പ്രതീകാത്മക ചിത്രം 
Kerala

കാണാതായ മത്സ്യതൊഴിലാളികളുടെ മൃതദേഹങ്ങള്‍ കണ്ടെത്തി

തിരുവനന്തപുരം സ്വദേശികളായ ഗില്‍ബര്‍ട്ട് (54) വര്‍ഗീസ് (46) എന്നിവരാണ് മരിച്ചത്.

Author : സമകാലിക മലയാളം ഡെസ്ക്

തൃശൂര്‍: തൃശൂര്‍ ചേറ്റുവയില്‍ കടലില്‍ കാണാതായ മത്സ്യതൊഴിലാളികളുടെ മൃതദേഹങ്ങള്‍ കണ്ടെത്തി. തിരുവനന്തപുരം സ്വദേശികളായ ഗില്‍ബര്‍ട്ട് (54) വര്‍ഗീസ് (46) എന്നിവരാണ് മരിച്ചത്. അപകടത്തില്‍ നാലുപേര്‍ രക്ഷപ്പെട്ടിരുന്നു.

ആഴക്കടല്‍ മത്സ്യബന്ധനം കഴിഞ്ഞ് മടങ്ങുമ്പോള്‍  തിങ്കളാഴ്ച്ച വൈകിട്ട് ആറോടെയാണ് സംഭവം. യന്ത്രം തകരാറായതിനെ തുടര്‍ന്ന് വഞ്ചി തിരയില്‍ പെട്ട്  മറിയുകയായിരുന്നു. ബ്ലാങ്ങാട് ബീച്ചില്‍ നിന്നാണ് ആറംഗ സംഘം കടലില്‍ പോയത്. ചാവക്കാട്  മുനക്കക്കടവ് അഴിമുഖത്തിനു സമീപത്ത് വെച്ചാണ് വഞ്ചി മറിഞ്ഞത്. അപകടത്തില്‍പ്പെട്ട നാലുപേര്‍ നീന്തിരക്ഷപ്പെടുകയായിരുന്നു. മറ്റുരണ്ടുപേര്‍ക്കുള്ള തിരച്ചില്‍ നടത്തിവരുന്നതിനിടെയാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.

ഇവരുടെ തകര്‍ന്ന ഫൈബര്‍ വഞ്ചിയും വലയുമുള്‍പ്പടെയുള്ള ഉപകരണങ്ങള്‍ കഴിഞ്ഞ ദിവസം  കരക്കടിഞ്ഞിരുന്നു. കഴിഞ്ഞ ദിവസം കോസ്റ്റ്ഗാര്‍ഡ് തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. തുടര്‍ന്നും ഇന്നും തിരച്ചില്‍ നടത്തുകയായിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ  

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

മഴക്കെടുതി: പരീക്ഷയെഴുതാൻ വീണ്ടും അവസരം നല്‍കുമെന്ന് പിഎസ് സി; ബീറ്റ് ഫോറസ്റ്റ് ഓഫീസർ പരീക്ഷയും മാറ്റി

ദുരിതപ്പെയ്ത്തിൽ മുങ്ങി കേരളം, മഴക്കെടുതിയിൽ മരണസംഖ്യ ഉയരുന്നു; കെ എ രതീഷ് പുറത്തേക്ക്?; ബോക്സിങ്ങിൽ ഇരട്ട സ്വർണം; ഇന്നത്തെ 5 പ്രധാന വാർത്തകൾ

'അച്ഛനെ താരമാക്കിയതും കുടുംബത്തിന് അന്നം തരുന്നതും മലയാളമാണെന്ന് മറക്കണ്ട'; വിസ്മയ മാതൃഭാഷയെ അപമാനിച്ചെന്ന് വിമര്‍ശനം

കശുവണ്ടി അഴിമതിക്കേസ്: കെ എ രതീഷ് പുറത്തേക്ക്?, മുഖ്യമന്ത്രി രാജി ആവശ്യപ്പെട്ടതായി സൂചന