Police പ്രതീകാത്മക ചിത്രം
Kerala

നിരവധി വീടുകളുടെ ഗേറ്റിലും വാഹനങ്ങളിലും കറുത്ത പ്ലാസ്റ്റിക് ടൈ; ദുരൂഹത, നാട്ടുകാര്‍ ആശങ്കയില്‍

മൂവാറ്റുപുഴയില്‍ വീടുകളുടെ ഗേറ്റുകളില്‍ കറുത്ത പ്ലാസ്റ്റിക് ടൈകള്‍ കൂട്ടിക്കെട്ടിയ നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അന്വേഷണം ആരംഭിച്ച് പൊലീസ്.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Dhanoj AM

കൊച്ചി: മൂവാറ്റുപുഴയില്‍ വീടുകളുടെ ഗേറ്റുകളില്‍ കറുത്ത പ്ലാസ്റ്റിക് ടൈകള്‍ കൂട്ടിക്കെട്ടിയ നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അന്വേഷണം ആരംഭിച്ച് പൊലീസ്. നഗരസഭയിലെ 9,10 വാര്‍ഡുകളിലെ ഇരുപതോളം വീടുകളിലാണ് ഗേറ്റുകള്‍ക്ക് പുറമേ മുറ്റത്തു നിര്‍ത്തിയിട്ടിരുന്ന ഇരുചക്രവാഹനങ്ങളിലും പ്ലാസ്റ്റിക് ടൈകള്‍ കൂട്ടിക്കെട്ടിയ നിലയില്‍ കണ്ടെത്തിയത്. സംഭവത്തിന് പിന്നിലെ ദുരൂഹത അകറ്റാന്‍ അന്വേഷണം ഊര്‍ജ്ജിതമാക്കിയിരിക്കുകയാണ് പൊലീസ്.

കാവുംകര, ഫ്രഷ് കോള, മാര്‍ക്കറ്റ് മേഖലകളിലെ വീടുകളിലാണു ഗേറ്റുകളിലും വീടിനുള്ളില്‍ പാര്‍ക്ക് ചെയ്തിരുന്ന ഇരുചക്രവാഹനങ്ങളുടെ ഹാന്‍ഡിലിലും ബ്രേക്ക് ലിവറിലും പ്ലാസ്റ്റിക് ടൈകള്‍ ബന്ധിപ്പിച്ച നിലയില്‍ കണ്ടെത്തിയത്. മാനസികാസ്വാസ്ഥ്യമുള്ള ആരെങ്കിലും ചെയ്തതാകാമെന്ന സംശയത്തിലായിരുന്നു നാട്ടുകാര്‍ ആദ്യം. എന്നാല്‍ സംഭവങ്ങളുടെ ആവര്‍ത്തനവും വീടുകള്‍ തെരഞ്ഞെടുത്ത രീതിയും നാട്ടുകാരില്‍ കൂടുതല്‍ ആശങ്കയുണ്ടാക്കുന്നുണ്ട്. കാവുംകരയില്‍ അടുത്തടുത്തുള്ള ഒന്‍പത് വീടുകളുടെ ഗേറ്റുകളിലും വാഹനങ്ങളിലും സമാനമായി പ്ലാസ്റ്റിക് ടൈകള്‍ കെട്ടിയതായി കണ്ടെത്തിയതാണ് ആശങ്ക വര്‍ധിപ്പിക്കുന്നത്. മോഷണം ഉള്‍പ്പെടെയുള്ള കുറ്റകൃത്യങ്ങള്‍ക്കു മുന്നോടിയായുള്ള നീക്കമാണോ ഇതെന്ന ആശങ്കയിലാണു പ്രദേശവാസികള്‍.

എന്നാല്‍ ഈ വീടുകളുടെ തൊട്ടടുത്തുള്ള സിസിടിവി കാമറകളുള്ള വീടുകള്‍ ഒഴിവാക്കി അകലെയുള്ള വീടുകളില്‍ ഇതേ പ്രവൃത്തി തുടര്‍ന്നെന്നാണ് നാട്ടുകാര്‍ പറയുന്നത്. രാത്രി 8നും എട്ടരയ്ക്കുമിടയിലാണ് ഇരുപതോളം വീടുകളില്‍ സംഭവം നടന്നതെന്നാണു ലഭ്യമായ വിവരം.

Black plastic ties found on the gates and vehicles of several houses; mystery sparks concern among locals

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വഖഫ് ബോർഡിൽ സമവായം: കാന്തപുരം വിഭാഗത്തിന് പ്രാതിനിധ്യം നൽകാൻ ധാരണ

ക്രിസ്റ്റ്യാനോ റൊണാൾ‍ഡോയ്ക്ക് 1 മാസം വിലക്കും പിഴയും ശിക്ഷ!

'ആദ്യം മുതൽ അവസാനം വരെ ബിജിഎം കുത്തിക്കയറ്റും; മ്യൂസിക് കൊണ്ട് സിനിമയെ മൊത്തം മാറ്റി മറിക്കാം എന്ന ചിന്താ​ഗതി തെറ്റാണ്'

ഗുരുവായൂർ ക്ഷേത്രദർശനത്തിന് നവംബർ 1 മുതൽ എല്ലാ ദിവസവും വെർച്വൽ ക്യൂ; ബുക്കിങ്ങിന് 25 രൂപ ഫീസ്

'നമ്മളെക്കുറിച്ച് പറയുന്നതിനെല്ലാം മറുപടി പറയാന്‍ പോയാല്‍ നമ്മുടെ ജോലി ചെയ്യാന്‍ സമയമുണ്ടാകില്ല'; ജയിലര്‍ 2 വിവാദങ്ങള്‍ക്കിടെ മോഹന്‍ലാല്‍