കെ മുസ്തഫ 
Kerala

സ്കൂട്ടറും ചെരുപ്പും പാലത്തിന് സമീപം; കാണാതായ ഹെൽത്ത് സൂപ്പർവൈസറുടെ മൃതദേഹം ചാലിയാറിൽ

കാണാതായ മലപ്പുറം പൂക്കോട്ടൂർ ആരോഗ്യകേന്ദ്രത്തിലെ ഹെൽത്ത് സൂപ്പർവൈസർ കെ മുസ്തഫ(55) മരിച്ചനിലയിൽ

സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: കാണാതായ മലപ്പുറം പൂക്കോട്ടൂർ ആരോഗ്യകേന്ദ്രത്തിലെ ഹെൽത്ത് സൂപ്പർവൈസർ കെ മുസ്തഫ(55) മരിച്ചനിലയിൽ. ചാലിയാറിൽനിന്ന് വ്യാഴാഴ്ച രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്. ചൊവ്വാഴ്ച മുതൽ അദ്ദേഹത്തെ കാണാനില്ലായിരുന്നു.

മുസ്തഫയെ കാണാനില്ലെന്ന് കാട്ടി ബന്ധുക്കൾ പൊലീസിൽ പരാതി നൽകിയിരുന്നു. തുടർന്ന്, പൊലീസ് നടത്തിയ അന്വേഷണത്തിൽ മുസ്തഫയുടെ അവസാന മൊബൈൽ ലൊക്കേഷൻ ചെറുവണ്ണൂരിലാണ് എന്ന് കണ്ടെത്തി. ഇത് കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിൽ മുസ്തഫയുടെ ചെരുപ്പും സ്കൂട്ടറും ഫറോക്ക് പഴയപാലത്തിനു സമീപം കണ്ടെത്തിയിരുന്നു.


വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

പിന്നീട് നടത്തിയ അന്വേഷണത്തിൽ മുസ്തഫ പഴയപാലത്തിലൂടെ നടന്നുപോകുന്നതായി കണ്ടിരുന്നു. തുടർന്ന് അ​ഗ്നിരക്ഷാസേനയുടെ നേതൃത്വത്തിൽ ബുധനാഴ്ച തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. അതിനിടെയാണ് വ്യാഴാഴ്ച മൃതദേഹം ചാലിയാറിൽനിന്ന് കണ്ടെത്തിയത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കെ സുധാകരന്‍ കണ്ണൂരില്‍; വിമാനത്താവളത്തില്‍ സ്വീകരണമൊരുക്കി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

ഇറാനിൽ ഇന്റേൺഷിപ്പ്, അവസാനം ബന്ധപ്പെട്ടത് ഫെബ്രുവരിയിൽ, ജെറിനെ കുറിച്ച് വിവരമില്ലെന്ന് കുടുംബം

കയ്യും കെട്ടി നോക്കി നില്‍ക്കില്ലെന്ന് ഇറാന്‍, ആഘോഷനിറവില്‍ ചെറിയ പെരുന്നാള്‍, അതൃപ്തി തുടര്‍ന്ന് എല്‍ദോസ്; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍

'ഇറാന്റെ എണ്ണപ്പാടങ്ങൾക്ക് നേരെ ഇനി ആക്രമണമില്ല, യുദ്ധം വേ​ഗം അവസാനിക്കും'- നെതന്യാഹു

തിരുവനന്തപുരത്ത് മത്സരത്തിന് മുന്‍മന്ത്രിയെത്തുമോ?; ബിജെപി മൂന്നാം ഘട്ട സ്ഥാനാര്‍ത്ഥി പട്ടിക ഉടന്‍

SCROLL FOR NEXT