പ്രതീകാത്മക ചിത്രം 
Kerala

വീട്ടിലെത്തി പലവട്ടം പീഡിപ്പിച്ചു ; 17 കാരി ശുചിമുറിയില്‍ പ്രസവിച്ചതില്‍ ബന്ധു അറസ്റ്റില്‍

പ്രതി പലപ്പോഴും  വീട്ടിലെത്തി പെണ്‍കുട്ടിയെ പീഡനത്തിന് ഇരയാക്കിയിരുന്നു

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി : കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലെ ശുചിമുറിയില്‍ നവജാതശിശുവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. വയനാട് സ്വദേശി ജോബിന്‍ ജോണ്‍ ആണ് പിടിയിലായത്. സംഭവത്തില്‍ പൊലീസ് പോക്‌സോ വകുപ്പ് പ്രകാരം കേസെടുത്തിരുന്നു. 

17 കാരിയാണ് ആശുപത്രി ശുചിമുറിയില്‍ പ്രസവിച്ചതെന്ന് ഇന്നലെ കണ്ടെത്തിയിരുന്നു. പെണ്‍കുട്ടി പീഡനത്തിനിരയായിരുന്നു.ആറുമാസം പ്രായമായ ഗര്‍ഭസ്ഥ ശിശുവിനെയാണ്  ശുചിമുറിയില്‍ ശുചീകരണ തൊഴിലാളികള്‍ കണ്ടെത്തിയത്. 

പെണ്‍കുട്ടിയുടെ ബന്ധുവാണ് പ്രതിയെന്ന് പൊലീസ് സൂചിപ്പിച്ചു. പ്രതി പലപ്പോഴും കൊച്ചിയിലെ വീട്ടിലെത്തി പെണ്‍കുട്ടിയെ പീഡനത്തിന് ഇരയാക്കിയിരുന്നു. വയനാട്ടിലെത്തിയ കൊച്ചി പൊലീസ് സംഘം രാവിലെ പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. 

പെണ്‍കുട്ടി പീഡനത്തിന് ഇരയായ വിവരം വീട്ടുകാര്‍ അറിഞ്ഞിരുന്നില്ലെന്നാണ് സൂചന. വയറുവേദനയെത്തുര്‍ന്നാണ് പെണ്‍കുട്ടിയെ കഴിഞ്ഞദിവസം കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ കൊണ്ടുവന്നത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഔചിത്യം പാലിക്കണമായിരുന്നു'; തളിപ്പറമ്പിലെ സ്ഥാനാര്‍ത്ഥിത്വത്തില്‍ എംഎ ബേബി

'കളി തീർന്നു, വേ​ഗം രാജ്യം വിടണം'; ഇറാൻ ടീമിനോട് അമേരിക്ക; 'ക്രൂരതയെന്ന്' പരിശീലകൻ

സർക്കാർ സ്കൂളുകളിൽ ഗായത്രി മന്ത്രവും സരസ്വതി വന്ദനവും നിർബന്ധം; ഛത്തീസ്ഗഢ് സർക്കാരിന്റെ ഉത്തരവിനെതിരെ പ്രതിഷേധം

പഴയ കാമുകിയോ കാമുകനെയോ കാണുമ്പോൾ പാനിക് ആവാറുണ്ടോ? ഇതിന് പിന്നിൽ മനഃശാസ്ത്രപരമായ കാരണമുണ്ട്

'മഞ്ജു വാര്യർ കഞ്ഞി എടുക്കട്ടേ എന്ന് ചോദിക്കും, വേണ്ടെന്ന് പറഞ്ഞേക്കണേ രാജുവേട്ടാ'; 'ഒടിയൻ' പ്രഖ്യാപിച്ച് പൃഥ്വിരാജ്

SCROLL FOR NEXT