്‍; ദീപ നായര്‍ പറയുന്നു

ആംബുലന്‍സ് റോഡിലെ ഗട്ടറില്‍ ചാടി, മസ്തിഷ്‌ക മരണം സംഭവിച്ച വീട്ടമ്മ കണ്ണു തുറന്നു, പുതുജീവന്‍

ചങ്ങാതി നന്നല്ലെങ്കിൽ വാർദ്ധക്യം വേഗത്തിലെത്തും! 9 മാസം വരെ പ്രായക്കൂടുതൽ തോന്നിക്കാമെന്ന് പഠനം

SCROLL FOR NEXT