പാലക്കാട്: കാവിക്കൊടി ദേശീയപതാക ആക്കണമെന്ന വിവാദ പ്രസ്താവനയില്‍ വിശദീകരണവുമായി ബിജെപി നേതാവ് എന്‍ ശിവരാജന്‍. ആ പ്രസ്താവന തന്റെ വ്യക്തിപരമായ അഭിപ്രായമാണെന്നും, അന്തിമ തീരുമാനമെടുക്കേണ്ടത് കേന്ദ്രസര്‍ക്കാര്‍ ആണെന്നും ബിജെപി മുന്‍ ദേശീയ കൗണ്‍സില്‍ അംഗം ശിവരാജന്‍ വ്യക്തമാക്കി.
'നൂറ്റാണ്ടുകള്‍ നീണ്ടുനില്‍ക്കുന്ന സമ്പന്നമായ ചരിത്രമാണ് കാവി പതാകയ്ക്കുള്ളത്. അത് രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ (ആര്‍എസ്എസ്) പതാക മാത്രമല്ല, ഇന്ത്യയുടെ സംസ്‌കാരത്തെയും പൈതൃകത്തെയും ആത്മീയ പൈതൃകത്തെയും പ്രതിനിധാനം ചെയ്യുന്നു. ഭഗവാന്‍ കൃഷ്ണന്‍ മുതല്‍ സ്വാമി വിവേകാനന്ദന്‍, ഛത്രപതി ശിവാജി മഹാരാജ് വരെ, കാവി പതാക ഇന്ത്യന്‍ സ്വത്വത്തെ പ്രതിനിധാനം ചെയ്യാന്‍ ഉപയോഗിച്ചിട്ടുണ്ട്.' ശിവരാജന്‍ ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു.
കാവി ദേശീയ പതാകയാക്കണമെന്ന അപേക്ഷകള്‍ പ്രധാനമന്ത്രിയുടെ ഓഫീസിന് മുമ്പും പലതവണ സമര്‍പ്പിക്കപ്പെട്ടിട്ടുള്ളതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ''ഇക്കാര്യത്തില്‍ ഉചിതമായ തീരുമാനം എടുക്കേണ്ടത് കേന്ദ്ര സര്‍ക്കാരാണ്. കോടിക്കണക്കിന് ഇന്ത്യക്കാര്‍ക്കും ഇതേ വികാരം ഉണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നു,'' പാലക്കാട് മുനിസിപ്പാലിറ്റിയി മുന്‍ ബിജെപി കൗണ്‍സിലര്‍ കൂടിയായ ശിവരാജന്‍ അഭിപ്രായപ്പെട്ടു.
ഭാരതാംബയെ അപമാനിച്ചതിന് എല്‍ഡിഎഫിനും യുഡിഎഫിനുമെതിരെ പാലക്കാട്ട് നടന്ന ബിജെപി പ്രതിഷേധത്തിനിടെയാണ് മുതിര്‍ന്ന ആര്‍എസ്എസ് നേതാവായ ശിവരാജന്‍ കാവിക്കൊടി ദേശീയപതാക ആക്കണമെന്ന് ആവശ്യപ്പെട്ടത്. ശിവരാജന്റെ പരാമര്‍ശം രാഷ്ട്രീയ പാര്‍ട്ടികള്‍ക്കിടയില്‍ വ്യാപക വിമര്‍ശനത്തിനാണ് ഇടയാക്കിയത്. ത്രിവര്‍ണ്ണ ദേശീയപതാകയോട് സാമ്യമുള്ള പതാകകള്‍ ഉപയോഗിക്കുന്നതില്‍ നിന്ന് രാഷ്ട്രീയ പാര്‍ട്ടികളെ വിലക്കണമെന്ന ആവശ്യവും ശിവരാജന്‍ ആവര്‍ത്തിച്ചു.
ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്, എന്‍സിപി, തമിഴ് മാനില കോണ്‍ഗ്രസ്, തുടങ്ങി നിരവധി പാര്‍ട്ടികള്‍ ദേശീയ പതാകയോട് സാമ്യമുള്ള പതാകകള്‍ ഉപയോഗിക്കുന്നുണ്ട്. ഇത് നമ്മുടെ ദേശീയ ചിഹ്നത്തിന്റെ വ്യക്തിത്വത്തെ മങ്ങലേല്‍പ്പിക്കുന്നുണ്ട്. വ്യക്തമായി വേര്‍തിരിച്ചറിയാന്‍ കഴിയുന്ന ഡിസൈനുകള്‍ സ്വീകരിക്കാന്‍ അവരോട് ആവശ്യപ്പെടണമെന്നും ശിവരാജന്‍ കൂട്ടിച്ചേര്‍ത്തു.
രാജ്ഭവനില്‍ ഔദ്യോഗിക പരിപാടികള്‍ക്കായി ആര്‍എസ്എസുമായി ബന്ധമുള്ള, കാവി പതാകയുമായി സിംഹത്തിന്റെ പുറത്തിരിക്കുന്ന ഭാരതമാതാവിന്റെ ചിത്രം ഉപയോഗിക്കുന്നതിനെച്ചൊല്ലിയുള്ള വിവാദങ്ങള്‍ക്കിടെയാണ് ശിവരാജന്റെ പരാമര്‍ശങ്ങള്‍. രാജ്ഭവനെ ഗവര്‍ണര്‍ ആര്‍എസ്എസ് കാര്യാലയമാക്കു മാറ്റുന്നു എന്നാരോപിച്ച് സിപിഎം പ്രവര്‍ത്തകര്‍ തെരുവുകളില്‍ പ്രതിഷേധമുയര്‍ത്തുകയും, ബിജെപിയുമായി ഏറ്റുമുട്ടലുകള്‍ക്ക് കാരണമാകുകയും ചെയ്തിരുന്നു.
A day after sparking controversy by suggesting that the saffron flag should replace the tricolour as India’s national flag, BJP leader and former national council member N Sivarajan has clarified that his statement was a personal opinion and that the final decision lies with the Central government.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates