പ്രതീകാത്മക ചിത്രം 
Kerala

ആശുപത്രി ശുചിമുറിയില്‍ നവജാത ശിശുവിന്റെ മൃതദേഹം; 17 കാരി പ്രസവിച്ചതെന്ന് കണ്ടെത്തി, അന്വേഷണം

സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. പെണ്‍കുട്ടിയെ പൊലീസ് ചോദ്യം ചെയ്യുകയാണ്

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി : എറണാകുളത്ത് സ്വകാര്യ ആശുപത്രി ശുചിമുറിയില്‍ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി. ശുചീകരണ തൊഴിലാളികളാണ് കുട്ടിയുടെ മൃതദേഹം കണ്ടത്. വിവരം ആശുപത്രി അധികൃതരെ അറിയിച്ചതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍, പതിനേഴുകാരി പ്രസവിച്ച കുഞ്ഞാണെന്ന് കണ്ടെത്തി. 

ഇന്നുരാവിലെയാണ് കുഞ്ഞിന്റെ മൃതദേഹം ടോയ്‌ലറ്റില്‍ കണ്ടെത്തുന്നത്. കഴിഞ്ഞദിവസമാണ് പതിനേഴുകാരിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. പെണ്‍കുട്ടിയെ പൊലീസ് ചോദ്യം ചെയ്യുകയാണ്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ചെറുവയല്‍ രാമന്‍ അന്തരിച്ചു

ദുബൈ മെട്രോയിലേക്ക് 'ഷോര്‍ട്ട് കട്ട്' നാളെ തുറക്കും; ഇത്തിഹാദ് റെയില്‍ യാത്രക്കാര്‍ക്ക് ആശ്വാസം

കാമുകന്റെ സഹായത്തോടെ ഭര്‍ത്താവിനെ വെട്ടിക്കൊന്ന് 'ബ്ലൂ ഡ്രമ്മില്‍' നിറച്ചു; മുസ്‌കാനും സാഹിലിനും വധശിക്ഷ

യുകോ ബാങ്കിൽ 530 ഒഴിവുകൾ; ബിരുദം മതി, കേരളത്തിലും അവസരം

ചായയിൽ പാൽ എപ്പോൾ ചേർക്കണം? രുചി കൂടാൻ ഇങ്ങനെ ചെയ്യാം