Prashanth Shivan facebook
Kerala

'വടകരയില്‍ ആരുടെ ഫ്ളാറ്റിലേക്കാണ് ക്ഷണിച്ചത്?'; അന്വേഷണ ആവശ്യവുമായി ബിജെപി

രാഹുല്‍ തങ്ങളോട് മോശമായി പെരുമാറിയെന്ന് യൂത്ത് കോണ്‍ഗ്രസിലെ വനിതാ പ്രവര്‍ത്തകര്‍ തന്നെ അന്നത്തെ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനായിരുന്ന ഷാഫി പറമ്പിലിനോട് പരാതി പറഞ്ഞിരുന്നു

സമകാലിക മലയാളം ഡെസ്ക്

പാലക്കാട്: വടകരയില്‍ ആരാണ് രാഹുല്‍ മാങ്കൂട്ടത്തിലിന്റെ സംരക്ഷകനെന്ന് വ്യക്തമാക്കണമെന്ന ആവശ്യവുമായി ബിജെപി പാലക്കാട് ജില്ലാ പ്രസിഡന്റ് പ്രശാന്ത് ശിവന്‍. എഫ്ഐആറിലുള്ള വടകരയിലെ ഫ്ളാറ്റ് കേന്ദ്രീകരിച്ച് അന്വേഷണം നടത്തണം. ആരുടെ ഉടമസ്ഥതയിലാണ് ഫ്ളാറ്റുള്ളതെന്ന് കണ്ടെത്തണമെന്നും പ്രശാന്ത് ശിവന്‍ ആവശ്യപ്പെട്ടു. അതിജീവിതമാരെ അധിക്ഷേപിക്കാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

വടകരയില്‍ രാഹുലിന് ഫ്ളാറ്റ് ഉണ്ടോ എന്ന് അന്വേഷിക്കണം. ഇല്ലെങ്കില്‍ ആരുടെ ഫ്ളാറ്റിലേക്കാണ് രാഹുല്‍ ഇവരെ ക്ഷണിച്ചത്. വടകരയില്‍ ആരാണ് രാഹുലിനെ സംരക്ഷിക്കാനായി ഉള്ളത് എന്ന് പൊലീസ് കൃത്യമായി അന്വേഷിക്കണം, പ്രശാന്ത് ശിവന്‍ ആവശ്യപ്പെട്ടു.

രാഹുല്‍ തങ്ങളോട് മോശമായി പെരുമാറിയെന്ന് യൂത്ത് കോണ്‍ഗ്രസിലെ വനിതാ പ്രവര്‍ത്തകര്‍ തന്നെ അന്നത്തെ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനായിരുന്ന ഷാഫി പറമ്പിലിനോട് പരാതി പറഞ്ഞിരുന്നു. രാഹുലിന് സംരക്ഷണമൊരുക്കുന്ന നടപടിയാണ് സംഘടനയുടെ ഭാഗത്തു നിന്നുണ്ടായതെന്നും പ്രശാന്ത് ശിവന്‍ വ്യക്തമാക്കി. നേരത്തേ രാഹുല്‍ അതിജീവിതയെ വടകരയിലെ ഫ്ളാറ്റിലേക്ക് ക്ഷണിച്ചതായുള്ള വിവരം പുറത്തു വന്നിരുന്നു. ഇതോടെയാണ് വിഷയത്തില്‍ അന്വേഷണം വേണമെന്ന ആവശ്യവുമായി പ്രശാന്ത് ശിവന്‍ രംഗത്തെത്തിയത്.

BJP leader Prashanth Shivan demands investigation into a Vadakara flat linked to Rahul Mamkoottathil and seeks to identify his protector amidst allegations

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ലവ് യു ടൂ മൂണ്‍ ആന്‍ഡ് ബാക്ക്'; അതിജീവിതയ്ക്ക് ഐക്യദാര്‍ഢ്യവുമായി മുഖ്യമന്ത്രി

'എന്റെ പേര് ആരെങ്കിലും പറഞ്ഞിട്ടുണ്ടോ?'; വടകരയിലെ ഫ്‌ലാറ്റ് വിവാദത്തില്‍ പ്രതികരണവുമായി ഷാഫി പറമ്പില്‍

അര്‍ത്തുങ്കല്‍ തിരുനാള്‍: ജനുവരി 20ന് പ്രാദേശിക അവധി

ശാസ്ത്രസാഹിത്യപരിഷത്ത് മുന്‍ സംസ്ഥാന സെക്രട്ടറി വി ജി മനമോഹന്‍ അന്തരിച്ചു

ഓടക്കുഴല്‍ പുരസ്‌കാരം ഇ പി രാജഗോപാലിന്

SCROLL FOR NEXT