പ്രതീകാത്മക ചിത്രം 
Kerala

ഫെയ്സ്ബുക്ക് കാമുകനൊപ്പം നാടുവിട്ടു ; മലയാളി വീട്ടമ്മയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ തമിഴ്നാട്ടിൽ

വിവാഹം കഴിക്കാതെ ഇവിടെ  യുവാവിനൊപ്പം ഒരുമിച്ചു കഴിയുകയായിരുന്നു

സമകാലിക മലയാളം ഡെസ്ക്

ചെന്നൈ : ഫെയ്സ്ബുക്കിലൂടെ പരിചയപ്പെട്ട കാമുകനൊപ്പം വീടുവിട്ട യുവതിയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ.  തിരുവനന്തപുരം സ്വദേശിനി രഞ്ജിനി (32)യുടെ മൃതദേഹമാണ് തമിഴ്നാട്ടിലെ കൃഷ്ണഗിരിയിലെ കാവേരിപ്പട്ടണത്തിനു സമീപത്തു നിന്നും കണ്ടെത്തിയത്.

ഫെയ്സ്ബുക്കിലൂടെ പരിചയപ്പെട്ട സൂര്യ എന്ന യുവാവിനൊപ്പം  ജീവിക്കാനാണ് രഞ്ജിനി ഭർത്താവിനേയും ബന്ധുക്കളേയും ഉപേക്ഷിച്ചു തമിഴ്നാട്ടിലെത്തിയത്. വിവാഹം കഴിക്കാതെ ഇവിടെ  യുവാവിനൊപ്പം ഒരുമിച്ചു കഴിയുകയായിരുന്നു. നാലുമാസത്തോളം കാവേരിപ്പട്ടണത്തുള്ള വസ്ത്രശാലയിൽ ജോലി ചെയ്തിരുന്നു. 

ഒരാഴ്ച ഡൽഹിയിൽ പോയി മടങ്ങിയെത്തിയ രഞ്ജിനി യാത്രയെപ്പറ്റിയുള്ള വിവരങ്ങൾ വെളിപ്പെടുത്താതിരുന്നതിനെച്ചൊല്ലി സൂര്യയുമായി തർക്കമുണ്ടായി. ഇന്നലെ മുതൽ കാണാതായ രഞ്ജിനിയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തുകയായിരുന്നു.

ആത്മഹത്യാക്കുറിപ്പും കണ്ടെത്തിയിട്ടുണ്ട്.  മാനസിക വിഷമത്തെ തുടർന്ന് താൻ മരിക്കുകയാണെന്നാണ് കത്തിൽ പറയുന്നത്. രഞ്ജിനിയുടെ മരണത്തിന് പിന്നാലെ സൂര്യ ഒളിവിൽ പോയി. ഇയാളെ കണ്ടെത്താനായി തിരച്ചിൽ ഊർജ്ജിതമാക്കിയതായി പൊലീസ് അറിയിച്ചു.    

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളത്തിന്റെ നികുതി വിഹിതം കൂടി; അധികമായി ലഭിക്കുക 10,000 കോടി, കണക്ക് ഇങ്ങനെ

വൈറ്റ് റൈസിനെ പ്രോട്ടീൻ റിച്ച് ആക്കാം, ഇങ്ങനെയൊന്ന് പരീക്ഷിച്ചു നോക്കൂ

കരയണ്ട കുട്ടാ,കാമറൂൺ ഗ്രീനിന്റെ ‘ചക്കിങ്’ ആരോപണത്തിന് ഉസ്മാൻ താരിഖിന്റെ മറുപടി

ഭക്ഷണത്തിൽ നെയ്യ് ചേർക്കാൻ മടിക്കേണ്ട, ഗുണങ്ങൾ പലതുണ്ട്

കെമിക്കൽ ഡൈയോടെ 'നോ' പറയാം, പ്രകൃതിദത്തമായി മുടി കറുപ്പിക്കാൻ ഇതാ ഒരു എളുപ്പ വഴി

SCROLL FOR NEXT