പാലക്കാട് നഗരസഭയില്‍ ബിജെപി തൂക്കിയ ജയ് ശ്രീ റാം ബാനര്‍ 
Kerala

പാലക്കാട് നഗരസഭയിലെ ബിജെപിയുടെ 'ജയ് ശ്രീ റാം' ബാനര്‍; പൊലീസ് കേസെടുത്തു

Author : സമകാലിക മലയാളം ഡെസ്ക്

പാലക്കാട്: പാലക്കാട് നഗരസഭയില്‍ ബിജെപി 'ജയ് ശ്രീറാം' ബാനര്‍ തൂക്കിയ സംഭവത്തില്‍ പൊലീസ് കേസെടുത്തു. നഗരസഭ സെക്രട്ടറിയുടെ 
പരാതിയുടെ അടിസ്ഥാനത്തില്‍ പാലക്കാട് ടൗണ്‍ പൊലീസ് ആണ് കേസടുത്തത്. സിപിഎം പ്രാദേശിക നേതൃത്വവും വിഷയത്തില്‍ പരാതി നല്‍കിയിരുന്നു. 

നഗരസഭയില്‍ ഭരണത്തുടര്‍ച്ച ലഭിച്ചതിന്റെ ആഹ്ലാദപ്രകടനത്തിന്റെ ഭാഗമായാണ് ബിജെപി പ്രവര്‍ത്തകര്‍ നഗരസഭ കെട്ടിടത്തില്‍ 'ജയ് ശ്രീറാം' ബാനര്‍ വിരിച്ചത്. രണ്ട് ബാനറുകളാണ് തൂക്കിയത്. ഒന്നില്‍ ശിവജിയുടെ ചിത്രവും മറ്റൊന്നില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ആഭ്യന്തര മന്ത്രി അമിത് ഷായുടെയും ചിത്രവുമുണ്ടായിരുന്നു. ഭരണഘടനാ സ്ഥാപനത്തില്‍ മതചിഹ്നങ്ങള്‍ പ്രദര്‍ശിപ്പിച്ച നടപടി ശരിയായില്ലെന്ന് ചൂണ്ടിക്കാണിച്ച് ഇതിനെതിരെ രൂക്ഷ വിമര്‍ശനമാണ് ഉയര്‍ന്നുവന്നത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോഴിക്കോട് മലയോര മേഖലയില്‍ പെരുമഴ; മണ്ണിടിച്ചില്‍; താമരശേരി ചുരത്തില്‍ ഗതാഗത നിയന്ത്രണം

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം, മരണസംഖ്യ ഉയരുന്നു, നദികളും കരകവിയുന്നു; അതീവ ജാഗ്രതാ നിര്‍ദേശം

ഇനി കാത്തിരിക്കണ്ട! യഷിന്റെ 'ടോക്സിക്' ട്രെയ്‌ലർ വരുന്നു; തീയതി പുറത്ത്

Kerala PSC: പൊതുവിദ്യാഭ്യാസ വകുപ്പിൽ ഒഴിവ്; ബ്രെയിലിസ്റ്റ് തസ്തിക, അവസാന തീയതി സെപ്റ്റംബർ 2

'ഫസ്റ്റ് ഹീറോ എന്റെ അപ്പ'; വിജയ്‌യും മകനും തമ്മിൽ മിണ്ടാറില്ല എന്ന് പറഞ്ഞവരൊക്കെ എവിടെ ? വൈറലായി ജേസൺ സഞ്ജയ്‌യുടെ മറുപടി