Kerala

'ദേശാഭിമാനപരം', പഹല്‍ഗാം വിഷയത്തില്‍ തരൂരിന്റെ നിലപാടിനെ സ്വാഗതം ചെയ്ത് ബിജെപി

രാജ്യം ഒറ്റക്കെട്ടായി നില്‍ക്കേണ്ട സമയത്ത് ശശി തരൂര്‍ സ്വീകരിച്ച നിലപാട് വി ഡി സതീശനും എംഎ ബേബിയ്ക്കും മല്ലികാര്‍ജുന ഖര്‍ഗെക്കും മാതൃകയാക്കാവുന്നതാണെന്ന് ബിജെപി ദേശീയ നിര്‍വാഹകസമിതിയംഗം പി കെ കൃഷ്ണദാസ്

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: പഹല്‍ഗാം ഭീകരാക്രമണം സംബന്ധിച്ച വിഷയത്തില്‍ രഹസ്യാന്വേഷണ വീഴ്ച ചര്‍ച്ച ചെയ്യേണ്ട സമയം ഇതല്ലെന്ന നിലപാടെടുത്ത കോണ്‍ഗ്രസ് എംപി ശശി തരൂരിന് ബിജെപിയുടെ പുകഴ്ത്തല്‍. രാജ്യം ഒറ്റക്കെട്ടായി നില്‍ക്കേണ്ട സമയത്ത് ശശി തരൂര്‍ സ്വീകരിച്ച നിലപാട് വി ഡി സതീശനും എംഎ ബേബിയ്ക്കും മല്ലികാര്‍ജുന ഖര്‍ഗെക്കും മാതൃകയാക്കാവുന്നതാണെന്ന് ബിജെപി ദേശീയ നിര്‍വാഹകസമിതിയംഗം പി കെ കൃഷ്ണദാസ് പ്രതികിച്ചു. രാഷ്ട്രീയമല്ല രാഷ്ട്രമാണ് പരമപ്രധാനം, രാജ്യം ഒറ്റക്കെട്ടായി നില്‍ക്കേണ്ട സമയത്ത് വിഭാഗീയതയുടെ ശബ്ദം ഒറ്റപ്പെടും എന്ന മുന്നറിയിപ്പും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റില്‍ ചൂണ്ടിക്കാട്ടുന്നു.

പി കെ കൃഷ്ണദാസിന്റെ പോസ്റ്റ് -

പഹല്‍ഗാം ഭീകരാക്രമണത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം ശശി തരൂര്‍ എം പിയുടെ ദേശാഭിമാനപരമായ നിലപാട് തികച്ചും സ്വാഗതാര്‍ഹമാണ് വി ഡി സതീശനും എംഎ ബേബിയ്ക്കും മല്ലികാര്‍ജുന ഖര്‍ഗെക്കും മാതൃകയാക്കാവുന്ന നിലപാട്. രാജ്യം ഒറ്റക്കെട്ടായി നില്‍ക്കേണ്ട സമയത്ത് വിഭാഗീയതയുടെ ശബ്ദം ഒറ്റപ്പെടും. രാഷ്ട്രീയമല്ല രാഷ്ട്രമാണ് പരമപ്രധാനം.

പഹല്‍ഗാമില്‍ രഹസ്യാനേഷണ വീഴ്ച ഉണ്ടായിട്ടുണ്ടാകാം. എന്നാല്‍ അത് ചര്‍ച്ച ചെയ്യേണ്ട സമയമല്ല ഇത്. രഹസ്യാനേഷണം ഉള്‍പ്പെടെയുള്ള പ്രതിരോധത്തില്‍ ഒരു രാജ്യത്തിനും നൂറ് ശതമാനം കുറ്റമറ്റ സംവിധാനം ഉണ്ടാകില്ല. വീഴ്ച പിന്നീട് പരിശോധിക്കാം ഇപ്പോള്‍ വേണ്ടത് ഇടപെടലാണ് എന്നുമായിരുന്നു ശശി തരൂരിന്റെ പ്രതികരണം. പറയുന്നു. ഇസ്രയേലിനെ ഉദാഹരണമായി ചൂണ്ടിക്കാട്ടിയായിരുന്നു തരൂരിന്റെ പ്രതികരണം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'അരമണിക്കൂര്‍ കൊണ്ട് വെള്ളം കയറി, 2018ലേതു പോലെയായി'; പാതിരാത്രിയിലെ പേമാരിയില്‍ മുങ്ങി റാന്നി ടൗണ്‍ - വിഡിയോ

'രാവിലെ 6.30ന് ബ്രേക്ക്ഫാസ്റ്റ് കഴിക്കും, അത്താഴം ഏഴ് മണിക്കുള്ളിൽ; ഭക്ഷണത്തിന്റെ സമയക്രമത്തിൽ ഭർത്താവും മക്കളും കളിയാക്കും'

മംഗലം അണക്കെട്ടില്‍ ജലനിരപ്പ് ഉയരുന്നു; സ്പില്‍വേ ഷട്ടറുകള്‍ തുറന്നു

പിന്‍മാറാന്‍ തടസമില്ലെന്ന് കേന്ദ്രം അറിയിച്ചിട്ടും പിഎം ശ്രീ നടപ്പാക്കാന്‍ എന്താണിത്ര വാശി; പിണറായി വിജയന്‍

'കാഴ്ച പരിമിതി മുതലെടുത്തു, കോമാളിയാക്കി'; പെട്ടെന്നുണ്ടായ ദേഷ്യത്തിലാണ് വിദ്യാര്‍ഥിയെ തല്ലിയതെന്ന് അധ്യാപകന്‍