പ്രതീകാത്മക ചിത്രം 
Kerala

ബ്ലാക്ക് ഫം​ഗസ്; ചികിത്സയിലിരുന്ന വീട്ടമ്മ മരിച്ചു

ബ്ലാക്ക് ഫം​ഗസ്; ചികിത്സയിലിരുന്ന വീട്ടമ്മ മരിച്ചു

Author : സമകാലിക മലയാളം ഡെസ്ക്

മലപ്പുറം: ബ്ലാക്ക് ഫംഗസ് ബാധിച്ച് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. മലപ്പുറത്ത് ചികിത്സയിലിരുന്ന പാലക്കാട് സ്വദേശി വസന്ത (48)യാണ് മരിച്ചത്. മഞ്ചേരി ഗവൺമെന്റ് മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു. 

ഇന്നലെയോടെ രോഗം മൂർച്ഛിച്ച ഇവർ ഇന്ന് വൈകീട്ടാണ് മരിച്ചത്. കഴിഞ്ഞ 23-ാം തീയതിയാണ് പാലക്കാട്, കൊട്ടശ്ശേരി സ്വദേശിനിയായ വസന്തയെ മഞ്ചേരി മെഡിക്കൽ കോളേജിൽ കോവിഡ് ബാധിച്ചതിനേത്തുടർന്ന് പ്രവേശിപ്പിച്ചത്. 

കഴിഞ്ഞ ദിവസം കോവിഡ് മുക്തയായെങ്കിലും ബ്ലാക്ക് ഫംഗസ് ഗുരുതരമായി ബാധിച്ചാണ് മരണം സംഭവിച്ചത്. പ്രമേഹമുൾപ്പെടെ മറ്റ് അസുഖങ്ങൾക്കും ചികിത്സയിലായിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പെയ്‌തൊഴിയാതെ പേമാരി; ഒന്‍പത് ജില്ലകളില്‍ റെഡ് അലര്‍ട്ട്; അഞ്ച് നദികളില്‍ ഓറഞ്ച് അലര്‍ട്ട്

'മോഹന്‍ലാലിന്റെ മകനായി രഞ്ജി പണിക്കര്‍?', കഷ്ടം തന്നെയെന്ന് പോസ്റ്റ്; മറുപടി നല്‍കി ആരാധകര്‍

കോഴിക്കോട് മലയോര മേഖലയില്‍ പെരുമഴ; മണ്ണിടിച്ചില്‍; താമരശേരി ചുരത്തില്‍ ഗതാഗത നിയന്ത്രണം

ആന്ധ്രയില്‍ പുതിയ എയര്‍പോര്‍ട്ട്; 5,000 കോടി ചെലവിട്ട ഭോഗപുരം വിമാനത്താവളം പ്രധാനമന്ത്രി നാടിന് സമര്‍പ്പിച്ചു

പന്തിന്റെ പരിശീലനം ധോനിക്കൊപ്പം!