പി വി അന്‍വര്‍  
Kerala

കള്ളപ്പണ ഇടപാട് കേസ്: പി വി അന്‍വറിനെതിരെ തെളിവില്ല, ഇഡിയുടെ ക്ലീന്‍ ചിറ്റ്

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: മുന്‍ എംഎല്‍എയും ബേപ്പൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥിയുമായ പി വി അന്‍വറിന് സാമ്പത്തിക തട്ടിപ്പുകേസില്‍ ഇഡിയുടെ ക്ലീന്‍ ചിറ്റ്. കര്‍ണാടകയിലെ ക്രഷര്‍ ബിസിനസില്‍ പങ്കാളിയാക്കാമെന്ന് വാഗ്ദാനം ചെയ്ത് 50 ലക്ഷം തട്ടിയെന്ന കേസിലാണ് ഇഡിയുടെ റിപ്പോര്‍ട്ട്. കലൂര്‍ പിഎംഎല്‍എ കോടതിയില്‍ കേസില്‍ തെളിവില്ലെന്ന റിപ്പോര്‍ട്ട് ഇഡി സമര്‍പ്പിച്ചു.

മലപ്പുറത്തെ വ്യവസായിയാണ് പി.വി അന്‍വറിനെതിരെ പരാതി ഉന്നയിച്ചത്. കര്‍ണാടക ബല്‍ത്തങ്ങാടി താലൂക്കില്‍ തണ്ണീരുപന്ത പഞ്ചായത്തിലെ ക്രഷറില്‍ ഓഹരി പങ്കാളിത്തം വാഗ്ദാനം ചെയ്തു പ്രവാസി എന്‍ജിനീയറില്‍ നിന്നു 50 ലക്ഷം രൂപ വാങ്ങി ലാഭ വിഹിതം നല്‍കാതെ വഞ്ചിച്ചെന്നാണു കേസ്. പരാതിയില്‍ ബംഗളൂരു പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് കള്ളപ്പണ ഇടപാടുകളിലെ പരിശോധനയിലേക്ക് ഇഡി കടന്നത്.

കേസില്‍ പ്രാഥമിക അന്വേഷണം പൂര്‍ത്തിയാക്കി 2021 ലാണ് ഇഡി ഇസിഐആര്‍ രജിസ്റ്റ്ര്‍ ചെയ്തത്. പിന്നീട് അന്വേഷണത്തിന്റെ ഭാഗമായി അന്‍വറിനെ പലതവണ ഇഡി ചോദ്യം ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് അന്‍വറിനെതിരെ യാതൊരു വിധ തെളിവുമില്ലെന്ന് വ്യക്തമാക്കിക്കൊണ്ടുള്ള റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്നത്. അതേസമയം വായ്പാ തട്ടിപ്പു കേസില്‍ അന്‍വറിനെതിരായ ഇഡി അന്വേഷണം നടക്കുന്നുണ്ട്.

Black money transaction case: No evidence against PV Anwar, ED gives clean chit

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എസ് ശ്രീജിത്ത് ഡിജിപി; യോഗേഷ് ഗുപ്ത ബെവ്‌കോ എംഡി

ശബരിമലയിൽ നെയ്യ് ശേഖരിക്കാൻ പ്രത്യേക സംവിധാനം, കൃത്യമായി നിരീക്ഷിക്കും; പുതിയ നീക്കവുമായി ദേവസ്വം ബോർഡ്

കണ്ണൂർ നഗരത്തിൽ ബൈക്ക് യാത്രികന്റെ പണവും മൊബൈൽ ഫോണും കൊള്ളയടിച്ചു; മൂന്നംഗ സംഘം അറസ്റ്റിൽ

കേരള ആരോഗ്യശാസ്ത്ര സര്‍വകലാശാലയില്‍ നാല് സുപ്രധാന പദ്ധതികള്‍ക്ക് തുടക്കം

നീറ്റ് പ്രതിഷേധം: കേരളത്തിലെടുത്ത കേസുകൾ റദ്ദാക്കും, തുടരന്വേഷണം വേണ്ടെന്ന് ഡി ജി പിക്ക് നിർദേശം