bjp leader B Gopalakrishnan supports Vellappally natesan 
Kerala

'എസ്എന്‍ഡിപിയുടെ അനിഷേധ്യനായ നേതാവാണ്, ഭീഷണി ഇറക്കരുത്'; വെള്ളാപ്പള്ളിയെ പിന്തുണച്ച് ബി ഗോപാലകൃഷ്ണന്‍

അമ്പലം കൊള്ളക്കാരായ കമ്മ്യൂണിസ്റ്റുകളെക്കാള്‍ 100 ഇരട്ടി വീര്യമുള്ള ഉഗ്ര വിഷം ആണ് പൊളിറ്റിക്കല്‍ ഇസ്ലാമിന്റെ പിന്തുണയോടെ അധികാരത്തില്‍ എത്താന്‍ ശ്രമിക്കുന്ന യുഡിഫ് എന്ന വര്‍ഗ്ഗീയ മുന്നണി

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ പിന്തുണച്ച് ബിജെപി നേതാവ് ബി ഗോപാലകൃഷ്ണന്‍. വെള്ളാപ്പള്ളി നടേശനെ കരി ഓയില്‍ ഒഴിച്ച് ആക്രമിക്കുന്നവര്‍ക്ക് പണവും അവാര്‍ഡും നല്‍കും എന്ന യൂത്ത് കോണ്‍ഗ്രസ് നേതാവ് മലപ്പുറം ജില്ലാ പ്രസിഡന്റ് ഹാരിസ് മുതുരിനുള്ള മറുപടിയായാണ് ബിജെപി നേതാവ് രംഗത്തെത്തിയത്. എത്ര മതേതര മുഖം മൂടി അണിഞ്ഞാലും ഉള്ളില്‍ ഉള്ള ജിഹാദിത്തരം അറിയാതെ പുറത്തേക്ക് വരുന്നതിന്റെ തെളിവാണ് യൂത്ത് കോണ്‍ഗ്രസ് നേതാവിന്റെ പ്രതികരണം. അമ്പലം കൊള്ളക്കാരായ കമ്മ്യൂണിസ്റ്റുകളെക്കാള്‍ 100 ഇരട്ടി വീര്യമുള്ള ഉഗ്ര വിഷം ആണ് പൊളിറ്റിക്കല്‍ ഇസ്ലാമിന്റെ പിന്തുണയോടെ അധികാരത്തില്‍ എത്താന്‍ ശ്രമിക്കുന്ന യുഡിഫ് എന്ന വര്‍ഗീയ മുന്നണിയെന്നും ബി ഗോപാലകൃഷ്ണന്‍ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

കേരളത്തിലെ ഹൈന്ദവ സമൂഹത്തിലെ ഏതാണ്ട് 23 ശതമാനം വരുന്ന പ്രധാനപെട്ട വിഭാഗം ആണ് ഈഴവ/തിയ്യ വിഭാഗം. ആ വിഭാഗങ്ങള്‍ ഉള്‍കൊള്ളുന്ന എസ്എന്‍ഡിപിയുടെ അനിഷേധ്യനായ നേതാവാണ് വെള്ളാപ്പള്ളി നടേശന്‍. അതുകൊണ്ട് വിരട്ടല്‍ ഭീഷണി ഒന്നും ഇങ്ങോട്ട് ഇറക്കരുതെന്നും ബിജെപി നേതാവ് പറയുന്നു. കേരളത്തില്‍ ബിജെപി അധികാരത്തില്‍ വരണം എന്നതിന്റെ ഉത്തരമാണ് ഇത്തരം പ്രതികരണങ്ങളെന്നും ബി ഗോപാലകൃഷ്ണന്‍ പറയുന്നു.

പോസ്റ്റ് പൂര്‍ണരൂപം-

ഹാരിസ് മുതുര്‍ എന്ന യൂത്ത് കോണ്‍ഗ്രസ് മലപ്പുറം ജില്ലാ പ്രസിഡന്റ്നോടും കേരളീയ സമൂഹത്തിന്റെ അറിവിലേക്കും ആണ് ഇവിടെ പറയാനുള്ളത്....എസ്എന്‍ഡിപി യോഗത്തിന്റെ ആദരണീയനായ ജനറല്‍ സെക്രട്ടറി ശ്രീ വെള്ളാപ്പള്ളി നടേശനെ കരി ഓയില്‍ ഒഴിച്ച് ആക്രമിക്കുന്നവര്‍ക്ക് പണവും അവാര്‍ഡും നല്‍കും എന്ന് പരസ്യമായി ആഹ്വാനം ചെയ്തത് മാധ്യമ വാര്‍ത്തകള്‍ വഴിയാണ് എന്റെ ശ്രദ്ധയില്‍ പെട്ടത്.. ആദ്യം തന്നെ കോണ്‍ഗ്രസ്സിന്റെ മുഖം മൂടി അണിഞ്ഞ ജിഹാദിയോട് പറയാന്‍ ഉള്ളത് ഇത് വാര്യംകുന്നന്റെ 1921 അല്ല,, നരേന്ദ്രമോദി നയിക്കുന്ന 2026ല്‍ എത്തി ഈ നാട്.. നിങ്ങള്‍ എത്ര മതേതര മുഖം മൂടി അണിഞ്ഞാലും ഉള്ളില്‍ ഉള്ള ജിഹാദിത്തരം അറിയാതെ പുറത്തേക്ക് വരും... കേരളത്തിലെ ഹൈന്ദവ സമൂഹത്തിലെ ഏതാണ്ട് 23% വരുന്ന പ്രധാനപെട്ട വിഭാഗം ആണ് ഈഴവ/തിയ്യ വിഭാഗം.. ആ വിഭാഗങ്ങള്‍ ഉള്‍കൊള്ളുന്ന എസ്എന്‍ഡിപി യുടെ അനിഷേധ്യനായ നേതാവാണ് ശ്രീ വെള്ളാപ്പള്ളി നടേശന്‍..അതുകൊണ്ട് യൂത്തന്‍ കോണ്‍ഗ്രസ് ജിഹാദിയുടെ വിരട്ടല്‍ ഭീഷണി ഒന്നും ഇങ്ങോട്ട് ഇറക്കരുത്.. കേരളത്തില്‍ ഇന്നും ഹിന്ദു സമൂഹം 54% ഉണ്ട് എന്നുള്ള കാര്യം മിസ്റ്റര്‍ യൂത്തനെ ഓര്‍മ്മപ്പെടുത്തുകയാണ്.. ജനസംഖ്യയുടെ അടിസ്ഥാനത്തില്‍ മലപ്പുറം ജില്ലയെ മൂന്നായി വിഭജിക്കണം എന്ന തിട്ടുരം ഇറങ്ങിയിട്ട് ആഴ്ച ആയില്ല.. അതിനു മുന്‍പ് ശ്രീ വെള്ളാപ്പള്ളി നടേശന് എതിരെ അടുത്ത തിട്ടുരം... മലപ്പുറവും മലബാറും ആരുടെയും കുത്തക ആണെന്ന് കരുതണ്ട... മതേതര കോണ്‍ഗ്രസ്സിനെ കുറിച്ച് പറഞ്ഞാല്‍ മഹാരാഷ്ട്രയില്‍ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പില്‍ അവര്‍ക്ക് SDPI സഖ്യ കക്ഷി ആണെങ്കില്‍ കേരളത്തില്‍ മുസ്ലീം ലീഗും.. വെല്‍ഫയര്‍ പാര്‍ട്ടിയും പിന്നെ രഹസ്യമായി SDPI യും സഖ്യ കക്ഷികളാണ്... അത് കൊണ്ട് തന്നെയാണ് പലപ്പോളും ഞാന്‍ തുറന്നു പറയാറുള്ളത് അമ്പലം കൊള്ളക്കാരായ കമ്മ്യൂണിസ്റ്റ്കളെക്കാള്‍ 100 ഇരട്ടി വീര്യമുള്ള ഉഗ്ര വിഷം ആണ് പൊളിറ്റിക്കല്‍ ഇസ്ലാമിന്റെ പിന്തുണയോടെ അധികാരത്തില്‍ എത്താന്‍ ശ്രമിക്കുന്ന യുഡിഫ് എന്ന വര്‍ഗ്ഗീയ മുന്നണി..

എന്തിനു ബിജെപി എന്ന് ചോദിച്ചുകൊണ്ട് മതേതരന്‍ എന്ന് ഊറ്റം കൊള്ളുന്ന ഹിന്ദുവിനോടും ക്രിസ്ത്യാനിയോടും ദേശീയ വാദി മുസ്ലിംനോടും എനിക്ക് പറയാനുള്ളത്,, വരും തലമുറകള്‍ക്കും ഈ നാട്ടില്‍ സമാധാനത്തോടെ സ്വസ്ഥമായി ജീവിക്കണം.. എന്ത് കൊണ്ട് ബിജെപി എന്ന ചോദ്യത്തിന് ഇതാണ് ഉത്തരം.. ജനസംഖ്യ വര്‍ധനവിന്റെ പേരില്‍ മലപ്പുറത്തെ മൂന്നായി മുറിക്കണം എന്ന് വാദിക്കുന്നവര്‍ ഭാവിയില്‍ ജനസംഖ്യ അടിസ്ഥാനത്തില്‍ കേരളത്തെ നൂറായി വിഭജിക്കണം എന്ന ആവശ്യവുമായി വരും യാതൊരു സംശയവും വേണ്ട...ഒരു 10 വര്‍ഷം കഴിയുമ്പോള്‍ ഈ നാട്ടില്‍ കമ്മ്യൂണിസം മഷി ഇട്ട് നോക്കിയാല്‍ പോലും കിട്ടില്ല... കോണ്‍ഗ്രസ്സിനെ അപ്പോളേക്കും ലീഗും വെല്‍ഫയര്‍ പാര്‍ട്ടിയും SDPI യും ഉള്‍പ്പെടെ ഉള്ള സംഘടിത ശക്തികള്‍ വിഴുങ്ങി കഴിഞ്ഞിരിക്കും.. ശ്രീ വെള്ളാപ്പള്ളി നടേശനെ പോലെ ഹിന്ദു സമൂഹത്തിലെ സമുന്നതനായ നേതാവിനെ കരി ഓയില്‍ ഒഴിച്ച് ആക്രമിക്കാനുള്ള പരസ്യ ആഹ്വാനം ചെയ്യാന്‍ കോണ്‍ഗ്രസ് മുഖം മൂടി ധരിച്ച ഈ കൂട്ടര്‍ക്ക് കഴിയും എങ്കില്‍ ഭാവിയില്‍ അത് ഭയാനകമായ അവസ്ഥയിലേക്ക് നീങ്ങും സംശയം വേണ്ട... ISIS ലേക്ക് ഏറ്റവും കൂടുതല്‍ ഇന്ത്യക്കാരെ റിക്രൂട്ട് ചെയ്ത മണ്ണാണ് നമ്മുടെ കൊച്ചു കേരളം..കാശ്മീരില്‍ ഇന്ത്യന്‍ ആര്‍മിയുടെ വെടിയേറ്റ് മരിച്ച തീവ്രവാദികളെ വരെ സൃഷ്ടിച്ച മണ്ണാണ് കേരളം.. നിരോധിക്കപ്പെട്ട സിമി യും എന്‍ഡിഎഫ് ഉം പോപ്പുലര്‍ ഫ്രണ്ട് ഉം മദനിയുടെ ISS ഉം ജന്മം കൊണ്ട മണ്ണാണ് ഈ കൊച്ചു കേരളം.അത് കൊണ്ട് തന്നെയാണ് ശ്രീ വെള്ളാപ്പള്ളി നടേശന് നേരെ ഉള്ള ആക്രമണ ആഹ്വാനത്തെ നിസ്സാരം ആയി കാണാന്‍ കഴിയാത്തത്.. ചെങ്ങന്നൂരിലെ എബിവിപി നേതാവ് 21 വയസ്സുള്ള വിശാല്‍ വധം.. കൊന്നവര്‍ ആരും ഇല്ല.. കണ്ടവര്‍ ആരും ഇല്ല. നടുറോഡില്‍ പട്ടാപകല്‍ നടന്ന സംഭവം..എന്താല്ലേ...? ഇത് കൊണ്ട് തന്നെയാണ് പറയുന്നത് കേരളത്തില്‍ എന്ത് കൊണ്ട് ബിജെപി വരണം? നമുക്ക് വേണ്ടിയല്ല.. നമ്മുടെ കൊച്ചു കേരളത്തില്‍ സുരക്ഷിതമായി വരും തലമുറകള്‍ക്ക് ജീവിക്കാന്‍.. അതിനു ഇവിടെ ബിജെപി വരേണ്ടത് അനിവാര്യമാണ്..

കലിമ ചൊല്ലാന്‍ അറിയാത്തതീന്റെ പേരില്‍ കാശ്മീരില്‍ 26 നിരപരാധികള്‍ കൊല്ലപ്പെട്ടത് നാം മറക്കാന്‍ സമയം ആയി വരുന്നതേ ഉള്ളു.. നമ്മുടെ കൊച്ചു കേരളത്തെ മതത്തിന്റെ പേരില്‍ ജനസംഖ്യയുടെ പേരില്‍ നൂറായി കീറി മുറിക്കാതിരിക്കാന്‍.. വരും തലമുറകള്‍ സുരക്ഷിതമായി ഈ മണ്ണില്‍ ജീവിക്കാന്‍ ഇവിടെ ബിജെപി വരണം.. വന്നേ മതിയാവു..ഇനിയും നേരം വെളുക്കാത്തവര്‍ക്ക് ഉള്ള ഒരു ഓര്‍മപ്പെടുത്തല്‍ കൂടിയാണ് ഇതിലൂടെ വ്യക്തമാക്കുന്നത്..

bjp leader B Gopalakrishnan supports Vellappally natesan.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

നൂറിലേറെ സീറ്റ് നേടി ജയിക്കും, യുഡിഎഫ് വിസ്മയമാവും; കേരളത്തിന്‍റെ സ്വപ്ന പദ്ധതികള്‍ വരുമെന്ന് വിഡി സതീശന്‍

'ടെസ്റ്റ് ജയിക്കാൻ ഈ വഴി തേടിയാലോ?'; ​നിർണായക നിർദ്ദേശവുമായി ബിസിസിഐക്ക് മുന്നിൽ ​ഗിൽ

ഐ എച്ച് ആർ ഡിയുടെ തൊഴിലധിഷ്ഠിത കോഴ്‌സുകളിലേക്ക് അപേക്ഷിക്കാം

വാഹനങ്ങളിൽ നിന്ന് അമിത ശബ്ദമുണ്ടായാൽ 2,000 ദിർഹം പിഴ ഈടാക്കുമെന്ന് അബുദാബി പൊലീസ്

'ആ ബെന്യാമിന്‍ ഞാനല്ല! നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നില്ല'

SCROLL FOR NEXT