മുംദാസ് താഹ 
Kerala

യുഡിഎഫ് വിജയത്തിലും ബിജെപിയുടെ രാഷ്ട്രീയ തന്ത്രം ഫലിച്ചു; മുസ്ലീം സ്ഥാനാര്‍ഥി ജയിച്ചു കയറി

സമകാലിക മലയാളം ഡെസ്ക്

തൃശൂര്‍: തൃശൂര്‍ കോര്‍പ്പറേഷനില്‍ യുഡിഎഫ് വിജയത്തിലും ബിജെപിയുടെ രാഷ്ട്രീയ തന്ത്രം ഫലിച്ചു. മുപ്പത്തിയഞ്ചാം ഡിവിഷനിലാണ് ബിജെപിയുടെ തന്ത്രം വിജയിച്ചത്. മുസ്ലീം സ്ഥാനാര്‍ഥി മുംദാസ് താഹ ആണ് കണ്ണംകുളങ്ങര ഡിവിഷനില്‍ വിജയിച്ചു കയറിയത്. യുഡിഎഫിന്റെ സിറ്റിങ് സീറ്റാണ് മുംദാസ് പിടിച്ചെടുത്തത് എന്നതും ശ്രദ്ധേയം.

തൃശൂരില്‍ ബിജെപിയുടെ ഏക മുസ്ലീം സ്ഥാനാര്‍ഥിയാണ് മുംദാസ്. മോദിയുടെ വികസന കാഴ്ചപ്പാടില്‍ ആകൃഷ്ടയായാണ് താന്‍ ബിജെപിയിലേയ്ക്ക് വന്നതെന്ന് മുംദാസ് പറഞ്ഞിരുന്നു.

പ്രചാരണവേളയിലും മോദിയുടെ വികസനമാണ് മുംദാസ് പ്രചാരണവിഷയമാക്കിയത്. ചെന്നൈയില്‍ നിന്നു തന്നെ ബിജെപിയുടെ ന്യൂനപക്ഷവിഭാഗത്തില്‍ പ്രവര്‍ത്തിച്ചുവന്നിരുന്ന മുംദാസ് താഹ എട്ടുവര്‍ഷമായി ബിജെപി അംഗമാണ്. സുരേഷ്ഗോപിയുടെ ലോക്സഭാ തെരഞ്ഞെടുപ്പുമുതല്‍ തൃശൂരില്‍ പ്രവര്‍ത്തനനിരതയാണ്.

BJP's political strategy worked in kannamkulangara

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കരുത്തുകാട്ടി യുഡിഎഫ്, എല്‍ഡിഎഫിന് ആശ്വസിക്കാവുന്നത് ജില്ലാ പഞ്ചായത്തുകളില്‍ മാത്രം

377 എടുത്തു, വെറും 61ന് ഓൾ ഔട്ടാക്കി! അണ്ടർ 19 വനിതാ ഏകദിനത്തിൽ റെക്കോർഡ് ജയവുമായി കേരളം

തെരഞ്ഞെടുപ്പ് ആഹ്ലാദപ്രകടനത്തിനിടെ പടക്കം പൊട്ടിത്തെറിച്ചു; യുവാവിന് ദാരുണാന്ത്യം

മാധ്യമ പ്രവർത്തകൻ ജി വിനോദ് അന്തരിച്ചു

വിജയ് മർച്ചൻ്റ് ട്രോഫി; കേരളത്തിനെതിരെ മുംബൈയ്ക്ക് ലീഡ്

SCROLL FOR NEXT