ഫയല്‍ ചിത്രം 
Kerala

ജി സുധാകരനുവേണ്ടി മൃത്യുഞ്ജയഹോമം നടത്തി ബിജെപി നേതാവ്, കമ്യൂണിസ്റ്റ് പൊളിറ്റിക്കൽ ക്രിമിനലുകളിൽ നിന്ന് രക്ഷിക്കാൻ

ബിജെപി ജില്ലാ വൈസ് പ്രസിഡന്റ് എൽ.പി. ജയചന്ദ്രനാണ് കളർകോട് മഹാദേവക്ഷേത്രത്തിൽ വഴിപാട് നടത്തിയത്

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി; മന്ത്രി ജി സുധാകരനുവേണ്ടി മൃത്യുഞ്ജയഹോമം നടത്തി ബിജെപി നേതാവ്. ബിജെപി ജില്ലാ വൈസ് പ്രസിഡന്റ് എൽ.പി. ജയചന്ദ്രനാണ് കളർകോട് മഹാദേവക്ഷേത്രത്തിൽ വഴിപാട് നടത്തിയത്. മാന്യമായി പൊതുപ്രവർത്തനം നടത്തുന്ന മന്ത്രി ജി. സുധാകരനെ കമ്യൂണിസ്റ്റ് പൊളിറ്റിക്കൽ ക്രിമിനലുകളുടെ ക്രൂരമായ പ്രവൃത്തികളിൽനിന്നു രക്ഷിക്കുന്നതിനുവേണ്ടി, രാഷ്ട്രീയ ധാർമികതയുടെ പേരിലാണ് ഹോമം നടത്തിയതെന്ന് ജയചന്ദ്രൻ പറഞ്ഞു.

തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലുള്ള കളർകോട് മഹാദേവ ക്ഷേത്രത്തിൽ 100 രൂപ ചെലവാക്കിയാണ് ഹോമം നടത്തിയത്. അമ്പലപ്പുഴ നിയോജക മണ്ഡലത്തിൽ കഴിഞ്ഞ തവണ ജി സുധാകരനെതിരെ ബിജെപി സ്ഥാനാർത്ഥിയായിരുന്നു ജയചന്ദ്രൻ. ഇതുപോലെ 13 വർഷംമുമ്പ് മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദനുവേണ്ടിയും വഴിപാടു നടത്തിയിട്ടുണ്ടെന്ന് ജയചന്ദ്രൻ പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സിഎംആര്‍എല്‍- എക്‌സാലോജിക് കേസ്: അന്വേഷണത്തിന് രണ്ട് എസ്‌ഐടികള്‍; മേല്‍നോട്ട ചുമതല ഡിഐജിക്ക്

സൗദിയിലേക്കുള്ള സര്‍വീസുകള്‍ക്ക് നിയന്ത്രണം; 17 വരെ വിമാനങ്ങള്‍ റദ്ദാക്കി

Delhi Protest|അമിത് ഷായോട് മൂന്ന് ചോദ്യങ്ങളുമായി കോൺഗ്രസ്

'എനിക്ക് 75 വയസായി, സാർ ഇരുന്നോളൂ എന്നെങ്കിലും പറയണ്ടേ, അതൊന്നുമില്ല'; എസ് ജെ സൂര്യയെ പ്രശംസിച്ച് രജനികാന്ത്

നിങ്ങൾ മിഥുനം രാശിയിലാണോ ജനിച്ചത്?; അറിയാം പ്രത്യേകതകൾ