K Surendran 
Kerala

'എന്‍ ഇപിയും അംഗീകരിക്കും, എസ്‌ഐആറും നടപ്പാവും, പൗരത്വ രജിസ്റ്ററും വരും'

'പിണറായി കുനിയാന്‍ പറഞ്ഞാല്‍ ബിനോയ് വിശ്വം മുട്ടിലിഴയും'

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ പിഎം ശ്രീ പദ്ധതിയില്‍ ഒപ്പുവെച്ചതിനെ പിന്തുണച്ചും, സിപിഐയുടെ എതിര്‍പ്പിനെ പരിഹസിച്ചും ബിജെപി നേതാവ് കെ സുരേന്ദ്രന്‍. പിഎം ശ്രീയില്‍ കേരളം ഒപ്പുവെച്ചു. വൈകിയെങ്കിലും നല്ല കാര്യം. ബെറ്റര്‍ ലേറ്റ് ദേന്‍ നെവര്‍ എന്നാണല്ലോ പ്രമാണം. സിപിഐ എന്നു പറയുന്ന രാഷ്ട്രീയപാര്‍ട്ടിക്ക് കേരളത്തില്‍ ഒരു റെലവന്‍സുമില്ല. കെ സുരേന്ദ്രന്‍ ഫെയ്‌സ്ബുക്ക് കുറിപ്പില്‍ അഭിപ്രായപ്പെട്ടു.

ആദ്യം കുറേ ബഹളം വെക്കുമെങ്കിലും പിന്നെ സിപിഐ കീഴടങ്ങും. മാവോയിസ്റ്റ് വെടിവെപ്പ്, എഡിജിപി അജിത് കുമാര്‍ തുടങ്ങി എത്രയെത്ര കീഴടങ്ങലുകള്‍. എന്‍ ഇപിയും അംഗീകരിക്കും എസ്‌ഐആറും നടപ്പാവും പൗരത്വ രജിസ്റ്ററും വരും അങ്ങനെ കേന്ദ്രം നടപ്പാക്കുന്നതെല്ലാം കേരളത്തില്‍ നടപ്പായിരിക്കും.

ബിനോയ് വിശ്വം വ്യക്തിപരമായി അഴിമതിക്കാരനാണെന്ന് വിശ്വസിക്കുന്നില്ല. എന്നാല്‍ അദ്ദേഹത്തിന്റെ പാര്‍ട്ടിയുടെ ആപ്തവാക്യം ദീപസ്തംഭം മഹാശ്ചര്യം നമുക്കും കിട്ടണം പണം എന്നതുമാത്രം. പിണറായി കുനിയാന്‍ പറഞ്ഞാല്‍ ബിനോയ് വിശ്വം മുട്ടിലിഴയും. കെ സുരേന്ദ്രന്‍ കുറിച്ചു.

സുരേന്ദ്രന്റെ ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം:

പി. എം ശ്രീയില്‍ കേരളം ഒപ്പുവെച്ചു. വൈകിയെങ്കിലും നല്ല കാര്യം. ബെറ്റര്‍ ലേറ്റ് ദേന്‍ നെവര്‍ എന്നാണല്ലോ പ്രമാണം. സി. പി. ഐ എന്നു പറയുന്ന രാഷ്ട്രീയപാര്‍ട്ടിക്ക് കേരളത്തില്‍ ഒരു റെലവന്‍സുമില്ല. ആദ്യം കുറെ ബഹളം വെക്കും പിന്നെ കീഴടങ്ങും. മാവോയിസ്റ്റു വെടിവെപ്പില്‍ കുറെ അധരവ്യായാമം നടത്തി. പിന്നെ എഡിജിപി അജിത് കുമാര്‍ വിഷയത്തില്‍ ഇപ്പം മൂക്കില്‍ കയറ്റിക്കളയുമെന്ന ഗീര്‍വാണം. അങ്ങനെ എത്രയെത്ര കീഴടങ്ങലുകള്‍. എന്‍. ഇ. പിയും അംഗീകരിക്കും എസ്. ഐ. ആറും നടപ്പാവും പൗരത്വറജിസ്റ്ററും വരും അങ്ങനെ കേന്ദ്രം നടപ്പാക്കുന്നതെല്ലാം കേരളത്തില്‍ നടപ്പായിരിക്കും. സഖാവ് ബിനോയ് വിശ്വം വ്യക്തിപരമായി അഴിമതിക്കാരനാണെന്ന് വിശ്വസിക്കുന്നില്ല. എന്നാല്‍ അദ്ദേഹത്തിന്റെ പാര്‍ട്ടിയുടെ ആപ്തവാക്യം ദീപസ്തംഭം മഹാശ്ചര്യം നമുക്കും കിട്ടണം പണം എന്നതുമാത്രം. പിണറായി കുനിയാന്‍ പറഞ്ഞാല്‍ ബിനോയ് വിശ്വം മുട്ടിലിഴയും...

BJP leader K Surendran supported the state government's signing of the PMShri scheme and ridiculed the CPI's opposition.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഔചിത്യം പാലിക്കണമായിരുന്നു'; തളിപ്പറമ്പിലെ സ്ഥാനാര്‍ത്ഥിത്വത്തില്‍ എംഎ ബേബി

സർക്കാർ സ്കൂളുകളിൽ ഗായത്രി മന്ത്രവും സരസ്വതി വന്ദനവും നിർബന്ധം; ഛത്തീസ്ഗഢ് സർക്കാരിന്റെ ഉത്തരവിനെതിരെ പ്രതിഷേധം

പഴയ കാമുകിയോ കാമുകനെയോ കാണുമ്പോൾ പാനിക് ആവാറുണ്ടോ? ഇതിന് പിന്നിൽ മനഃശാസ്ത്രപരമായ കാരണമുണ്ട്

'മഞ്ജു വാര്യർ കഞ്ഞി എടുക്കട്ടേ എന്ന് ചോദിക്കും, വേണ്ടെന്ന് പറഞ്ഞേക്കണേ രാജുവേട്ടാ'; 'ഒടിയൻ' പ്രഖ്യാപിച്ച് പൃഥ്വിരാജ്

ഒരേ ദിവസം തകര്‍ന്നുവീണത് തന്ത്രപ്രധാന ബോംബര്‍ വിമാനങ്ങള്‍; ശീതയുദ്ധത്തിലെ റഷ്യയുടെയും യുഎസിന്റെയും 'കരുത്ത്'

SCROLL FOR NEXT